ഫാദർ ടോം ഉഴുന്നാലിൽ: ആശങ്കയുടെയും പ്രാർത്ഥനകളുടേയും തലക്കെട്ടുകളിൽ ഒന്നര വർഷം
ക്രിസ്തുമതവിശ്വാസികളേയും മനുഷ്യസ്നേഹികളേയും ഒന്നരവര്‍ഷത്തോളം ആശങ്കയില്‍ നിര്‍ത്തിയതായിരുന്നു മലയാളിയായ വൈദികന് ഫാദര്‍ ടോം ഉഴുന്നാലിലിന്റെ തിരോധാനം. സലേഷ്യന്‍ സഭ വൈദികനായ ടോം ഉഴുന്നാലില്‍ മദര്‍ തേരേസ രൂപം കൊടുത്ത മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായാരുന്നു. യെമനിലെ ഏദനില്‍ അഗതിമന്ദിരത്തിന്റെ ചുമതലയിലുള്ളപ്പോഴാണ് ടോം ഉഴുന്നാലിലിനെ ഭീകരര്‍ കടത്തിക്കൊണ്ട് പോകുന്നത്. 2016 മാര്‍ച്ച് നാലിന് വൃദ്ധസദനത്തില്‍ നടത്തിയ ആക്രമണത്തില്‍ 16 പേരെ വധിച്ച ശേഷമാണ് ഭീകരര്‍ ഫാദറിനെ ബന്ദിയാക്കിയത്.

ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം ഉറപ്പ് പറയുമ്പോഴും ഒന്നരവര്‍ഷത്തോളം മോചനം സാധ്യമായില്ല. അതിനിടെ താന്‍ അവശനാണെന്ന് പറയുന്ന ഫാദറിന്റെ ആദ്യ വീഡിയോ പുറത്ത് വരികയുണ്ടായി. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വേണ്ടി നിരവധി കൂട്ടപ്രാര്‍ത്ഥനകളും പ്രതിഷേധവും നടന്നു. 557 ദിവസത്തെ തടവ് ജീവിതത്തില്‍ നിന്നും 2017 സെപ്റ്റംബര്‍ 12ന് ഫാദര്‍ മോചിതനായി. വത്തിക്കാന്‍ ഇടപെട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവ് പ്രകാരമാണ് മോചനം സാധ്യമായത്.

മോചനദ്രവ്യം നല്കിയാണോ ഫാദറിനെ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അതിനിടെ മോചിതനായ ഫാദര്‍ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിക്കുകയുണ്ടായി. ഭീകരര്‍ നന്മയുള്ളവരെന്നും തന്നെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ലെന്നുമുള്ള ഫാദറിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചലനമുണ്ടാക്കി. സാധ്യമായാല്‍ ഇനിയും യെമനില്‍ പോകുമെന്ന് പറഞ്ഞതും ഫാദറിനെ ട്രോളന്മാരുടെ ഇരയാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications