'പാർവ്വതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് തൂക്കിക്കൊല്ലാൻ പറ്റുമോ... സാർ'; ഇത് ചെകുത്താന്റെ അൽപത്തരം

  • Posted By: വിമർശകാനന്ദ
Subscribe to Oneindia Malayalam

പാര്‍വ്വതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിക്കഴിഞ്ഞു. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യും എന്നാണ് പോലീസ് പറയുന്നത്. ഇത് കേട്ട് കമന്റുകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാന്‍ കണ്ടം വഴി ഓടിയവര്‍ ഒരുപാടാണ്.

എന്നാല്‍ അതുകൊണ്ടൊന്നും കുലുങ്ങാത്ത ചിലരും ബാക്കിയുണ്ട്. പാര്‍വ്വതിയെ പച്ചത്തെറി വിളിച്ചത് പോലും അവര്‍ക്ക് ട്രോളാണ്. ചിലര്‍ പറയുന്നത്, പാര്‍വ്വതിയായി ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് എന്നാണ്. പ്രമുഖ ആയതുകൊണ്ട് മാത്രമാണ് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത് എന്നും പറയുന്നവരുണ്ട്.

എന്തായാലും ഫേസ്ബുക്കിലെ ഈ 'ചെകുത്താന്‍' ഏതാണ്ട് ആ വിഭാഗങ്ങളില്‍ പെടുന്ന ആളാണ്. പാര്‍വ്വതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് തന്നെ തൂക്കിക്കൊല്ലാന്‍ പറ്റുമോ സാറേ എന്നാണ് ഇയാളുടെ ചോദ്യം. സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റമായ ഈ വീഡിയോ ഇപ്പോള്‍ തന്നെ പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. സംഗതി സര്‍ക്കാസമാണെന്ന് പറഞ്ഞ് ഇനി 'ചെകുത്താന്‍' തന്നെ രംഗത്ത് വരുമോ എന്നാണ് അറിയേണ്ടത്.

പാര്‍വ്വതിയെ പീഡിപ്പിച്ചതിന്

പാര്‍വ്വതിയെ പീഡിപ്പിച്ചതിന്

പാര്‍വ്വതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് തന്നെ തൂക്കിക്കൊല്ലാന്‍ പറ്റുമോ സാര്‍ എന്നാണ് ചെകുത്താന്‍ chekuthan എന്ന ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ ഇദ്ദേഹം ചോദിക്കുന്നത്. തൂങ്ങി മരിക്കാനുള്ള ആഗ്രഹം കൊണ്ടാണത്രെ ഇങ്ങനെ കക്ഷി ചോദിച്ചത്. അത്രയ്ക്കും ആഗ്രഹം ഉണ്ടെങ്കില്‍ ചെകുത്താന്‍ സ്വയം അത് അങ്ങ് നിര്‍വ്വഹിക്കുന്നതാവും നല്ലത്. സര്‍ക്കാരിന് ചെലവ് കുറയുമല്ലോ...

അത് അങ്ങനെയല്ല ചെകുത്താനേ...

അത് അങ്ങനെയല്ല ചെകുത്താനേ...

പാര്‍വ്വതിയുടെ കാര്യത്തില്‍ സംഭവിച്ചത്, അവരുടെ ഒരു അഭിപ്രായത്തോടുള്ള വിയോജിപ്പാണെന്നും അത് പല രീതിയില്‍ തിരിച്ചടിച്ചു എന്നും ആണ് ചെകുത്താന്‍ ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍, ആ തിരിച്ചടികളുടെ ഭാഷയൊക്കെ ചെകുത്താന്‍ ഒന്ന് ഓടിച്ച് നോക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അഭിപ്രായം വീഡിയോയില്‍ വന്ന് പറയില്ലായിരുന്നു. കൂടാതെ, പാര്‍വ്വതി പറഞ്ഞത് എന്താണെന്ന് കൂടി ഒന്ന് മനസ്സിരുത്തി മനസ്സിലാക്കുകയും വേണം.

ചുണ്ണാമ്പ് തേച്ച് ഉണ്ടാക്കിയതാണത്രെ

ചുണ്ണാമ്പ് തേച്ച് ഉണ്ടാക്കിയതാണത്രെ

പീഡിപ്പിക്കപ്പെട്ടിട്ടുള്ള സ്ത്രീകളോ, ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീകളോ വെറുതേയിരുന്ന മുറിവില്‍ ചുണ്ണാമ്പ് തേച്ച് ഉണ്ടാക്കിയതല്ലെന്നാണ് ചെകുത്താന്റെ മറ്റൊരു കണ്ടെത്തല്‍. അപ്പോള്‍, പ്രകോപനം ഉണ്ടാക്കിയാല്‍ പിന്നെ എന്ത് തോന്നിവാസവും കാണിക്കാം എന്നാണ് ഈ 'ചെകുത്താന്‍' കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. അല്ലാത്ത ആക്രമണങ്ങള്‍ മാത്രമേ ആക്രമണങ്ങള്‍ ആകൂ എന്നായിരിക്കും ഇദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത്.

സിനിമ നടി ആയതുകൊണ്ട്

സിനിമ നടി ആയതുകൊണ്ട്

പാര്‍വ്വതി സിനിമ നടി ആയതുകൊണ്ട് മാത്രമാണത്രെ ഇതിന് ഇത്രമാത്രം വാര്‍ത്താ പ്രാധാന്യം കിട്ടിയതും പോലീസ് ഇടപെടല്‍ ഉണ്ടായതും. എന്തായാലും ചെകുത്താന്റെ ഈ വാദം ഒരു വാദത്തിന് വേണ്ടിയെങ്കിലും അംഗീകരിക്കാം. എന്നാല്‍ അല്ലാത്തവര്‍ക്കും ഇവിടെ നീതിയൊക്കെ കിട്ടുന്നുണ്ട് എന്ന കാര്യം മറക്കരുത്. നീതി എന്തായാലും ജനങ്ങളെ രണ്ട് രീതിയില്‍ ഒന്നും കാണുന്നില്ല.

അത് തന്നെ വീണ്ടും

അത് തന്നെ വീണ്ടും

പാര്‍വ്വതി, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന സ്ത്രീകളുടെ വിഭാഗത്തില്‍ പെടുന്നില്ലെന്നാണ് ചെകുത്താന്റെ നിരീക്ഷണം. പാര്‍വ്വതിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതൊന്നും ചെകുത്താന് തീരെ പിടിക്കുന്നില്ല. സത്യത്തില്‍ ചെകുത്താന്റെ പ്രശ്‌നം പാര്‍വ്വതി ഒരു സെലിബ്രിറ്റി ആയതാണോ അതോ കസബ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വ്വതി വിമര്‍ശിച്ചതാണോ?

പോലീസുകാര്‍ക്ക് നാണക്കേടാണത്രെ

പോലീസുകാര്‍ക്ക് നാണക്കേടാണത്രെ

പാര്‍വ്വതിയുടെ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തത് പോലീസുകാര്‍ക്ക് നാണക്കേടുണ്ടാക്കുന്ന സംഗതിയാണെന്നും ചെകുത്താന്‍ കണ്ടെത്തുന്നുണ്ട്. എത്രയെത്രെ പരാതികള്‍ സൈബര്‍ സെല്ലിന് ഇങ്ങനെ കിട്ടിയിട്ടുണ്ടാകും. അങ്ങനെ കിട്ടുന്ന പരാതികളില്‍ എല്ലാം അറസ്റ്റ് ഉണ്ടാകാറുണ്ടോ എന്നും ചെകുത്താന്‍ ചോദിക്കുന്നുണ്ട്. അത് ശരിയും ആണ്- ഇക്കാര്യത്തില്‍ നമ്മുടെ സൈബര്‍ സെല്ലും പോലീസും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എന്നാല്‍ പാര്‍വ്വതിയുടെ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതില്‍ എന്താണാവോ നാണക്കേട്...

അവനും പാര്‍വ്വതിയും തമ്മിലുള്ള വ്യത്യാസം?

അവനും പാര്‍വ്വതിയും തമ്മിലുള്ള വ്യത്യാസം?

ഇപ്പോള്‍ അറസ്റ്റിലായ യുവാവും പാര്‍വ്വതിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നൊക്കെ ചോദിക്കുന്ന നിലവാരത്തിലാണ് ചെകുത്താനുള്ളത്. ഒരു സിനിമ നടന്‍ അല്ല അയാള്‍ എന്നതുകൊണ്ടാണോ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നൊക്കെ ചോദിക്കുന്നുണ്ട്.

പാര്‍വ്വതി ചെയ്താണ് കുറ്റം

പാര്‍വ്വതി ചെയ്താണ് കുറ്റം

സത്യത്തില്‍ പാര്‍വ്വതി ചെയ്തതാണ് കുറ്റം എന്ന് വരെ ചെകുത്താന്‍ കണ്ടെത്തുന്നുണ്ട്. ഇത്രയധികം ആളുകളെ ഒരു കൂറപ്പടത്തിന് വേണ്ടി പാര്‍വ്വതി ഇളക്കി എന്നാണ് ആരോപണം. നല്ലൊരു കാര്യത്തിനായിരുന്നെങ്കില്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും ചെകുത്താന്‍ പറയുന്നുണ്ട്.

ചെകുത്താന്റെ സ്ഥിരം പരിപാടി

ചെകുത്താന്റെ സ്ഥിരം പരിപാടി

ഇത് പാര്‍വ്വതി വിഷയത്തില്‍ ചെകുത്താന്റെ ആദ്യത്തെ വീഡിയോ ഒന്നും അല്ല. പാര്‍വ്വതിയെ തുടക്കംമുതലേ ആക്രമിക്കുന്നുണ്ട് ഈ 'ചെകുത്താന്‍' പേജ്. അതിന്റെ കാരണങ്ങള്‍ പലതാകാം. എന്തായാലും കള്ളന്‍മാരെ മാത്രം കളിയാക്കുന്ന ആളാണ് താന്‍ എന്നാണ് ചെകുത്താന്റെ അവകാശവാദം. ഒരുപാട് വീഡിയോകള്‍ ഈ പേജില്‍ കാണാനും സാധിക്കും.

ഇതാണ് അത്

ഇതാണ് ചെകുത്താന്റെ ആ വിവാദ പാര്‍വ്വതി വീഡിയോ... എന്തായാലും ഇത് കണ്ട് നിങ്ങള്‍ തന്നെ വിലയിരുത്തൂ. കക്ഷി അതുകൊണ്ടൊന്നും അവസാനിപ്പിച്ചിട്ടില്ല കാര്യങ്ങള്‍. പാര്‍വ്വതി, എവിടെ വച്ച് എങ്ങനെ ആണ് ആ പരാമര്‍ശങ്ങള്‍ നടത്തിയത് എന്ന കാര്യം ഇപ്പോഴും മനസ്സിലാകാത്തവരോട് മറ്റൊന്നും പറയാനും ഇല്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A Viral Faceboo video critising Parvathy on Kasaba-Mammootty controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്