കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിച്ചന്‍ വിലയ്ക്ക് വാങ്ങിയ രണ്ട് 'പത്രമുത്തശ്ശിമാര്‍'...ഇതെന്താ വെള്ളരിയ്ക്കാ പട്ടണമോ?

  • By വിമര്‍ശകാനന്ദ
Google Oneindia Malayalam News

ഒന്നോ രണ്ടോ പത്രങ്ങള്‍ കാശ് കൊടുത്ത് വാങ്ങുക എന്ന് പറഞ്ഞാല്‍ അത്ര വലിയ കാര്യമൊന്നും അല്ല. അതിപ്പോ ആര്‍ക്കായാലും പറ്റും. എന്നാല്‍ പത്ര സ്ഥാപനങ്ങള്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ അത്രയെളുപ്പം പറ്റുമോ?

ചില ആഗോള കുത്തകകള്‍ ഇങ്ങനെ മാധ്യമ സ്ഥാപനങ്ങളെ മൊത്തത്തില്‍ വാങ്ങി വേണ്ടവിധത്തില്‍ 'കൈകാര്യം' ചെയ്യുന്ന പതിവ് അടുത്ത കുറച്ച് കാലമായിട്ടുണ്ട്. എന്നാല്‍ സ്വന്തം കയ്യില്‍ നിന്ന് പത്ത് പൈസ ചെലവാക്കാതെ പത്രങ്ങളെ കൂടെ കൂട്ടിയാല്‍ അത്തരക്കാരെ ഇപ്പോ എന്താ വിളിയ്ക്ക്യാ...

Oommen Chandy

കേരളത്തിലാണ് കഥ നടക്കുന്നതെങ്കില്‍ ചാണ്ടിച്ചന്‍ ആന്റ് കോ എന്ന് വിളിയ്ക്കാം. കാരണം സ്വന്തം പോക്കറ്റില്‍ നിന്ന് പത്തിന്റെ കാശ് ചെലവാക്കാതെ രണ്ട് മുത്തശ്ശിപ്പത്രങ്ങളെയാണ് പോക്കറ്റിലാക്കിയത്. അതും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് കരക്കമ്പി.

ഇതിപ്പോ വിമര്‍ശകാനന്ദയുടെ കണ്ടെത്തലൊന്നും അല്ല കേട്ടോ... അങ്ങ് രാജ്യ തലസ്ഥാനത്ത് നിന്നെത്തിയ വിശാരദന്‍മാര്‍ അന്വേഷിച്ച് കണ്ടെത്തിയ സംഗതിയാണ്. അങ്ങനെ വരുമ്പോ തെറ്റാനിടയില്ലല്ലോ!!!

News

കാര്യം നിസാരമാണെങ്കിലും പ്രശ്‌നം ഗുരുതരമാണ് . പെയ്ഡ് ന്യൂസ്... പെയ്ഡ് ന്യൂസ് എന്ന് പറയുന്ന സംഗതിയേക്കാള്‍ അതി ഭീകരമാണെന്നാണ് പത്ര കൗണ്‍സിലിന്റെ വിലയിരുത്തല്‍. സംഗതി അന്വേഷിച്ച് റിപ്പോര്‍ട്ടാക്കാന്‍ ഓല കൊടുത്തിട്ടും ഉണ്ട്.

തിരഞ്ഞെടുപ്പില്‍ പൊട്ടിമുളച്ചതൊന്നും അല്ല കേട്ടോ ഈ ഏര്‍പ്പാണ്. ഒരു വര്‍ഷത്തെ പഴക്കമുണ്ട് ഈ കച്ചവടത്തിന്. മുത്തശ്ശിപ്പത്രങ്ങളെന്ന് സോദ്ദേശ വിമര്‍ശകര്‍ തലങ്ങും വിലങ്ങും വാക്ക് വാളാക്കി കുറ്റം പറയുന്ന രണ്ട് പത്രങ്ങള്‍ക്ക് ഉമ്മച്ചന്‍ ആന്റ് കോ ഒറ്റയടിയ്ക്കാണത്രെ ചിലതൊക്കെ ചെയ്തുകൊടുത്തത്.

എന്താണിപ്പോ നമ്മുടെ സര്‍ക്കാര്‍ കമ്പനി പത്രങ്ങള്‍ക്ക് ചെയ്ത് കൊടുത്തത് എന്നല്ലേ ഇപ്പോ നിങ്ങടെ സംശയം. സര്‍ക്കാരിനും ഉണ്ടല്ലോ പരസ്യങ്ങള്‍... അതൊക്കെ പത്രങ്ങളും ചാനലുകളും വഴിയാണല്ലോ നാട്ടുകാരെ കാണിയ്ക്കുന്നത്. ആ പരസ്യങ്ങള്‍ക്കൊക്കെ പൈസയും കൊടുക്കും. അങ്ങനെ കൊടുക്കുന്ന പൈസ നമ്മടെ സര്‍ക്കാര്‍ കമ്പനി ഒറ്റയടിക്കങ്ങോട്ട് കൂട്ടിക്കൊടുത്തു.

News1

ഒന്നും രണ്ടും ശതമാനമൊന്നും അല്ല കേട്ടോ ഈ കൂട്ടിക്കൊടുപ്പ്. മൂന്നൂറും ഇരുനൂറും ശതമാനം വച്ചിട്ടായിരുന്നു. കൊടുക്കുമ്പോള്‍ എല്ലാവര്‍ക്കും കൊടുക്കണം എന്നാണല്ലോ സോഷ്യലിസം പറയുന്നത്. പക്ഷേ ഉമ്മച്ചന്‍ ആന്റ് കോ അത്രയ്ക്ക് സോഷ്യലിസം വച്ചുപുലര്‍ത്തുന്നവരൊന്നും അല്ല. കൂട്ടിക്കൊടുത്തപ്പോള്‍ രണ്ട് കൂട്ടര്‍ക്ക് മാത്രം കൊടുത്തു.

സംഗതി അന്ന് വലിയ വാര്‍ത്തയൊക്കെ ആയതാണ്. പക്ഷേ കാര്യമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങിയപ്പോള്‍ രണ്ട് മുത്തശ്ശിമാരും ഉമ്മച്ചന്‍ ആന്‍ കോയ്ക്ക് വേണ്ടി അച്ചുനിരത്തുകയാണെന്നാണ് വലിയ ബുദ്ധിജീവിതങ്ങളൊക്കെ പറയുന്നത്. വിമര്‍ശകാനന്ദ ഇക്കാര്യത്തില്‍ എന്തായാലും അഭിപ്രായമൊന്നും പറയുന്നില്ല കേട്ടോ... അറിയാഞ്ഞിട്ടല്ല, പേടിച്ചിട്ടാണെന്ന് മാത്രം.

English summary
Assembly Election 2016: Press Council alleges Oommen Chandy govt influenced Two Malayalam Leading Newspapers by giving more money for advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X