ഇഎംഎസിന്റെ പട്ടാമ്പിയിൽ ഇത്തവണ യുവാക്കൾ നേർക്കുന്നേർ; മണ്ഡലം നിലനിർത്താൻ സിപിഐ
തുടർച്ചയായ നാലാം ജയം തേടി 2016ൽ പട്ടാമ്പിയിൽ മത്സരിച്ച സി.പി മുഹമ്മദിന് എന്നാൽ തിരിച്ചടി നേരിട്ടു
പാലക്കാട്: കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപാടിന്റെ മൂന്ന് തവണ നിയമസഭയിലെത്തിച്ച മണ്ഡലമാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി. തുടർച്ചായി ഇടത് പക്ഷത്തോടൊപ്പം നിന്ന പട്ടാമ്പി എന്നാൽ പിന്നീട് കോൺഗ്രസിനെയും പല തവണ പിന്തുണച്ചു. ഇഎംഎസിന് ശേഷം മണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ ഏക സ്ഥാനാർഥി കോൺഗ്രസിന്റെ സി.പി മുഹമ്മദാണ്. നിലവിൽ സിപിഐയുടെ കൈവശമുള്ള മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ ഒരു തിരിച്ചുവരവിന് കോൺഗ്രസും അരങ്ങൊരുക്കുന്നു.

തിരഞ്ഞെടുപ്പ് ചരിത്രം
1957ൽ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇ.പി ഗോപാലനാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1960, 1967, 1970 എന്നീ വർഷങ്ങളിൽ ഇഎംഎസും മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ഈ കലയളവിൽ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും നിയമസഭയിലെ സുപ്രധാന സ്ഥാനങ്ങളും അലങ്കരിച്ചു. 1977ൽ സിപിഐയുടെ ഇ.പി ഗോപാലൻ ഒരിക്കൽകൂടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
കോൺഗ്രസ് കടന്നുവരവ്
സിപിഐയും സിപിഎമ്മും ജയിച്ച് വന്നിരുന്ന മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാൻ കോൺഗ്രസ് ആറാം നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. 1980ൽ എം.പി ഗംഗാധരനാണ് കോൺഗ്രസ് സ്ഥാനാർഥിയായി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. രണ്ട് വഞഷങ്ങൾക്ക് ശേഷമ നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയും 1987ൽ കോൺഗ്രസും ജയിച്ചു. 1991ൽ കെ.ഇ ഇസ്മയിൽ ഒരിക്കൽകൂടി മണ്ഡലത്തി വിജയിക്കുകയും അടുത്ത പത്ത് വർഷം എംഎൽഎ ആയി തുടരുകയും ചെയ്തു. 2001ൽ സി.പി മുഹമ്മദിലൂടെ വീണ്ടും പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനമറിയിച്ചു. 2016ൽ മാത്രമാണ് പിന്നീട് സിപിഐയ്ക്ക് മണ്ഡലത്തിൽ ജയിക്കാനായത്.
2016ലെ തിരഞ്ഞെടുപ്പ്
തുടർച്ചയായ നാലാം ജയം തേടി 2016ൽ പട്ടാമ്പിയിൽ മത്സരിച്ച സി.പി മുഹമ്മദിന് എന്നാൽ തിരിച്ചടി നേരിട്ടു. സിപിഐയുടെ യുവനേതാവ് മുഹമ്മദ് മുഹ്സിൻ 7404 വോട്ടുകൾക്ക് മുഹമ്മദിനെ പരാജയപ്പെടുത്തി. 64025 വോട്ടുകളാണ് സിപിഐ സ്ഥാനാർഥി നേടിയത്. ബിജെപി സ്ഥാനാർഥി പി.മനോജ് 14824 വോട്ടുകളുമായി പോരാട്ടത്തിലെ നിർണായക സാനിധ്യമായി.
വീറും വാശിയും നിറഞ്ഞ പോരാട്ടം
ഇത്തവണ രണ്ട് യുവാക്കള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലം എന്ന പ്രത്യേകതയും പട്ടാമ്പിയ്ക്കുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ മുഹമ്മദ് മുഹ്‌സിനെത്തുമ്പോൾ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് കോൺഗ്രസ് സ്ഥാനാർഥി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണെങ്കിലും പാലക്കാട് രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താമെന്ന പ്രതീക്ഷയിൽ കന്നി അംഗത്തിന് ഒരുങ്ങുകയാണ് റിയാസ്. പട്ടാമ്പിയുടെ സമീപകാല ചരിത്രത്തില്‍ ഒന്നും തന്നെ രണ്ട് യുവാക്കള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ തീപാറുന്ന പോരാട്ടമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
ജെഎൻയു സമര നേതാവ്
ജെഎന്‍യു സമര നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മുഹ്‌സിനെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന സുപ്രധാന ചുമതല നൽകിയാണ് സിപിഐ കഴിഞ്ഞ തവണ മണ്ഡലത്തിലെത്തിച്ചത്. കന്നി അങ്കത്തിൽ തന്നെ തിളക്കമാർന്ന വിജയം നേടിയ മുഹ്സിൻ നിയമസഭയിലും പട്ടാമ്പിയിലും എംഎൽഎ എന്ന നിലയിൽ ചെയ്ത പ്രവർത്തനങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു. ഇത്തവണ രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോഴും പാർട്ടിയുടെ വിശ്വാസം കാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ - വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ നൽകി തന്നെയാണ് മുഹ്സിന്റെ പ്രചാരണം.
റിയാസ് മുക്കോളി
കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും മികച്ച അഭിപ്രായം നേടിയ ആളാണ് റിയാസ് മുക്കോളി. സ്ഥാനാർഥി ചർച്ചകളിൽ തുടക്കം മുതൽ ഉയർന്നു കേട്ടിരുന്ന റിയാസ് മുക്കോളി തവനൂരിൽ നിന്ന് ജനവിധി തേടുമെന്നാണ് കരുതിയിരുന്നതെങ്കിലും പട്ടാമ്പി സീറ്റാണ് പാർട്ടി അനുവദിച്ചത്. എങ്കിലും തന്നെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി ചെയ്യുകയാണ് ദൗത്യമെന്ന നിലപാടാണ് റിയാസിന്റേത്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
Recommended Video
എല്‍ഡിഎഫിന് മുന്‍തൂക്കം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് തന്നെയാണ് ഭൂരിപക്ഷം. 8791 വോട്ടുകളുടെ ലീഡ് ഉണ്ട് നിലവില്‍. ഇത് കൂടാതെ, സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ആശ്വാസവും ഉണ്ട്.
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications