കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ പ്രതീക്ഷയോടെ എംബി രാജേഷ്; പാർലമെന്റിലെ ഇടതുപക്ഷത്തിന്റെ ശബ്ദം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാലക്കാട് കോട്ട കാക്കാൻ MB രാജേഷിനാകുമോ? | Oneindia Malayalam

പാലക്കാടൻ മണ്ണിൽ തുടർച്ചയായി രണ്ട് വട്ടം ചെങ്കൊടി ഉയർത്തിയ നേതാവാണ് എംബി രാജേഷ്. പാലക്കാടൻ കോട്ട കാത്ത എംപി എന്നതിലുപരി പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദമായി മാറാനും എംബി രാജേഷിന് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമർശകനാണ് എംബി രാജേഷ്, ചാനൽ ചർച്ചകളിലേയും പതിവ് സാന്നിധ്യം.

പാലക്കാടെ ഷൊർണൂരാണ് സ്വദേശമെങ്കിലും പഞ്ചാബിലെ ജലന്ദറിലായിരുന്നു എം ബി രാജേഷിന്റെ ജനനം. ഡിവൈഎഫ്ഐയുടെ മുഖപത്രം "യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു എംബി രാജേഷ് . സ്കൂൾ പഠനം കാലം മുതൽക്കെ രാഷ്ട്രീയ പ്രവർത്തനത്തിൽ തൽപരനായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയിലൂടേയും ഡിവൈഎഫ്‌ഐയിലൂടേയും ആയിരുന്നു എംബി രാജേഷിന്റെ രാഷ്ട്രീയ വളര്‍ച്ച
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിവിധ പദവികൾ വഹിച്ചു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.

mb

പാലക്കാടൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട എംപിയാണ് എംബി രാജേഷ്. എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുള്ള, ജനങ്ങൾക്കൊപ്പമുള്ള നേതാവ്. 2009ൽ സംസ്ഥാനത്ത് ശക്തമായ ഇടതുവിരുദ്ധ തരംഗം അലയടിച്ചപ്പോഴും പാലക്കാട് മണ്ഡലം എംബി രാജേഷിനെ കൈവിട്ടില്ല. കോൺഗ്രസിന്റെ സതീശൻ പാച്ചേനിയായിരുന്നു എതിർ സ്ഥാനാർത്ഥി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 1820 വോട്ടുകളുടെ വ്യത്യാസത്തിലാണ് എംബി രാജേഷ് വിജയിക്കുന്നത്.

2014ൽഎം പി വീരേന്ദ്രകുമാറിനെ ഇറക്കിയായിരുന്നു പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ഭാഗ്യം പരീക്ഷിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ച് യുഡിഎഫിന് പക്ഷെ കനത്ത പ്രഹരമേൽക്കേണ്ടി വന്നു. ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംബി രാജേഷ് അക്കുറി പാലക്കാട് സീറ്റ് നിലനിർത്തിയത്. എംപി എന്ന നിലയിൽ അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഇതിലും വലിയ തെളിവുകൾ വേണ്ട.

കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാലും അദ്ദേഹത്തിന്റെ പ്രകടനം മികച്ചത് തന്നെയാണ്. 228 ചര്‍ച്ചകളില്‍ എം ബി രാജേഷ് പങ്കെടുത്തിട്ടുണ്ട്. ദേശീയ സംസ്ഥാന ശരാശരിയേക്കാൾ ഏറെ മുകളിലാണിത്.. ലോക്‌സഭയില്‍ ഈ ടേമില്‍ 539 ചോദ്യങ്ങള്‍ ഉന്നയിച്ചു. 84 ശതമാനം ഹാജര്‍ നിലയും രാജേഷിന് ലോക്‌സഭയില്‍ ഉണ്ട്. പാര്‍ലമെന്റിലെ എംപിമാരുടെ പ്രകടനത്തിന്റെ ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് എംബി രാജേഷ് എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും മറ്റാരേക്കാളും മുമ്പിലുണ്ട് അദ്ദേഹം. അനുവദിച്ച തുകയുടെ 91.87 ശതമാനം തുകയും വിവിധ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. കന്നിയംഗത്തിൽ ജയിച്ച് 2009ൽ ലോക്സഭയിലെത്തിയപ്പോഴും പ്രശംസനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 2010-2011 കാലത്തെ ഏറ്റവും മികച്ച എംപിയായി ദി വീക്ക് മാഗസിൻ തിരഞ്ഞെടുത്തത് എംബി രാജേഷിനെ ആയിരുന്നു. അതേ വർഷം തന്നെ ഗ്ലോബൽ മലയാളി കൗൺസിലിന്റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഉയർത്തിക്കാട്ടി എംപിയുടെ പ്രവർത്തനത്തെ അധിക്ഷേപിച്ച പ്രതിയോഗികൾക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിംഗ് തോമര്‍ എഴുതിയ പ്രശംസാ കത്തായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകളും ശ്രദ്ധേയമാണ്.

പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മൂന്നാം ഊഴം ലഭിച്ചത് പാർട്ടി നൽകിയ അംഗീകാരമാണെന്നാണ് എംബി രാജേഷ് പറയുന്നത്. വികെ ശ്രീകണ്ഠനാണ് പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ 1.36 ലക്ഷം വോട്ടുകളാണ് സ്വന്തമാക്കിയത്. വോട്ട് വിഹിതം 8.7ൽ നിന്ന് 15ലേക്ക് ഉയർന്നു. ബിജെപി ഇത്തവണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട്.

വടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചുവടകരയില്‍ ട്വിസ്റ്റ്! പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കും! വയാനാട് സിദ്ധിഖ് ഉറപ്പിച്ചു

English summary
loksabha election 2019:mb rajesh palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X