കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ പോലെ കുടുങ്ങാനിടയുള്ളവര്‍...

  • By Soorya Chandran
Google Oneindia Malayalam News

അഴിമതി നിരോധന നിയമത്തിന്റെ പേരില്‍ ലാലു പ്രസാദ് യാദവ് അഴിയെണ്ണിക്കഴിഞ്ഞു. ഇപ്പോഴിതാ തമിഴകത്തിന്റെ പുരട്ചി ചലൈവിയും അഴിക്കുളളിലായി. ജനപ്രാതിനിധ്യ നിയമത്തിന്റെ ഉരുക്ക് മുഷ്ടി ഇനി ഏതെല്ലാം പ്രമുഖരുടെ കൈകളില്‍ വിലങ്ങണിയിക്കും...?

കേരളത്തില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയക്കാരന്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ്. പിണറായി വിജയനെ ലാവലിന്‍ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റ വിമുക്തനാക്കി. പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

ദേശീയ രാഷ്ട്രീയത്തിലേക്ക് നോക്കിയാല്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ പിടിവീഴാനുള്ള പ്രമുഖര്‍ പലരുണ്ട്.. അവരാരെല്ലാം....

എ രാജ

എ രാജ

ടുജി സ്‌പെക്ട്രം... രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി. പ്രധാന പ്രതി ഡിഎംകെ നേതാവും കേന്ദ്ര മന്ത്രിയും ആയിരുന്ന എ രാജ. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമം പ്രകാരം രാജക്കും വിലങ്ങ് വീഴും

കനിമൊഴി

കനിമൊഴി

ടുജി സ്പക്ട്രം കേസില്‍ പിടിവീഴാനിടയുള്ള മറ്റൊരു രാഷ്ട്രീയ നേതാവാണ് കനിമൊഴി. ഡിഎംകെ നേതാവ് കരുണാനിധിയുടെ മകള്‍. കവയത്രിയാണ്. പക്ഷേ നിയമത്തിന് അതൊന്നും ബാധകമല്ലല്ലോ...

മായാവതി

മായാവതി

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവും ആയ മായാവതിയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന മറ്റൊരു പ്രമുഖ. താജ് കോറിഡോര്‍ കേസില്‍ മായാവതി കുടങ്ങുമോ

നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

മഹാരാഷ്ട്രയിലെ ജലപദ്ധതി വിവാദത്തില്‍ ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്ര മന്ത്രിയും ആയ നിതിന്‍ ഗഡ്കരി കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് ആണ് തെളിവ് സഹതിം ആരോപണങ്ങള്‍ ഉന്നയിച്ചത്. കുടങ്ങിയാല്‍ ബിജെപിയില്‍ നിന്നും ഉണ്ടാകും ഒരാള്‍.

മുലായം സിങ് യാദവ്

മുലായം സിങ് യാദവ്

അഴിമതി കേസില്‍ കുടുങ്ങാന്‍ ഏറ്റവും ഇടയുള്ള നേതാവ് എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ വിശേഷിപ്പിക്കുന്നത്. മുലായം എന്തായാലും ഇപ്പോള്‍ സംസ്ഥാന ഭരണം മകന്‍ അഖിലേഷ് യാദവിനെ ഏല്‍പിച്ചിരിക്കുകയാണ്.

ജഗന്‍മോഹന്‍ റെഡ്ഡി

ജഗന്‍മോഹന്‍ റെഡ്ഡി

വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ , വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതാവ്.... ജഗന്‍മോഹന്‍ റെഡ്ഡി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വന്നാല്‍ ജയലളിതയുടെ ഗതി തന്നെയായിരിക്കും ജഗനും.

തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

ശാരദ ചിറ്റ് ഫണ്ട് കേസില്‍ അന്വേഷണം പൂര്‍ത്തിയായി വിധി വന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ പല പ്രമുഖരും കുടുങ്ങും എന്നാണ് വിവരം. തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, ശ്രിഞ്‌ജോയ് ബോസ്, പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്ര.... പ്രമുഖര്‍ കുടുങ്ങും.

English summary
Political leaders who may sacked under Representation of People Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X