മോദിയെ അപമാനിക്കാന്‍ അമേരിക്കയില്‍ കാത്തിരിക്കുന്നത്...
ചരിത്ര സന്ദര്‍ശനം എന്ന് നരേന്ദ്ര മോദി വിശേഷിപ്പിച്ച അമേരിക്കന്‍ യാത്രക്ക് മങ്ങലേല്‍പിക്കാന്‍ ശ്രമിക്കുന്നത് ആരൊക്കെയാണ്...? ചില ഇന്ത്യക്കാര്‍ എനന് തന്നെ പറയേണ്ടി വരും.
മൂന്ന് ഗ്രൂപ്പുകളെ ഇക്കാര്യത്തില്‍ വ്യക്തമായി കുറ്റപ്പെടുത്താം. മോദി അമേരിക്കയിലേക്ക് വിമാനം കയറി ഉടന്‍ തന്നെ ഫെഡറല്‍ കോടതിയെക്കൊണ്ട് സമന്‍സ് അയപ്പിച്ച അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ ആണ് ഒന്നാമത്തെ കൂട്ടര്‍.
സിഖ് ഫോര്‍ ജസ്റ്റിസും, അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റിയും പ്രതിഷേധങ്ങളൊരുക്കി കാത്തിരിക്കുകയാണ്. മോദി അമേരിക്കയിലെത്തുമ്പോള്‍ സംഭവിക്കുന്നതെന്താകും....

സമന്‍സിന് പിന്നില്‍
അമേരിക്കന്‍ ജസ്റ്റിസ് സെന്‍ര്‍ (എജെസി) എന്ന ഒരു മനുഷ്യാവകാശ സംഘടനയാണ് മോദിക്കെതിരെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളായ രണ്ട് പേരാണ് പരാതി നല്‍കിയിരിക്കുന്നത്.

അവര്‍ പറയുന്നത്
കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടംബങ്ങള്‍ക്കും വേണ്ടിയാണ് ഹര്‍ജി. ശാരീരികവും മാനസികവും സാമ്പത്തികവും ആയി അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ക്ക് മറുപടി വേണം. മനുഷ്യാവകാശ ലംഘനം നടത്തുന്നവര്‍ക്കെല്ലാം ഈ കേസ് ഒരു സന്ദേശമാകണം എന്നാണ് എജെസി പറയുന്നത്.

മോദിക്കെതിരെ കുറ്റങ്ങള്‍
ഏലിയന്‍ ടോര്‍ട്ട് ക്ലെയിം ആക്ട്(എടിസിഎ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് എന്നീ നിയമങ്ങള്‍ പ്രകാരമാണ് മോദിക്കെതിരെ പരാതി. മനുഷ്യരാശിക്ക് നേരെയുള്ള കുറ്റകൃത്യം, നിയമവിധേയമല്ലാത്ത കൊലപാതകങ്ങള്‍, ബഹുഭൂരിപക്ഷം മുസ്ലീങ്ങളായ ഇരകള്‍ക്ക് നല്‍കിയ മാനസികവും ശാരീരികവും ആയ പീഡനം.... മോദിക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ ഇവയാണ്.

മോദി എന്ത് ചെയ്യണം
മോദി 21 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാകണം എന്നതാണ് അമേരിക്കന്‍ ജസ്റ്റിസ് സെന്ററിന്റെ ആവശ്യം. മോദി ഹാജരായില്ലെങ്കില്‍ കോടതി ഏകപക്ഷീയമായി ശിക്ഷ വിധിക്കുമെന്ന് എസിജെ പ്രവര്‍ത്തകര്‍ പറയുന്നു.

മോദിയെ വിളിച്ചുവരുത്താന്‍ എജെസിക്ക് കഴിയുമോ...
മോദിക്ക് സമണ്‍സ് അയക്കാന്‍ എജെസിക്ക് കഴിയില്ല. പക്ഷേ ഫെഡറല്‍ കോടതിക്ക് കഴിയും. അമേരിക്കന്‍ പൗരന്‍മാര്‍ നല്‍കുന്ന പരാതിയില്‍ രാജ്യാന്തര വിഷയങ്ങളിലും ഇടപെടാന്‍ ഫെഡറല്‍ നിയമം അനുവദിക്കുന്നുണ്ട്. ഏലിയന്‍ ടോര്‍ട്ട് ക്ലെയിം ആക്ട് 1789 ല്‍ ആണ് ഫെഡറല്‍ നിയമത്തിന്റെ ഭാഗമായത്.

ജനകീയ വിചാരണ
ഫെഡറല്‍ കോടതിയടെ സമണ്‍സിനെ കൂടാതെ ഒരു ജനകീയ കോടതിയും മോദിയെ കാത്തിരിക്കുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് മോദിയെ ജനകീയ വിചാരണ ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മോദി ഒബാമയെ കാണുമ്പോള്‍ വൈറ്റ് ഹൗസിന് മുന്നില്‍ വച്ചായിരിക്കും ഇത്.

സിഖുകാര്‍ക്കിത് പുതുമയല്ല
സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്ക് ഇത്തരം പ്രതിഷേധങ്ങള്‍ പുതുമയല്ല. മോദിക്കെതിരെ ഗുജറാത്ത് കലാപമാണെങ്കില്‍, മുമ്പ് സോണിയക്കും മന്‍മോഹന്‍ സിങിനും എതിരെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിലും ഇവര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു.

കരിങ്കൊടി വീശും
പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ കരിങ്കൊടിയും കാണേണ്ടിവരും. അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി എന്ന സംഘനയാണ് കരിങ്കൊടി കാണിക്കും എന്ന് വ്യക്തമാക്കിയത്. സെപ്റ്റംബര്‍ 28 ന് മാന്‍ഹാട്ടനിലെ പരിപാടിക്കിടെ ആയിരിക്കും ഇത്.

മോദിക്കെതിരെ കേസുണ്ടോ...
ഗുജറാത്ത കലാപക്കേസില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം വരെ മോദിയെ കുറ്റവിമുക്തനാക്കിയതാണ്. അതിന് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുകയും ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നിട്ടും പ്രചാരണങ്ങള്‍ക്ക് ഇപ്പോഴും കുറവില്ല.

മോദി കുലുങ്ങുമോ...
ഇങ്ങനെയൊക്കെ ഉണ്ടായാലും നരേന്ദ്ര മോദി കുലുങ്ങില്ലെന്നാണ് വിവരം. സമന്‍സ് വന്നതൊഴിച്ചാല്‍ ബാക്കി കാര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടിട്ടാണ് അദ്ദേഹത്തിന്റെ യാത്ര.












Click it and Unblock the Notifications