ശത്രുവിന്‍റെ ശത്രു മമതയ്ക്ക് മിത്രം, ഇടതുപക്ഷവുമായ് 'ഭയ്യാ ഭയ്യാ'?
കേരളത്തിലെ ജനത എപ്പോഴും ഉറ്റു നോക്കിയിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു പഞ്ചിമ ബംഗാള്‍. ഇടത് ഭരണം വര്‍ഷങ്ങളായി നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. അത് തന്നെയാണ് കേരളത്തിന്‍റെ ഉറ്റുനോട്ടത്തിന് കാരണം. എന്നാല്‍ ഇടതുപക്ഷത്തിന്റെ കോട്ട തകര്‍ത്ത് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ആധിപത്യം ഉറപ്പിച്ചു. കാല്‍ച്ചുവട്ടിലെ മണ്ണ് പോലും ഒലിച്ചു പോകുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥയായിരുന്നു ഇടതു പക്ഷത്തിന്. ഇപ്പോഴും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ചുരുക്കം.
ബംഗാളില്‍ അല്ല, രാജ്യത്ത് തന്നെ മമതയ്ക്ക് ഒരു ശത്രുവുണ്ടെങ്കില്‍ അത് ഇടത് പക്ഷമാണെന്നായിരുന്നു ധാരണ. എന്നാല്‍ പൊതു ശത്രുവെന്ന നിലയില്‍ ബിജെപി വളര്‍ന്നതോടെ കടിച്ചു കീറാന്‍ നിന്ന തൃണമൂല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയിലെ മഞ്ഞുരുകാന്‍ തുടങ്ങി. ഒരുമിച്ച് വേദി പങ്കിടാന്‍ വരെ തുടങ്ങി.

ബംഗാളിന്റെ ദീദി ഭയക്കുന്നുണ്ട് ബിജെപിയെ. തന്നെ തകര്‍ക്കാന്‍ പാകത്തില്‍ ബിജെപി വളര്‍ന്നയാി ആശങ്കപ്പെടുന്നു. മമത കണ്ടും കേട്ടും വളര്‍ന്നവളാണ്. ബംഗാളിലെ ഇടതുപക്ഷ കോട്ടയുടെ അടിത്തറ എത്ര ശക്തമായിരുന്നുവെന്ന് അടുത്തറിഞ്ഞ നേതാവാണ്. ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കാന്‍ തനിയ്ക്ക് കഴിഞ്ഞുവെങ്കില്‍ തന്നെ വേരോടെ മാറ്റാന്‍ ബിജെപിയ്ക്ക് കഴിയുമെന്നൊരു ഭയം ദീദിയ്ക്ക് ഉണ്ട്. ഇത്..ഇത് തന്നെയാകണം ഇടതുപക്ഷവുമായുളള വൈര്യത്തിന് അയവ് വരുത്തിയത്. ശത്രുവിന്‍റെ ശത്രു മിത്രമെന്ന തന്ത്രമാണ് മമത സ്വീകരിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications