ലീഗിന് മദ്യത്തില്‍ ആദര്‍ശം; വിദ്യാഭ്യാസം കച്ചവടം
മുസ്ലീം ലീഗ് എന്ന പാര്‍ട്ടിക്ക് ആദര്‍ശം പറയാന്‍ കിട്ടുന്ന സാധനങ്ങളില്‍ ഒന്നാണ് മദ്യ നയം. ഒരു സാമുദായിക പാര്‍ട്ടിയല്ലെന്ന് നാഴികക്ക് നാല്പത് വട്ടം അവകാശപ്പെടുന്നുണ്ടെങ്കിലും പേരില്‍ മുസ്ലീം ഉള്ളതുകൊണ്ട് പാര്‍ട്ടിക്ക് മദ്യം ഹറാം ആണ്. അതുകൊണ്ട് മദ്യ വിരുദ്ധത ഉയര്‍ത്തിപ്പിടിച്ചാണ് എപ്പോഴും നില്പ്.
മദ്യത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ആദര്‍ശത്തിന്റെ പ്രശ്നമുള്ളൂ. ലീഗ് മന്ത്രി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ കച്ചവടവും അഴിമതിയും ഒന്നും പാര്‍ട്ടിക്ക് ഒരു പ്രശ്നമേ അല്ല.

മെയ് എട്ട് വ്യാഴാഴ്ച മുസ്ലീം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുകയാണ്. പ്രധാന ചര്‍ച്ചാവിഷയം സര്‍ക്കാരിന്റെ മദ്യ നയവും ബാര്‍ലൈസന്‍സ് വിവാദവും ആണത്രെ. ബാറുകളുടെ റദ്ദാക്കിയ ലൈസന്‍സ് പുതുക്കേണ്ടെന്നാണ് ലീഗിന്റെ അഭിപ്രായം എന്ന് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
എന്നാല്‍ സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകളില്‍ പാഠപുസ്തക വില്പന സംബന്ധിച്ച് വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായികഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനൊന്നും ലീഗിന് നേരമില്ലെന്നാണ് കേള്‍വി.
സ്വകാര്യ മേഖലയില്‍ പരമാവധി സ്കൂളുകളും കോളേജുകളും അനുവദിച്ച് പണം പിടുങ്ങുന്ന ഇടനിലക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് ചുറ്റും പാറി നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇവരെ പിടിക്കാനും തളക്കാനും ഒന്നും മന്ത്രിക്കോ പാര്‍ട്ടിക്കോ കഴിയുന്നില്ല, അല്ലെങ്കില്‍ താത്പര്യമില്ല. ഇക്കാര്യത്തില്‍ ആദര്‍ശവും ഇല്ല, അഭിപ്രായവും ഇല്ല.
എന്നാല്‍ മദ്യത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുതല്‍ കെപിഎ മജീദ് വരെയുള്ളവര്‍ക്ക് ആദര്‍ശത്താല്‍ ആവേശം കൂടും. സംസ്ഥാനത്ത് ഒരു ബാറെങ്കിലും കുറയുന്നത് അത്രക്ക് നല്ലതാണെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications