കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്നി മുസ്ലീമിന് ഭീഷണിയായ ഇറാനെയാണ് മെഹ്ദി വെറുത്തത്

  • By Meera Balan
Google Oneindia Malayalam News

മെഹ്ദി മസ്രൂര്‍ ബിസ്വാസ് എന്ന ബംഗാളി യുവാവ് എങ്ങനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആരാധകനായി. ഐഎസുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും മെഹ്ദിയുടെ ഷാമിവിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരങ്ങളാണ് ഐസിസ് അനുഭാവികളായി മാറിയത്. ഐസിസിന്റെ പോരാട്ടങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് വീര്യം പകര്‍ന്ന ആയിരക്കണക്കിന് പോരാളികളില്‍ ഒരാളായി മാറുകയായിരുന്നു ഈ യുവാവ്.

2011 നവംബറിലാണ് മെഹ്ദി, ഷാമിവിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് തുറക്കുന്നത്. സിറിയയെപ്പറ്റിയുള്ള ട്വീറ്റുകളായിരുന്നു ആദ്യം. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ വിവര്‍ത്തകനായി. അറബിലുള്ള പല ഐസിസിന് സന്ദേശങ്ങളും ആഹ്വാനങ്ങളും ഇംഗ്ളീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് ആശയങ്ങള്‍ എല്ലാവരിലേയ്ക്കും ട്വീറ്റ് ചെയ്യുകയായിരുന്നു മെഹ്ദി.

ഇസ്ലാമിക രാഷ്ട്രമെന്ന ആശയം അതിനോടുള്ള സ്‌നേഹം എന്നിവ മെഹ്ദിയുടെ ഓരോ ട്വീറ്റിലും വ്യക്തമായിരുന്നു. ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന മെഹ്ദി അതുപോലെ തന്നെ ഇറാനെയും വെറുത്തു. ഇസ്രയേലിനെക്കാളും മെഹ്ദിയ്ക്ക് വെറുപ്പ് ഇറാനോടായിരുന്നു. ലോകത്തുള്ള സുന്നി മുസ്ലിങ്ങള്‍ക്ക് ആകെ ഭീഷണിയാണ് ഇറാനെന്നാണ് മെഹ്ദിയുടെ വാദം.

Mehdi

ഓണ്‍ലൈന്‍ രംഗത്ത് സജീവമായിരുന്നു മെഹ്ദി. ബ്രിട്ടനില്‍ ഉള്‍പ്പടെ ഐസിസിസ് അനുഭാവികളെ ഉണ്ടാക്കിയെടുക്കാന്‍ മെഹ്ദിയ്ക്ക് സാധിച്ചു. ട്വീറ്റുകളില്‍ അധികവും ഐസിസിനെപ്പറ്റിയുള്ളതായിരുന്നു. ചര്‍ച്ചകളിലൊക്കെയും മെഹ്ദി ഐസിസിന് വേണ്ടിയാണ് വാദിച്ചിരുന്നത്. തീവ്രവാദത്തിലേയ്ക്ക് വഴിതിരിയുന്ന മറ്റ് ചെറുപ്പക്കാരെപ്പോലെ ഉന്നത ബിരുദം നേടിയ വ്യക്തിയാണ് മെഹ്ദിയും.

വെസ്റ്റ് ബംഗാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി. സിറിയ, ലബനന്‍, ഇസ്രയേല്‍, ഗാസ, ഈജിപ്ത്, ലിബിയ, തുടങ്ങിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങള്‍ ഇയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. മെഹ്ദി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

English summary
@shamiwitness, the Twitter account run by Mehdi Masroor Biswas was one of the many running accounts for the ISIS. His account was opened on November 2011 and he started off by tweeting about Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X