കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ഗുജറാത്ത് വികസിക്കുന്നത് ഇങ്ങനെ!

Google Oneindia Malayalam News

'ഗുജറാത്തും ഫേസ്ബുക്കിലെ വികസനവും' എന്ന് എഴുതി തെറ്റിപ്പോയതല്ല, ശരിക്കുള്ള ഗുജറാത്തിനെ വെല്ലുന്ന വികസനമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ നടക്കുന്നത്. ബി ജെ പി അനുഭാവികള്‍ ഗുജറാത്തിലെ വികസനത്തിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മോദിക്ക് വോട്ട് ചോദിക്കാന്‍ തുടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം.

ഫോട്ടോഷോപ്പ് ചെയ്ത കൃത്രിമ ചിത്രങ്ങളാണ് ഇതില്‍ പലതും എന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് പണി പാളിയത്. ഗുജറാത്തിലെ വികസന കാഴ്ചകള്‍ എന്ന പേരില്‍ പര്‍വതീകരിച്ച ചിത്രങ്ങളായി പിന്നെ ഫേസ്ബുക്കിലെ താരം. മോദി ആരാധകരും മോദി വിമര്‍ശകരും മത്സരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ ഗുജറാത്തിലെ വികസന തമാശകള്‍ തട്ടി ഫേസ്ബുക്കില്‍ നടക്കാന്‍ പോലും പറ്റാതായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പക്ഷേ, പബ്ലിസിറ്റി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അത് പബ്ലിസിറ്റിയാണ് എന്ന മാര്‍ക്കറ്റിംഗ് തന്ത്രം പോലെ തന്നെ ഫേസബുക്ക് നിറയെ മോദി മയമാണ് ഇപ്പോള്‍.

മോദിയുടെ നാട്ടില്‍ വികസനമില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിന്റെ പിന്നിലുണ്ട്. എന്തായാലും ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ് ഗുജറാത്തിലെ ഈ വികസന തമാശകള്‍.

(ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും)

തുടക്കം ഇവിടെ

തുടക്കം ഇവിടെ

മോദി അനുഭാവികളുടേതായി പ്രചരിച്ച ഈ ചിത്രമാണ് തമാശകളുടെ തുടക്കം. ഇടതുവശത്ത് ഡ്രൈവിംഗ് സീറ്റുമായി ബസോടിക്കുന്ന ഈ ചിത്രം ഗുജറാത്തിലേതല്ല എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഈ തരത്തില്‍ പെട്ട ചിത്രങ്ങളുടെ ഒരൊഴുക്കായിരുന്നു.

ക്യാപ്ഷന്‍ വേണോ

ക്യാപ്ഷന്‍ വേണോ

ഈ ചിത്രത്തിന് ഇനിയൊരു ക്യാപ്ഷന്‍ വേണോ, വികസിച്ച് വികസിച്ച് ഗുജറാത്തിലെ കോഴിമുട്ട ഇപ്പോള്‍ ഈ വലിപ്പത്തിലാണത്രേ.

ഗുജറാത്തിലെ തേങ്ങ

ഗുജറാത്തിലെ തേങ്ങ

ഗുജറാത്തിലെ തേങ്ങ ഒരൊന്നര തേങ്ങയാണ്. പൊതിച്ചുവെച്ച ഒരു തേങ്ങ ദാ ഇത്രത്തോളം വരും.

സിംഹമല്ല, പുലി

സിംഹമല്ല, പുലി

സിംഹമൊക്കെ എന്ത്, ഗുജറാത്തിലെ ഒരു പട്ടിയാണ് ചിത്രത്തില്‍ കാണുന്നത്.

കന്ന് പൂട്ടല്‍

കന്ന് പൂട്ടല്‍

ഗുജറാത്തില്‍ കന്ന് പൂട്ടുന്ന കാഴ്ച നോക്കൂ.

അടിച്ചു പാമ്പായാല്‍

അടിച്ചു പാമ്പായാല്‍

പാമ്പാണെന്ന് കരുതി ഇവര്‍ പിടിച്ചോണ്ട് നടക്കുന്നത് ഗുജറാത്തിലെ വെറും മണ്ണിരയാണ് എന്നാണ് ഫേസ്ബുക്കിലെ ദോഷൈക ദൃക്കുകള്‍ പറയുന്നത്.

ഇതാണാ മത്തി

ഇതാണാ മത്തി

ഗുജറാത്തിലെ മത്തി കണ്ടിട്ടുണ്ടോ, ദ ദിത്രയും വരും അത്.

ദേ ഒരു ഓന്ത്

ദേ ഒരു ഓന്ത്

ദിനോസറാണ് എന്ന് കരുതി പേടിച്ച് ഓടാന്‍ വരട്ടെ, ഗുജറാത്തിലെ ചെറ്യോര് ഓന്താണിത്.

പഴമായി

പഴമായി

ഇത്രേം വലിയ പഴമാണ് ഗുജറാത്തിലെ വാഴയില്‍ ഉണ്ടാകുന്നത്. അപ്പോ ആ വാഴയുടെ കാര്യം കൂടി ആലോചിച്ചുനോക്കൂ.

ചിത്രശലഭം

ചിത്രശലഭം

കണ്ടാല്‍ ആനയെപ്പോലെ തോന്നുമെങ്കിലും ഗുജറാത്തിലെ ഒരു ചിത്രശലഭമാണിത്.

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളിലൂടെ ഗുജറാത്തിനെ വന്‍ വികസനമുള്ള സ്ഥലമായി ചിത്രീകരിക്കാനാണ് ശ്രമം എന്നാണ് മോദി വിരോധികളുടെ കളിയാക്കല്‍. അതിങ്ങനെ തുടരുന്നു.

English summary
Facebook troll about Gujarat development photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X