• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇന്ത്യന്‍ ചാരനായ പാക് സൈനിക മേജര്‍... രവീന്ദര്‍ കൗശിക് എന്ന 'കരിങ്കടുവ'

ചാരപ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളും നടത്താറുണ്ട്. എന്നാല്‍ ആരും അത് പരസ്യമായി അംഗീകരിയ്ക്കില്ല. തങ്ങളുടെ ചാരന്‍ ശത്രുരാജ്യത്ത് പിടിയിലായാല്‍ അയാളുടെ പൗരത്വം പോലും അംഗീകരിക്കപ്പെട്ടോളണം എന്നില്ല.

എങ്കിലും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും സന്നദ്ധരായി ചാരപ്പണി ഏറ്റെടുക്കാന്‍ പലരും തയ്യാറാകുന്നുണ്ട്. അവരോടെല്ലാം മാതൃരാജ്യങ്ങള്‍ എന്ത് നന്ദിയാണ് കാണിച്ചതെന്ന ചോദ്യം ആവര്‍ത്തിച്ച് ചോദിയ്ക്കപ്പെടേണ്ടതാണ്.

ഇന്ത്യയ്ക്കുമുണ്ട് പറയാന്‍ അങ്ങനെയൊരു കഥ. മതംമാറി പാകിസ്താനിലേയ്ക്ക് കടന്ന്, അവിടെ സൈനിക ഓഫീസറായി ഇന്ത്യക്ക് വിവരങ്ങള്‍ കൈമാറി, പിടിക്കപ്പെട്ട് ക്രൂര പീഡനങ്ങള്‍ക്കും ഒടുവില്‍ മരണത്തിനും കീഴടങ്ങിയ ഒരു ധീരന്റെ ജീവിതം. അതെ രവീന്ദര്‍ കൗശിക് എന്ന 'ബ്ലാക്ക് ടൈഗ'റിന്റെ കഥ....

രവീന്ദര്‍ കൗശിക്

രവീന്ദര്‍ കൗശിക്

രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലായിരുന്നു 1952 ല്‍ രവീന്ദര്‍ കൗശികിന്റെ ജനനം. എല്ലാവരേയും പോലെ മികച്ചൊരു ജീവിതം സ്വപ്‌നം കണ്ടു നടന്ന ചെറുപ്പക്കാരനായിരുന്നു രവീന്ദറും.

നാടകനടന്‍

നാടകനടന്‍

യൗവ്വനത്തിന്റെ തുടക്കത്തിലേ, അറിയപ്പെടുന്ന ഒരു നാടകനടനായി മാറിയിരുന്നു രവീന്ദര്‍. ഒരു പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചത് ആ കഴിവായിരുന്നു എന്ന് പറയാം.

ചാരനാകുന്നു...

ചാരനാകുന്നു...

ലഖ്‌നൗവില്‍ ദേശീയ തലത്തിലുള്ള ഒരു നാടക മത്സരവേളയിലാണ് രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ശ്രദ്ധ രവീന്ദറില്‍ പതിയ്ക്കുന്നത്. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം.

കാര്യങ്ങള്‍ ഇങ്ങനെയാണ്

കാര്യങ്ങള്‍ ഇങ്ങനെയാണ്

വെറും 23 വയസ്സ് മാത്രം പ്രായം. എന്താണ് ചാരപ്പണിയെന്നും അതിന്റെ ദൂഷ്യങ്ങളെന്നും റോ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തുന്നു. തികഞ്ഞ രാജ്യ സ്‌നേഹിയായ രവീന്ദര്‍ അതെല്ലാം മനസ്സിലാക്കിത്തന്നെ ദൗത്യം ഏറ്റെടുക്കുന്നു.

പരിശീലനം

പരിശീലനം

ദില്ലിയില്‍ രണ്ട് വര്‍ഷത്തെ കഠിന പരിശീലനം. അതിന് ശേഷമാണ് പാകിസ്താനിലേക്ക് കടക്കുന്നത്.

മതം മാറ്റം, സുന്നത്ത്

മതം മാറ്റം, സുന്നത്ത്

സുന്നത്ത് കഴിച്ച് മതം മാറി, പാകിസ്താനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും ഒക്കെ നന്നായി പഠിച്ചതിന് ശേഷമാണ് രവീന്ദര്‍ പാകിസ്താനിലെത്തുന്നത്.

എക് ഥാ ടൈഗര്‍

എക് ഥാ ടൈഗര്‍

ഈ പേര് പലരും കേട്ടിട്ടുണ്ടാകും 2012 ല്‍ ഇറങ്ങിയ സല്‍മാന്‍ ചിത്രമാണിത്. ഈ കഥ രവീന്ദര്‍ കൗശികിനെ കുറിച്ചാണ്. ആ പേര് എവിടേയും പരാമര്‍ശിയ്ക്കുന്നില്ലെങ്കിലും.

നിയമപഠനം, വിവാഹം

നിയമപഠനം, വിവാഹം

പാകിസ്താനിലെത്തിയ കൗശിക് കറാച്ചി സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദം സ്വന്തമാക്കി. അതിനിടെ പാകിസ്താനിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിതവും തുടങ്ങി.

സൈന്യത്തില്‍

സൈന്യത്തില്‍

പാക് സൈന്യത്തില്‍ ഒരു കമ്മീഷന്‍ഡ് ഓഫീസറായി ചേരാനായി രവീന്ദര്‍ കൗശികിന്. ഒടുവില്‍ മേജര്‍ പദവിയില്‍ വരെ എത്തി. അപ്പോഴാണ് അദ്ദേഹം പിടിയ്ക്കപ്പെടുന്നത്.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

പാക് സൈന്യത്തില്‍ നിന്നുളള നിര്‍ണാ വിവരങ്ങളായിരുന്നു രവീന്ദര്‍ ഇന്ത്യക്ക് കൈമാറിക്കൊണ്ടിരുന്നത്.

ബ്ലാക്ക് ടൈഗര്‍

ബ്ലാക്ക് ടൈഗര്‍

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൗശികിനെ ബ്ലാക്ക് ടൈഗര്‍ എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്. ഇന്ദിരാഗാന്ധിയല്ല, അന്നത്തെ ആഭ്യന്തര മന്ത്രി ചവാനാണ് ഇങ്ങനെ ഒരു പേര് കൗശികിന് നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിടിക്കപ്പെടുന്നു

പിടിക്കപ്പെടുന്നു

മറ്റൊരു ചാരനെ ഇന്ത്യ പാകിസ്താനിലേക്കയച്ചതായിരുന്നു രവീന്ദര്‍ കൗശികിന്റെ ജീവിതം ദുരിത പൂര്‍ണമാക്കിയത്. ഇനായത് മസിഹ എന്ന ചാരന്‍ പാക് സൈന്യത്തിന്റെ പിടിയിലായി, എല്ലാ വിവരങ്ങളും പറഞ്ഞുകൊടുത്തു. കൗശിക് അറസ്റ്റിലായി.

പീഡനം

പീഡനം

1983 ല്‍ ആണ് കൗശിക് പിടിക്കപ്പെടുന്നത്. രണ്ട് വര്‍ഷം സിലിക്കോട്ട് ജയിലില്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയനായത്. തങ്ങളുടെ സൈന്യത്തില്‍ കയറിപ്പറ്റിയ ശത്രി ചാരനെ ഒരു രാജ്യവും സ്‌നേഹത്തോടെ ശിക്ഷിക്കില്ലല്ലോ.

വധശിക്ഷ, പിന്നെ ജീവപര്യന്തം

വധശിക്ഷ, പിന്നെ ജീവപര്യന്തം

ആദ്യം വധശിക്ഷയാണ് കൗശികിന് വിധിച്ചത്. പിന്നീടത് ജീവപര്യന്തമാക്കി. വിവിധ ജയിലുകളില്‍ ദുരിതപൂര്‍ണമായ ജീവിതമാണ് കൗശിക് നയിച്ചത്. ഒടുവില്‍ 2001 ല്‍ അസുഖബാധിതനായി മരിച്ചു.

കൗശികിന് വേണ്ടി എന്ത് ചെയ്തു

കൗശികിന് വേണ്ടി എന്ത് ചെയ്തു

കൗശികിന് വേണ്ടി ഇന്ത്യ എന്താണ് ചെയ്തത്. ഒന്നും തന്നെ ചെയ്തില്ലെന്ന് വേണം പറയാന്‍. കൗശികിന്റെ അമ്മ മരിയ്ക്കും വരെ വളരെ ചെറിയൊരു തുക പെന്‍ഷന്‍ നല്‍കിയത് മാത്രം. ചാരനെ അംഗീകരിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ലല്ലോ.

English summary
Spies have never shied away from risks in putting their life in danger for the sake of their motherland. India's intelligence agency is full of stories of such brave young men. However, not many are aware of the name Ravinder Kaushik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more