കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഐ മുഹമ്മദ് കുട്ടി... മോദിയേക്കാള്‍ ഒരു വയസ്സിന് ഇളപ്പം, ഉലക നായകനേക്കാള്‍ മൂന്ന് വയസ്സിന് മൂപ്പ്!!

Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വരുന്ന സെപ്തംബര്‍ 17 ന് എഴുപത് വയസ്സ് തികയും. ഡിസംബര്‍ 12-ാം തീയ്യതിയാകുമ്പോള്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും സപ്തതിയില്‍ എത്തും. ഉലകനായകന്‍ കമല്‍ഹാസന്‍ സപ്തതിയില്‍ എത്താന്‍ ഇനിയും നാല് വര്‍ഷം കാത്തിരിക്കണം. എന്തിനാണ് ഇവരുടെയൊക്കെ വയസ്സ് ഇങ്ങനെ പറയുന്നത് എന്നല്ലേ... ഒരു മലയാളിയുടെ പ്രായം പറയാന്‍ മാത്രമാണ്.

പാണപ്പറമ്പില്‍ ഇസ്മായില്‍ മകന്‍ മുഹമ്മദ് കുട്ടി എന്ന അഡ്വ പിഐ മുഹമ്മദ് കുട്ടി. ഇത്രയും പറഞ്ഞിട്ടും ആരെന്ന് തിരിഞ്ഞില്ലെങ്കില്‍ ഒറ്റവാക്കില്‍ പറയാം- മമ്മൂട്ടി! മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 2020 സെപ്തംബര്‍ 7 ന് 69 വയസ്സ് തികഞ്ഞിരിക്കുകയാണ്. അടുത്ത വര്‍ഷം മമ്മൂട്ടി സപ്തതിയില്‍ എത്തും. സത്യത്തില്‍ 69 ന്റെ ചെറുപ്പത്തിലാണ് ഇപ്പോഴും മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ ആയിരുന്നു...

ചെമ്പില്‍ തെളിഞ്ഞ തങ്കം

ചെമ്പില്‍ തെളിഞ്ഞ തങ്കം

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് സ്വദേശിയാണ് മമ്മൂട്ടി. ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ മൂത്തമകന്‍. സാധാരണക്കാരില്‍ സാധാരണക്കാരുടെ ജീവിതം ജീവിച്ച് ഒടുവില്‍ മമ്മൂട്ടി എന്ന ഒറ്റവാക്കില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന മഹാനടനായി അദ്ദേഹം മാറിയിട്ട് ഇപ്പോള്‍ ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു.

വക്കീല്‍ വേഷം

വക്കീല്‍ വേഷം

എറണാകുളം മഹാരാജാസ് കോളേജിലും എറണാകുളം ലോ കോളേജിലും ഒക്കെ പഠിച്ച് വക്കീലിന്റെ കറുത്ത ഗൗണും അണിഞ്ഞ് നടക്കേണ്ട ഒരാളായിരുന്നു മുഹമ്മദ് കുട്ടി. എന്നാല്‍ സിനിമയോട് അഭിനയത്തോട് അത്രമേല്‍ കൊതിയുണ്ടായിരുന്ന ആ ചെരുപ്പക്കാരന്‍ ഒടുവില്‍ എത്തേണ്ടിടത്ത് തന്നെ എത്തിപ്പെട്ടു. മലയാള സിനിമ തന്നെ കൈയ്യടക്കി.

കെട്ടിയിറക്കിയതല്ല, ദുരിതക്കടല്‍ താണ്ടിയതാണ്

കെട്ടിയിറക്കിയതല്ല, ദുരിതക്കടല്‍ താണ്ടിയതാണ്

കെട്ടിയിറക്കാന്‍ ഗോഡ്ഫാദര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല മുഹമ്മദ് കുട്ടിയ്ക്ക്. സിനിമയോടുള്ള കമ്പം മൂത്ത് ലൊക്കേഷനുകളായ ലൊക്കേഷനുകള്‍ കയറിയിറങ്ങി, 'ചാന്‍സ് തെണ്ടി' തന്നെയാണ് ആദ്യകാലത്ത് ചെറിയ വേഷങ്ങള്‍ പോലും കിട്ടിയത്. അപ്രധാനമായ ആ വേഷങ്ങള്‍ പോലും അന്ന് മുഹമ്മദ് കുട്ടിയ്ക്ക് നിര്‍ണായകമായിരുന്നു.

പത്ത് വര്‍ഷത്തെ 'ചാന്‍സ് തെണ്ടല്‍'

പത്ത് വര്‍ഷത്തെ 'ചാന്‍സ് തെണ്ടല്‍'

മികച്ച അവസരങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടി കാത്തിരുന്നതും ദുരിതമനുഭവിച്ചതും ഒന്നോ രണ്ടോ വര്‍ഷമായിരുന്നില്ല. ഏതാണ്ട് ഒരു ദശാബ്ദം നീണ്ട ദുരിതകാലം തന്നെ ആയിരുന്നു അത്. 1971 ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് 1980 ലെ 'മേള'യിലെ ഒരു പ്രധാന കഥാപാത്രത്തിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല.

Recommended Video

cmsvideo
Mammootty Birthday Video
അറിയുമോ സജിന്‍ എന്ന ആ യുവാവിനെ?

അറിയുമോ സജിന്‍ എന്ന ആ യുവാവിനെ?

മേളയിലെ സുമുഖനായ ആ മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയെ അവതരിപ്പിച്ച നടന്റെ പേര് സജിന്‍ എന്നായിരുന്നു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങയ സ്‌ഫോടനം എന്ന പിജി വിശ്വംഭരന്‍ സിനിമയിലെ വിജയനെ തങ്കപ്പനെ അവതരിപ്പിച്ച നടന്റെ പേരും സജിന്‍ എന്ന് തന്നെ. അതേ, സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി തന്റെ ആദ്യ സിനിമകള്‍ അഭിനയിച്ച് തീര്‍ത്തത്.

തീരാത്ത ദുരിതകാലം

തീരാത്ത ദുരിതകാലം

മമ്മൂട്ടി-പെട്ടി-കുട്ടി കാലഘട്ടം മലയാളികള്‍ മറക്കാനിടയില്ല. അതായിരുന്നു അന്നത്തെ വിജയ ഫോര്‍മുല. എന്നാല്‍ അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടന്‍ എന്ന ലേബലില്‍ നിന്ന് ആര്‍ക്കും വേണ്ടാത്ത നടന്‍ എന്ന ലേബലിലേക്ക് മമ്മൂട്ടി മാറ്റിപ്രതിഷ്ഠിക്കപ്പെട്ടു. എണ്‍പതുകളുടെ പാതിയോടെ ആയിരുന്നു ഇത്. പക്ഷേ, അവിടെ നിന്നും അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു. ജോഷിയുടെ ന്യൂഡല്‍ഹി മമ്മൂട്ടിയുടെ കരിയര്‍ ബ്രേക്ക് ആയി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

മലയാളികളുടെ മമ്മൂട്ടി

മലയാളികളുടെ മമ്മൂട്ടി

മമ്മൂട്ടിയുടെ ജൈത്രയാത്രയില്‍ പിന്നീട് എത്രയോ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണു. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയ്ക്ക് മുന്നില്‍ പുരസ്‌കാര സമിതികള്‍ തലകുനിച്ചു. അംബേദ്കറിലൂടെ മമ്മൂട്ടിയുടെ പ്രശസ്തി കടല്‍ കടന്നു, ലോകം മുഴുവന്‍ അറിഞ്ഞു. അതെല്ലാം ചരിത്രം.

ഇപ്പോഴും ചെറുപ്പം

ഇപ്പോഴും ചെറുപ്പം

69-ാം വയസ്സിലും മമ്മൂട്ടി ചെറുപ്പമാണ്. അടുത്തിടെ അദ്ദേഹത്തിന്റെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത് ആരും മറന്നുകാണില്ല. ഈ പ്രായത്തിലും ചുറുചുറുക്കോടെ, വര്‍ക്ക് ഔട്ട് ചെയ്ത്, സ്വയം അപ്‌ഡേറ്റ് ആയിരിക്കുക എന്നത് എത്രപേര്‍ക്ക് സാധിക്കുന്ന കാര്യമാണ് എന്ന് കൂടി നാം ഓര്‍ക്കണം.

വിവാദമില്ലാത്ത രാഷ്ട്രീയം

വിവാദമില്ലാത്ത രാഷ്ട്രീയം

തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി പറഞ്ഞിട്ടുള്ള ആളല്ല മമ്മൂട്ടി. എന്നാലും ഈ അരനൂറ്റാണ്ടിന്റെ അഭിനയ ജീവിതത്തിനിടയില്‍ തന്റെ രാഷ്ട്രീയ പക്ഷപാതിത്തം എങ്ങോട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൈരളി ചാനലിന്റെ ചെയര്‍മാന്‍ ആണ് അദ്ദേഹം. എന്നാല്‍ ഒരിക്കല്‍ പോലും തന്‌റെ രാഷ്ട്രീയ നിലപാടുകൊണ്ട് അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിലെ മമ്മൂട്ടി

തിരഞ്ഞെടുപ്പിലെ മമ്മൂട്ടി

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഓരോ തിരഞ്ഞെടുപ്പ് കാലത്തും മമ്മൂട്ടിയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത്. മമ്മൂട്ടി എന്നെങ്കിലും രാഷ്ട്രീയത്തിലിറങ്ങുമോ അദ്ദേഹം മത്സരിക്കുമോ അതോ മറ്റെന്തെങ്കിലും പദവികള്‍ സ്വീകരിക്കുമോ എന്നൊക്കെ അറിയാന്‍ ഇനിയും കാത്തിരുന്നേ മതിയാവൂ.

English summary
Mammootty is just one year younger to PM Narendra Modi! Happy Birthday Mammootty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X