കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരോട് നന്ദി കാണിക്കാത്തവര്‍ ദൈവത്തോടും നന്ദിയില്ലാത്തവരായിരിക്കും

Google Oneindia Malayalam News

പരസ്പര സ്‌നേഹത്തിന്റെയും സഹായങ്ങളുടേയും പര്യായമായിരിക്കണം യഥാര്‍ത്ഥത്തില്‍ നാം ഓരോരുത്തരുടേയും ജീവിതം. തനിക്ക് ലഭിച്ച സൗഭാഗ്യത്തിന് നമ്മോളം അര്‍ഹരായ ചിലര്‍ നമ്മോടപ്പമുണ്ടെന്ന സത്യം നാം പലപ്പോഴും മറക്കുന്നു. തനിക്കുള്ളതല്ലാം തനിക്ക് മാത്രമാണെന്ന അഹങ്കാരം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ചതിയുടേയും പിടിച്ചു പറിയുടേയും ലോകത്തേക്കാണ്.

ഹലാലായ കച്ചവടത്തില്‍ പോലും മായം ചേര്‍ത്തും കളവിലൂടേയും ചതിയിലൂടേയും പരസ്പരം വഞ്ചിച്ച് മുന്നോട്ട് പോകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. മനുഷ്യത്ത്വം നശിച്ച ഹ്യദയങ്ങള്‍ക്ക് മറ്റുള്ളവന്റെ വേദന തിരിച്ചറിയാന്‍ സാധിക്കില്ല. കണ്‍മുന്നിലെ മുനുഷ്യാവകാശ ലംഘനങ്ങളെ പോലും മൗനം കൊണ്ടു മൂടി നിശബ്ദതയുടേയും അലംഭാവിത്തിന്റെയും ഭീരുത്വത്തിന്റയും കെട്ടുമതില്‍ പലരും സ്വയം നിര്‍മ്മിക്കുകയാണ്.

ramadan

ഇവിടെയാണ് ഇസ്ലാമിന്റെ പ്രസക്തി. അയലത്തുള്ളവന്‍ പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ചു ആഹാരം കഴിക്കുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലന്ന് പഠിപ്പിക്കുന്നു ഇസ്ലാം. സമ്പാദ്യത്തിന് ഇസ്ലാം പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷെ അത് നേരായ മാര്‍ഗത്തിലൂടെ മാത്രമായിരിക്കണമെന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു. കിട്ടുന്നതില്‍ കൃത്യമായ മാനദണ്ഡം കണക്കാക്കി അത് മറ്റുള്ളവരില്‍ എത്തിച്ചു കൊടുക്കല്‍ നിര്‍ബന്ധമാണ്. വ്യക്തികളില്‍ സമ്പാദ്യം കുമിഞ്ഞ് കൂടി കിടക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. വെറുമൊരു ക്രയ വിക്രയത്തിനുപരി ഈ കാണുന്ന ഒരു സമ്പാദ്യവും നിന്റെ അവസാന നാളുകളില്‍ കൂടെയുണ്ടാവില്ല, അത്‌കൊണ്ടു തന്നെ നിന്നെ ഏല്‍പിച്ച ദൗത്വം നീ ഭംഗിയായി നിറവേറ്റുക ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.

സഹജീവികളുടെ വേദനയില്‍ പങ്കാളിയാവുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു ജീവിക്കുകയും ചെയ്യുവാനുള്ള മനസ്സ് നാം ഓരോരുത്തരിലും ഉണ്ടാവട്ടെ. കാരണം മനുഷ്യനെ സ്‌നേഹിക്കാന്‍ കഴിയാത്തവന് ദൈവത്തേയും സ്‌നേഹിക്കാന്‍ കഴിയില്ല. വിശുദ്ധ റമളാനിലൂടെ കടന്ന് പോകുന്ന വിശ്വാസികളും തന്റെ ദാനധര്‍മ്മങ്ങളില്‍ കര്‍മ്മരഹിതരായിക്കണം. അര്‍ഹതപ്പെട്ടവരുടെ കൈയ്യില്‍ തന്നെ സഹായം എത്തുന്നു എന്ന് നിങ്ങള്‍ സ്വയം ഉറപ്പുവരുത്തണം, ഇല്ലെങ്കില്‍ കേവലം ഒരു ചടങ്ങായി മാറും നിങ്ങളുടെ പ്രവര്‍ത്തി.

English summary
Muslims all over the world have celebrated the arrival of the month of Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X