കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാറില്‍ കൂട്ടക്കുരുതി നടത്തിയവര്‍ 'തേജസിന്' ആരാണ്

  • By Soorya Chandran
Google Oneindia Malayalam News

പെഷവാറിലെ സ്‌കൂളില്‍ കൂട്ടക്കുരുതി നടത്തിയവരെ ലോകം മുഴുവന്‍ തീവ്രവാദികളെന്നും ഭീകരരെന്നും വിളിച്ചപ്പോള്‍ കൊച്ചു കേരളത്തിലെ ചിലര്‍ക്ക് അങ്ങനെ വിളിക്കാന്‍ മടി. അവര്‍ തീവ്രവാദികളാണോ, അല്ലയോ എന്നൊക്കെ ചര്‍ച്ച ചെയ്യാനാണ് മറ്റ് ചിലര്‍ക്ക് താത്പര്യം.

കേരളത്തിന്റെ സ്വന്തം പത്രമായ തേജസിന് സംശയം ഇത്തിരി കൂടുതലാണെന്ന് തോന്നുന്നു. പെഷവാറിലെ സ്‌കൂളില്‍ ആക്രമണം നടത്തിയത് വിദേശികളാണോ എന്നാണ് സംശയം. അതിന് വേണ്ടി ചില ദൃക്‌സാക്ഷി മൊഴികളേയും കൂട്ടുപിടിക്കാമല്ലോ. എന്തായാലും ആരെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് ഇവിടെയുള്ളവരാരും തന്നെ അവിടെ പോയി അന്വേഷിക്കാനും വഴിയില്ല.

Thejas E paper

ആദ്യത്തെ വാര്‍ത്തയില്‍ അക്രമികളെന്ന വാക്കെങ്കിലും ഉപയോഗിക്കാന്‍ തയ്യാറായി എന്നത് തന്നെ വലിയ കാര്യം. ഐസിസ് തീവ്രവാദികളും കശ്മീരിലെ വിഘടനവാദികളും പോരാളികളായവര്‍ക്ക് താലിബാന്‍ തീവ്രവാദികള്‍ അക്രമികളെങ്കിലും ആയല്ലോ എന്ന് സമാധാനിക്കാം. സംഭവം എന്തായാലും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. തേജസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബര്‍ പോരാളികളും രംഗത്ത് വന്നിട്ടുണ്ട് കെട്ടോ...

സത്യത്തില്‍ ഈ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യം തന്നെ ആണോ എന്നാണ് ചിലരുടെ സംശയം. അല്ലെങ്കില്‍ പിന്നെ ഒരു അക്രമിയെ പോലും ജീവനോടെ പിടിക്കാഞ്ഞതെന്തെന്നും ഉണ്ട് ചോദ്യം. ശരീരം മുഴുവന്‍ ബോംബ് കെട്ടിവച്ച് കയ്യില്‍ തോക്കും പിടിച്ച് നില്‍ക്കുന്നവനെ എങ്ങനെ ജീവനോടെ പിടിക്കും എന്ന് താലിബാന്‍ പോരാളികള്‍ തന്നെ പറഞ്ഞ് തരേണ്ടി വരും.

Thejas Online

അന്വേഷണം നടത്തി തെളിവ് സഹിതം പറഞ്ഞാലേ ചിലര്‍ക്ക് ഈ ആക്രമണം താലിബാന്‍ നടത്തിയതാണെന്ന് വിശ്വസിക്കാന്‍ പറ്റൂ. താലിബാന്‍കാര്‍ ഏറ്റെടുത്തതും കാരണം പറഞ്ഞതൊന്നും ഇവരറിഞ്ഞില്ലെന്ന് തോന്നുന്നു. മാലേഗാവിന്റേയും സംഝോധ സ്‌ഫോടനത്തിന്റേയും കഥകള്‍ പറഞ്ഞാണ് ന്യായീകരണം.

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് ഇക്കാര്യത്തില്‍ ശരിക്കും സത്യമായി. പാകിസ്താന്റെ സൈന്യം പാവം താലിബാന്‍ പോരാളികളുടെ വീടുള്ള സ്ഥലങ്ങളില്‍ ബോംബിട്ടിട്ടല്ലേ അവരിപ്പോള്‍ ഇങ്ങനെ ചെയ്തതെന്ന് ചോദിക്കുന്നവരും ഉണ്ട് നമ്മുടെ നാട്ടില്‍.

നിഷ്കളങ്കരായ താലിബാന്‍ പ്രവര്‍ത്തകര്‍ സ്കൂളിലെത്തി കുട്ടികളോടൊപ്പം തോക്കുകൊണ്ട് കളിയ്ക്കുന്പോള്‍ അബദ്ധത്തില്‍ പൊട്ടി150 പേര്‍ മരിച്ചുവെന്ന് തേജസ്സില്‍ കണ്ടാലും അദ്ഭുതപ്പെടേണ്ടതില്ല. എന്‍ഡിഎഫിന്‍റെ അഭിനവപതിപ്പായ പോപ്പുലര്‍ ഫ്രണ്ടിന്‍റെയും എസ്ഡിപിഐയുടെയും മൂലധനമാണല്ലോ അവര്‍ക്ക് സംരക്ഷിക്കേണ്ടത്...

English summary
Discussion in social media about the Peshawar Massacre report in Thejas Daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X