ആരെടാ ഈ അരുന്ധതി റോയി എന്ന് ചോദിയ്ക്കല്ലേ

ആള്‍കൂട്ടത്തില്‍ ശ്രദ്ധിയ്ക്കപ്പെടാന്‍ ഇത്തരം ബൗദ്ധിക ജാഡകള്‍ നല്ലതാണ്. ഇവര്‍ക്ക് അല്പം യുക്തിയും ഇംഗ്ലീഷ് ഭാഷയും വശമുള്ളതുകൊണ്ട് എന്ത് ഭോഷ്ക് പറഞ്ഞാലും അതിനെ സ്വയം ന്യായീകരിയ്ക്കാനാറിയാം.
ശ്രദ്ധിയ്ക്കപ്പെടാനും സ്വന്തം അഭിപ്രായം നാലാളറിയാനും ചില തന്ത്രങ്ങളുണ്ട്. അതിന് രാഖി സാവന്തിനെ പോലുള്ളവര്‍ ബാബാ രാം ദേവിനെ കല്യാണം കഴിയ്ക്കണം എന്ന് പറയും യാന ഗുപ്ത, ഷമിത ഷെട്ടി തുടങ്ങിയവര്‍ അടിവസ്ത്രമില്ലാതെ പാര്‍ട്ടിയ്ക്ക് പ്രത്യക്ഷപ്പെട്ട് തന്ത്രത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കും. അരുന്ധതി റോയിയെ പോലെയുള്ളവര്‍ 'ആരെടാ ഈ അണ്ണാ?' എന്ന് ചോദിയ്ക്കും. അത്രയെ ഉള്ളു.
അരുന്ധതി റോയി പറയുന്നത് നോക്കൂ- For three days, while crowds and television vans gathered outside, members of Team Anna whizzed in and out of the high security prison, carrying out his video messages, to be broadcast on national TV on all channels. (Which other person would be granted this luxury?) - ഇത് സംഭവിച്ചത് അണ്ണ സ്വതന്ത്രനാണെന്ന് പൊലീസ് പറഞ്ഞതിന് ശേഷമാണ്. ഇത് നടക്കുമ്പോള്‍ അണ്ണ ഹസാരെ ജയിലറയിലായിരുന്നില്ലെന്ന് തിഹാര്‍ പൊലീസ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലും അവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. തിഹാര്‍ ജയിലിനുള്ളില്‍ ഒരുപക്ഷേ അരുന്ധതി റോയിയെ കൊണ്ടുപോയെന്നിരിയ്ക്കട്ടെ, അവരെ തുണയ്ക്കാന്‍ ഇതുപോലെ ജയിലിന് പുറത്ത് ജനം രാവെന്നോ പകലെന്നോ നോക്കാതെ കൂടിയാല്‍ ഇത്തരം പരിഗണന അവര്‍ക്കും ആസ്വദിയ്ക്കാം. തുണയ്ക്കാന്‍ ജനം ഉണ്ടാവണമെന്ന് മാത്രം. ജന പ്രീയമല്ലാത്ത പ്രസ്ഥാവനകൊണ്ട് പത്ര താളുകളില്‍ ജീവിയ്ക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്ക് അതുണ്ടാവാനിടയില്ല. (എഴുത്തുകാരിയായ അരുന്ധതി റോയിയെ കുറിച്ചല്ല ഈ പറയുന്നത്.)
അണ്ണ ഹസാരെയെകുറിച്ച് കലിതുള്ളുന്ന അരുന്ധതിയ്ക്ക് സര്‍ക്കാരിന്റെ ലോക് പാല്‍ ബില്ലിനെക്കുറിച്ച് ഒന്നും പറയാനില്ല. പരാതി നല്‍കുന്നആളിനെ ജയിലിലടയ്ക്കാന്‍ വകുപ്പ് ഉള്ള ബില്ലിനെക്കുറിച്ച് അരുന്ധതി മാഡം മൗനം പാലിയ്ക്കുന്നു. എന്നിട്ട് ഗാന്ധിജി വിഭാവനം ചെയ്ത വികേന്ദ്രീകരണത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു.
അണ്ണാ ഹസാരെയെ പിന്തുണച്ചില്ലെങ്കില്‍ അഭാരതീയനാവുമെന്ന അരുന്ധതിയുടെ കണ്ടെത്തല്‍ സ്വന്തം വിഹ്വലതയില്‍ നിന്ന് ഉണ്ടാവുന്നതാണ്. അല്ലാതെ ആരും അങ്ങനെ പറഞ്ഞില്ല. അണ്ണ ഹസാരെയുടെ ജന ലോക് പാലും സര്‍ക്കാരിന്റെ ലോക് പാലും അല്ല മറ്റൊരു ലോക് പാല്‍ ആണ് വേണ്ടതെന്ന് പറഞ്ഞ അരുണ റോയിയെ ഇന്ത്യ വിരുദ്ധയെന്ന് ആരും പറഞ്ഞില്ലല്ലോ? കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്ത്വത്തിലുള്ള നാഷണല്‍ അഡ്വൈസറി കൗണ്‍സിലിലെ അംഗമായ അരുണ റോയി റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ പ്രവര്‍ത്തകയുമാണ്.
രാജ്യത്തെ ജനങ്ങളുടെ നീറുന്ന പല പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും ഈ പുതു ഗാന്ധിയനെ കണ്ടില്ലല്ലോ എന്നാണ് അരുന്ധതിയുടെ വിലാപം. ചിലര്‍ അങ്ങനെയാണ്. ചെണ്ടയ്ക്ക് കോല്‍ വയ്ക്കുന്നടത്തൊക്കെ ചെല്ലുന്ന നാട്ടിന്‍പുറത്തെ ചെക്കനെപോലെയല്ല. കണ്ടതിനൊക്കെ അഭിപ്രായം പറഞ്ഞ് ടെലിവിഷന്‍ പരിപാടികളിലും പത്ര താളുകളിലും പ്രത്യക്ഷപ്പെട്ടെന്ന് വരില്ല. അവര്‍ തിരഞ്ഞെടുത്ത ചില രംഗങ്ങളില്‍ മാത്രമേ പ്രവര്‍ത്തിയ്ക്കൂ. അത് തിരിച്ചറിയുക ഇത്ര വിഷമമാണോ?
നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം.












Click it and Unblock the Notifications