കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം വ്യക്തിവൈരാഗ്യം മാത്രമോ?

  • By Aswathi
Google Oneindia Malayalam News

ഒടുവില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി പി എം അന്വേഷിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. കേസില്‍ എട്ടാം പ്രതിയെന്ന് കോടതി കണ്ടെത്തിയ കെസി രാമചന്ദ്രനെ പുറത്താക്കിയാണ് സി പി എം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

'വധത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ-ഏരിയാ നേതത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ല. ടി പി ചന്ദ്രശേഖരന്‍ സി പി എമ്മില്‍ അച്ചടക്ക നടപടിയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് പ്രാദേശികമായി നടന്ന സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും ആര്‍ പി യും സി പി എം പ്രാദേശിക പ്രവര്‍ത്തകരും തമ്മില്‍ കടുത്ത ശത്രുതയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ രാമചന്ദ്രന്‍ ഒട്ടേറെ കേസുകളില്‍ അകപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

tp-chadrasekharan

ചെറിയ കരാര്‍ പണികളെടുത്താണ് രാമചന്ദ്രന്‍ ജീവിച്ചു പോന്നിരുന്നത്. ഇതെല്ലാം ടി പി ചന്ദ്രശേഖരന്‍ ഇടപെട്ടു മുടക്കുന്നതായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തില്‍ ടി പി ചന്ദ്രശേഖരനോട് അന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്'- ഇതാണ് സി പി എം പോളിറ്റ് ബ്യൂറോ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഇതില്‍ കുറ്റക്കാരന്‍ കെസി രാമചന്ദ്രന്‍ മാത്രം, കാരണം വ്യക്തി വൈരാഗ്യവും.

പറഞ്ഞ വാക്ക് പാലിക്കാനെന്നപോലെ പാര്‍ട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇതില്‍ ചോദ്യങ്ങളൊരുപാട് ബാക്കിയാണ്. കൊലയാളി സംഘത്തെ കൊണ്ടുവന്നതും കൊല ആസൂത്രണം ചെയ്തതും കെസി രാമചന്ദ്രന്‍ ഒറ്റയ്ക്കാണോ. ആ നിലയ്ക്ക് മറ്റു പ്രതികളെ ഒളിപ്പിക്കാനും പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ ഉപയോഗിക്കാനും ആരാണ് കെ സി രാമചന്ദ്രനെ സഹായിച്ചത്. ഇവര്‍ സി പി എമ്മുകാരാണോ.???

എല്ലാം പോട്ടെ, ഈ കേസ് പാര്‍ട്ടി വക അന്വേഷണം നടത്തിയതാരാണ്. ടി പി വധക്കേസ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയപ്പോള്‍ 2012ജൂലായില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാന്‍ സി പി എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. എന്നാല്‍ ആരാണ് ഈ കമ്മീഷന്‍ അംഗങ്ങള്‍, കേസിന്റെ ഭാഗമായി എത്രപേരില്‍ നിന്ന് തെളിവെടുപ്പുകള്‍ നടത്തി എന്നൊന്നും പറയാതെ പെട്ടൊന്നുരു ദിവസം അപ്രതീക്ഷിതമായി റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്തിനാവും.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഇത് വേണമായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം. ടി പി വധത്തില്‍ സി പി എമ്മിനുള്ള പങ്ക് അന്വേഷണ സംഘവും കോടതി വിധിയും സ്പഷ്ടമാക്കിയതാണ്. അതിന് ശേഷവും പാര്‍ട്ടി അതിനെ വെല്ലുവിളിക്കുന്ന നടപടികള്‍ തന്നെയാണ് സ്വീകരിച്ചത്. ഒടുവില്‍ വി എസ് അച്യുതാനന്ദന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതിന് ശേഷമാണ് നടപടിയുണ്ടായത്.

എന്തായാലും ഈ റിപ്പോര്‍ട്ട് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനേ വഴിയുള്ളു. അന്വേഷണം നട്ടത്തുമെന്നും റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും പറഞ്ഞ വാക്ക് പാലിച്ചു എന്ന് മാത്രം സമാധാനിക്കാം. കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും പാര്‍ട്ടി ക്ലീന്‍ ചീറ്റ് നല്‍കിയത് ഒരു മുഖം മിനുക്കലും

English summary
Was TP Chandrasekharan murder only a personal rivalry?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X