കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെയും അവര്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭാഗമാക്കുമോ?

  • By പതിക്രിത്
Google Oneindia Malayalam News

ഇന്ത്യ സിറിയ ആകാന്‍ ഇനി എത്ര നാള്‍. ഇന്ത്യ? സിറിയ? തിരിച്ചും മറിച്ചും ആലോചിച്ച് തല പുകയ്‌ക്കേണ്ട. ഇന്ത്യയും സിറിയയും തമ്മിലുള്ള ദൂരം നാള്‍ക്കു നാള്‍ കുറയുന്നു. സിറിയയിലും ഇറാഖിലും ഉള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോക മനസാക്ഷിയെ ഞെട്ടിയ്ക്കുന്നതാണ്. ഒന്ന് ആലോചിച്ച് നോക്കിയേ നമ്മുടെ രാജ്യത്താണിത് സംഭവിച്ചിരുന്നതെങ്കിലോ? അല്ല സംഭവിയ്ക്കില്ലാ എന്നതിന് എന്താണ് ഉറപ്പ്.

പൊതുവെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമ ബംഗാള്‍ എന്നിവയിലൊക്കെ പുകയുന്ന അസ്വസ്ഥതകള്‍ അധികം പുറത്ത് വരാറില്ല. ബര്‍ദ്വാന്‍ സ്‌ഫോടനത്തോടെ ഞെട്ടിയ്ക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് പുറത്തറിയുന്നത്. നിരോധിത തീവവ്രവാദ സംഘടനയായ ജമാത്ത്-ഉല്‍-മുജാഹിദ്ദീന്റെ (ജെഎംബി) വിള നിലമായി മാറുകയാണ് പശ്ചിമ ബംഗാള്‍. മുജാഹിദ്ദീന്റെ 58 ഓളം കണ്ണികള്‍ നമ്മുടെ രാജ്യത്തുള്ളതായി എന്‍ഐഎ ഉള്‍പ്പടെ പല അന്വേഷണ ഏജന്‍സികളും പറയുന്നു.

JMB

ഇന്ത്യയില്‍ നിന്നും ബോംബുകളും മറ്റും നിര്‍മ്മിച്ച് ബംഗ്ളാദേശില്‍ ആക്രമണം നടത്തുക. തുടര്‍ന്ന് അവിടെ ഒരു ഖിലാഫത്ത് ഭരണം ഏര്‍പ്പെടുത്തുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. സ്‌ഫോടന പരമ്പരകള്‍, ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വധം എന്നിവയാണ് സംഘനകള്‍ ലക്ഷ്യമിടുന്നത്.

ഇങ്ങനെ..ഇങ്ങനെയാണവര്‍

ഒരു രാജ്യത്തെ ടാര്‍ജറ്റ് ചെയ്ത് കഴിഞ്ഞാല്‍ അവിടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ജെഎംബിയുടെ ലക്ഷ്യം. തുടര്‍ന്ന് ഭരണകൂടത്തെ നിഷ്പ്രഭരാക്കുക, കൂട്ടക്കുരുതി നടത്തുക ഇവയാകും അടുത്ത പടി. പിന്നീട് അവിടെ തങ്ങളുടെ ഭരണം നടപ്പാക്കും.

തങ്ങള്‍ സ്ഥാപിയ്ക്കുന്ന രാഷ്ട്രത്തിന്റെ ഭാഗമാക്കാന്‍ ബംഗ്ളാദേശിലെ പല സ്ഥലങ്ങള്‍ക്കുമൊപ്പം പശ്ചിമ ബംഗാളിലെ മാല്‍ഡ, മുര്‍ഷിദബാദ്, നാഡിയ എന്നിവയയെും കൂട്ടി ചേര്‍ക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. പശ്ചിമ ബംഗാളില്‍ മാത്രമാണ് ഇത്തരം തീവ്രവാദികളുടെ സാന്നിദ്ധ്യം എന്ന് കരുതിയെങ്കില്‍ തെറ്റി. അസം മുതല്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വരെ ഈ സാന്നിദ്ധ്യം എത്തി നില്‍ക്കുന്നു. തുടര്‍ച്ചായ സ്‌ഫോടനപരമ്പരകള്‍, അപകടങ്ങള്‍ സൃഷ്ടിയ്ക്കല്‍ ഇവയൊക്കെ തന്നെയാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതും

ഭയക്കണം ഇവരെ

സിറിയയിലേതും ഇറാഖിലേതും പോലെ എണ്‍പതോളം രാഷ്ട്രങ്ങള്‍ ചേര്‍ത്ത് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആശയമാണ് ഐസിസുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമെ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റ് ഒട്ടേറെ ഘടകങ്ങളും ഉണ്ട്.അല്‍ ഖ്വയ്ദ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കാന്‍ പദ്ധതിയിട്ടതും പാക് ചാരസംഘടനായായ ഐഎസ്‌ഐ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മുജാഹിദ്ദീനെ തീറ്റി പോറ്റുന്നതും ഭയപ്പാടോടെ കണ്ടേ മതിയാകൂ. നമ്മുടെ രാജ്യം അറിയേണ്ടിയിരിയ്ക്കുന്നു മനസിലാക്കേണ്ടിയിരിയ്ക്കുന്നു നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്ന ഈ വിപത്തുകളെ.

ദേശീയ പദ്ധതി

എങ്ങനെ ഈ വിപത്തുകളെ നാം നേരിടും. ദേശീയ തലത്തില്‍ തന്നെയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകേണ്ടത്. ഇന്ത്യയില്‍ നിന്നും യുവാക്കള്‍ ഐസിസില്‍ ചേരുന്നതിനായി ഇതിനോടകെ തന്നെ ഇറാഖിലേയ്ക്കും..സിറിയയിലേയ്ക്കും പോയ്ക്കഴിഞ്ഞു. ഇതൊന്നും നിസാരമായി കാണാന്‍ കഴിയില്ല.
സംസ്ഥാന ഏജന്‍സികളും കേന്ദ്ര ഏജന്‍സികളും കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയാണ് വേണ്ടത്. ഒരു പക്ഷേ ബര്‍ദ്വാന്‍ സ്‌ഫോടനത്തിന് ശേഷം നടക്കുന്നതും ഇത് തന്നെയാണ്.

കേന്ദ്ര ഏജന്‍സികള്‍ തന്നെയാണ് കൂടുതല്‍ ജാഗരൂകരായിരിയ്ക്കുന്നത്. കണ്ണും കാതും കൂര്‍പ്പിച്ച് അവരുണ്ട്. ഇന്ത്യയിലേയ്ക്ക് കണ്ണുനട്ട് ഒട്ടേറെ തീവ്രവാദ സംഘടനകളും. അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യം പിന്മാറ്റം നടത്തുന്നതും ഇന്ത്യയിലേക്ക് തിരിയാന്‍ കൂടി ഇവരെ പ്രേരിപ്പിയ്ക്കുന്നു. ഇതിന് പുറമെ പല എന്‍ജിഒകളുടേയും പേരില്‍ രാജ്യത്ത് എത്തുന്ന വിദേശ ഫണ്ട് കൃത്യമായി നിരീക്ഷിയ്ക്കണം. കാരണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പണം പലപ്പോഴും എന്‍ജിഒകളുടെ പേരിലാവും ലഭിയ്ക്കുക.

English summary
As the investigation into the Burdwan blast progresses, more and more of shocking facts are coming out which may indicate that what terrorists of banned Jamaat Ul Mujahideen of Bangladesh were planning to do where far more sinister than a mere terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X