കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷമയും ആത്മ നിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിന്റെ മുഖമുദ്ര

Google Oneindia Malayalam News

ക്ഷമയാണ് മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റുന്നത്. ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്റെ ക്ഷമയില്ലായിമയാണ് കാരണമാകുന്നത്. മണിക്കൂറുകളോളം പട്ടിണി കിടന്നത് കൊണ്ട് ഒരു നോമ്പുകാരന് തന്റെ കര്‍മ്മത്തിനുള്ള പ്രതിഫലം കിട്ടണമെന്നില്ല. പകരം ക്ഷമയോടെ തനിക്ക് ലഭിച്ച അവസരത്തെ സത്യസന്ധമായും, ആത്മാര്‍ഥമായും ആരും വിനിയോഗിക്കുന്നുവോ അവന് മാത്രമെ വിജയമുള്ളൂ.

നബി (സ) പറഞ്ഞു ആരെങ്കിലും കളവായ വാക്കും അതുപ്രകാരമുള്ള പ്രവൃര്‍ത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരാവശ്യവുമില്ല. വിശപ്പും ദാഹവും അനുഭവിച്ചറിയുന്നതിലൂടെ നാം സ്വയം തിരിച്ചറിവു നേടുകയാണ്.

ramadan

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ വേദന നാം സ്വയം മനസ്സിലാക്കുകയാണ്. എന്തൊക്കെ നേടിയാലും മനുഷ്യന്റെ ആഗ്രഹങ്ങള്‍ അവസാനിക്കില്ല അവന്‍ വീണ്ടും വീണ്ടും എന്തൊക്കെയോ വെട്ടിപ്പിടിക്കുവാന്‍ വേണ്ടി ഓടിനടക്കും. റമളാനിലൂടെ നാം കടന്നു പോകുമ്പോള്‍ സ്വയം ചിന്തിക്കേണ്ടതും ഇത്തരം വിഷയങ്ങളാണ്. ഉള്ളതില്‍ നിന്നും ഇല്ലാത്തവനു നല്‍കുവാനുള്ള നല്ല മനസ്സാണ് നോമ്പുകാരന്‍ സ്വയം പാകപ്പെടുത്തിയെടുക്കുന്നത്.

നബി (സ) പറഞ്ഞു സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്നു പേരുള്ള ഒരു വാതിലുണ്ട്. അന്ത്യനാളില്‍ നോമ്പുകാരന്‍ അതുവഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. മറ്റാരും അതുവഴി പ്രവേശിക്കുന്നതല്ല. നോമ്പുകാരനെവിടേന്ന് വിളിച്ച് ചോദിക്കുമ്പോള്‍ നോമ്പുകാരന്‍ എഴുന്നേറ്റ് നില്‍ക്കും. അവരൊഴികെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതിലുകള്‍ അടച്ചു കളയും. റമളാനിനെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു ജീവിക്കാന്‍ നാം ഓരോരുത്തര്‍ക്കും കഴിയട്ടെ....

English summary
Patience and self control is the hallmark of ramadan fasting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X