കാവ്യ മാധവന്‍ ഗർഭിണിയാണോ എന്ന് ചോദിച്ച ജയിൽ വാർഡനോട് ഭർത്താവ് ദിലീപ് പറഞ്ഞത്...

  • By: Kishor
Subscribe to Oneindia Malayalam

ഇത് രണ്ടാമത്തെ തവണയാണ് സോഷ്യൽ മീഡിയയും മാധ്യമങ്ങളും ചേർന്ന് കാവ്യ മാധവനെ ഗർഭിണിയാക്കുന്നത്. ഒരു മാസം മുന്പായിരുന്നു സോഷ്യൽ മീഡിയ പ്രകാരം കാവ്യയുടെ ആദ്യ ഗർഭധാരണം. കുറ്റം പറയരുതല്ലോ ഇത്തവണ ഗർഭം നാല് മാസമായി എന്ന് റിപ്പോർട്ട് ചെയ്തവരിൽ പ്രമുഖ പത്രങ്ങളും ഉണ്ട്. എന്തായാലും നാട്ടിൽ എല്ലാവരും അറിഞ്ഞു. ഭർത്താവായ ദിലീപ് ഇക്കാര്യം അറിഞ്ഞോ?

ദിലീപ് ജയിലിൽ, കാവ്യ മാധവൻ 4 മാസം ഗർഭീണി, ചിരിക്കണോ കരയണോ എന്നറിയാതെ താരകുടുംബം.. കരുതലോടെ പോലീസ്!!

ദിലീപിനോട് ഒരു ചോദ്യം

ദിലീപിനോട് ഒരു ചോദ്യം

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയാണ് ഇപ്പോൾ ദിലീപ്. ഈ സമയത്താണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ ഗർഭിണിയാണ് എന്ന് വാർത്ത പരക്കുന്നത്. പ്രമുഖ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന ഈ കാര്യം ജയിലിലെ വാർഡനാണത്രെ ദിലീപിനോട് നേരിട്ട് ചോദിച്ചത്.

ദിലീപിന്റെ മറുപടി

ദിലീപിന്റെ മറുപടി

ഇങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ ഇക്കാര്യം താനല്ലേ ആദ്യം അറിയുക എന്ന മറുചോദ്യമായിരുന്നത്രെ ഇതിന് ദിലീപിന്റെ മറുപടി. ജയിലിൽ ദിലീപിനെ കാണാൻ കാവ്യ ഇത് വരെ എത്തിയിരുന്നില്ല. എന്നാൽ ദിലീപ് കഴിഞ്ഞ ദിവസം മകൾ മീനാക്ഷിയോടും ബന്ധുക്കളോടും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ആരും ഇങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നില്ല പോലും.

മുമ്പത്തെ പ്രതികരണം രസകരം

മുമ്പത്തെ പ്രതികരണം രസകരം

ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താന്‍ അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ് എന്നായിരുന്നു അമേരിക്കന്‍ ഷോ കഴിഞ്ഞ് വന്നയുടനെ കാവ്യ ഗർഭിണിയാണ് എന്ന വാർത്ത പരന്നപ്പോൾ ദിലീപ് പ്രതികരിച്ചത്. ദിലീപിനെതിരെ പടച്ചുവിടുന്ന ഇല്ലാക്കഥകളുടെ കൂട്ടത്തിലാണ് ദിലീപ് ഈ കഥയെയും പെടുത്തിയത്.

മുൻപും കേട്ടതാണല്ലോ

മുൻപും കേട്ടതാണല്ലോ

കാവ്യ ഗർഭിണിയാണ് എന്ന് വാർത്ത പുറത്ത് വരുന്നത് ഇത് ആദ്യമായിട്ടല്ല. കാവ്യ മാധവൻ ഗർഭിണിയാണ് എന്ന വാർത്ത കഴിഞ്ഞ മാസം തന്നെ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലായിരുന്നു അന്ന് പ്രചാരണം എങ്കിൽ ഇത്തവണ പ്രമുഖ പത്രങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്ന് മാത്രം.

കാവ്യ നാല് മാസം ഗർഭിണി

കാവ്യ നാല് മാസം ഗർഭിണി

ദിലീപിന്റെ രണ്ടാം ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവൻ നാല് മാസം ഗർഭിണിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2016 നവംബറിലാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ച് അത്യാർഭാടങ്ങളൊന്നും ഇല്ലാതെ വളരെ പെട്ടെന്നായിരുന്നു വിവാഹം. ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് കാവ്യ മാധവൻ ഗര്‍ഭിണിയാണ് എന്ന വാർത്ത വീണ്ടും പരക്കുന്നത്.

കേരള കൗമുദി വഴി

കേരള കൗമുദി വഴി

കാവ്യ മാധവൻ അമ്മയാകാൻ പോകുന്നു എന്നും നാല് മാസം ഗർഭിണിയാണ് എന്നും കേരള കൗമുദിയാണ് ആദ്യം വാർത്ത പുറത്ത് വിട്ടത്. പിന്നാലെ മംഗളം, കൈരളി പീപ്പിൾ തുടങ്ങിയവയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ദിലീപിനെ കാണാൻ കാവ്യ മാധവൻ ഇത് വരെ ജയിലിൽ എത്തിയിട്ടില്ല എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് എന്ന് ഒരുപക്ഷം ആളുകൾ പറയുന്നു.

കാവ്യയെ പോലീസ് ചോദ്യം ചെയ്തു

കാവ്യയെ പോലീസ് ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ ഭർത്താവ് ദിലീപ് ജയിലിൽ കഴിയുമ്പോഴാണ് കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തത്. ആറ് മണിക്കൂർ നേരം പോലീസ് കാവ്യ മാധവൻറെ മൊഴിയെടുത്തിരുന്നു. ആദ്യഘട്ടം ചോദ്യം ചെയ്യൽ നടക്കുമ്പോൾ കാവ്യ മാധവൻ ഗർഭിണിയാണ് എന്ന കാര്യം പോലീസിന് അറിയുമായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

എന്ത് കൊണ്ട് വീട്ടിൽ വെച്ച്

എന്ത് കൊണ്ട് വീട്ടിൽ വെച്ച്

ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടിൽ വെച്ചാണ് പോലീസ് കാവ്യ മാധവന്റെ മൊഴിയെടുത്തത്. ആലുവ പോലീസ് ക്ലബിൽ എത്താൻ കാവ്യ വിസമ്മതിച്ചതിനെ തുടർന്നാണ് ഇത്. ഇതേതുടർന്ന് പോലീസ് കാവ്യ താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. ഇതും കാവ്യ ഗർഭിണിയായത് കൊണ്ടാണ് എന്ന സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

Did Pulsar Suni Work As Kavya Madhavan's Driver?
വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ കാവ്യ മാധവൻ പോലീസിനോട് തൃപ്തികരമായ രീതിയിൽ പ്രതികരിച്ചില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും എന്നും വാർത്തകൾ പരന്നു. കാവ്യ ഗർഭിണിയാണ് എന്നറിഞ്ഞതോടെ പോലീസ് രണ്ടാമതും ചോദ്യം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നത്.

English summary
Dileep reaction to kavya Madhavan pregnancy romors.
Please Wait while comments are loading...