കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്‍സാറുകളും' ഐസിസിലേയ്ക്ക്? കേരളം വലിയ ഭയത്തില്‍... ആരാണ് അന്‍സാറുകള്‍?

Google Oneindia Malayalam News

സിമി ആയിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ തീവ്രവാദത്തിന്റെ വക്താക്കള്‍. നിരോധിയ്ക്കപ്പെട്ടതിന് ശേഷമാണ് അവര്‍ കൂടുതല്‍ ശക്തമായത് എന്ന് പറയേണ്ടി വരും. കേരളത്തില്‍ നടന്ന സിമി ക്യാമ്പുകളെ കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിയ്ക്കുന്നത്.

Read Also: മുസ്ലീം ലീഗ് തീവ്രവാദികളുടെ സംരക്ഷകരോ? നായിക്കിനെ പിന്തുണയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍Read Also: മുസ്ലീം ലീഗ് തീവ്രവാദികളുടെ സംരക്ഷകരോ? നായിക്കിനെ പിന്തുണയ്ക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

മലയാളികള്‍ ഐസിസില്‍ ചേര്‍ന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ പഴയ സിമി കേസുകളും മറക്കാന്‍ കഴിയില്ല. സിമിയുടെ ക്യാമ്പുകളില്‍ ആയുധപരിശീലനം ലഭിച്ചവരും ഐസിസിലേയ്ക്ക് ചേക്കേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

അന്‍സാറുകള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ആയുധപരിശീലനം ലഭിച്ച ചാവേറുകള്‍. ലോകത്തെ മുഴുവന്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം.

സിമി

സിമി

നിരോധിത സംഘടനയാണ് സിമി. എങ്കിലും ഇപ്പോഴും ഇവരുടെ സ്ലീപ്പിങ് സെല്ലുകള്‍ രാജ്യത്തെമ്പാടും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസിലേയ്ക്ക്

ഐസിസിലേയ്ക്ക്

സിമിയില്‍ നിന്ന് ആയുധ പരിശീലനം ലഭിച്ച ചിലര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്‍സാറുകള്‍

അന്‍സാറുകള്‍

ആയുധം പരിശീലനം ലഭിച്ച സിമി പ്രവര്‍ത്തകര്‍. എന്നാല്‍ പരിശീലനത്തിന് ശേഷം ഇവര്‍ പുതിയ സംഘടനകളുണ്ടാക്കുകയോ മറ്റ് സംഘടനകളില്‍ ആരും അറിയാതെ ചേരുകയോ ചെയ്യും.

 ഇസ്ലാമിന് കീഴില്‍

ഇസ്ലാമിന് കീഴില്‍

ലോകം മുഴുവന്‍ ഇസ്ലാം മതത്തിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. അത്തരം ഒരു പ്രതിജ്ഞ എടുത്താണ് ഇവര്‍ പുറത്തിറങ്ങുന്നത്.

തീവ്രവാദികള്‍

തീവ്രവാദികള്‍

രാജ്യത്തെ പല തീവ്രവാദി സംഘടനകളിലും ഇവര്‍ ഉണ്ട്. എന്നാല്‍ ഇവരെ സിമി പ്രവര്‍ത്തകരായി പിന്നീട് തിരിച്ചറിയാന്‍ സാധ്യമായിക്കൊള്ളണം എന്നില്ല.

രാഷ്ട്രീയ പാര്‍ട്ടികളിലും

രാഷ്ട്രീയ പാര്‍ട്ടികളിലും

രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും അന്‍സാറുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ സിമിയുടെ അന്‍സാറുകള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 30 വയസ്സുവരെ മാത്രം

30 വയസ്സുവരെ മാത്രം

സിമിയില്‍ 30 വയസ്സുവരെയെ ഒരാള്‍ക്ക് തുടരാനാവുകയുള്ളു. അതിന് ശേഷം മറ്റ് സംഘടനകളുടെ ഭാഗമാകും.

ഐസിസിലും അല്‍ഖ്വായ്ദയിലും

ഐസിസിലും അല്‍ഖ്വായ്ദയിലും

ഐസിസിലേയ്ക്ക് കേരളത്തില്‍ നിന്നുള്ള അന്‍സാറുകള്‍ ചേക്കേറിയിട്ടുണ്ടെന്നാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍. നേരത്തെ അല്‍ഖ്വായ്ദ പോലുള്ള സംഘടനകളിലും ഇവര്‍ ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 കരുതിയിരിക്കണം

കരുതിയിരിക്കണം

കേരളം അക്ഷരാര്‍ത്ഥത്തില്‍ കരുതിയിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു ചെറിയ വിഭാഗം നടത്തുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ മൊത്തം ഇസ്ലാമിക സമൂഹത്തെ തന്നെ കരിവാരിത്തേച്ചുകൊണ്ടിരിയ്ക്കുകയാണ്.

English summary
SIMI trained Ansars also joined in ISIS- report. Ansars are specially trained with arms and bomb making.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X