ആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഭാഗധേയം നിര്‍ണയിക്കും എന്നായിരുന്നു കരുതിയത്. കോട്ടയത്ത് ഒരുപരിധിവരെ ശക്തി തെളിയിക്കാന്‍ ജോസ് കെ മാണിയ്ക്ക് സാധിക്കുകയും ചെയ്തു.
കോടിയേരിയുടെ പൂമൂടലും പിണറായിയുടെ അമ്പലപ്പുഴ പാല്പായസവും! ക്ലച്ച് പിടിക്കാതെ പോയ ആരോപണം
പോര് കനക്കുന്നു; സുകുമാരന്‍ നായരെ വെല്ലുവിളിച്ച് എകെ ബാലന്... ആര്‍ജ്ജവം വേണം; രാഷ്ട്രീയപ്പോര്
എന്നാല്‍ അതൊരു പരാജയമായി ഏറ്റുവാങ്ങാന്‍ ജോസഫ് ഗ്രൂപ്പ് തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ പേര് നഷ്ടപെട്ടതും പൊതുചിഹ്നം ഇല്ലാതായതും ഒക്കെ ന്യായമായി പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെയൊന്നല്ല ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 2 ന് ഫലം വരുമ്പോള്‍ അറിയുക ഏത് കേരള കോണ്‍ഗ്രസ് വാഴും എന്ന് മാത്രമല്ല, ഏതൊക്കെ നേതാക്കള്‍ വാഴും എന്നത് കൂടിയാണ്. വിശദാംശങ്ങള്‍...
കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

ജോസ് കെ മാണി
യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണിയ്ക്ക് ഇത്തവണ കിട്ടിയത് 13 സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പ്രതിഷേധമുയര്‍ന്നതോടെ ആ സീറ്റ് അവര്‍ സിപിഎമ്മിന് നല്‍കുകകായിരുന്നു.

ജോസഫ്
പതിനഞ്ച് സീറ്റുകള്‍ക്ക് വേണ്ടി വാശിപിടിച്ച ജോസഫ് ഗ്രൂപ്പിന് ഒടുവില്‍ ലഭിച്ചത് 10 സീറ്റുകളാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പിസി തോമസിന്റെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസില്‍ ലയിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടി പേരും ചിഹ്നവും ഒരു തടസ്സമല്ലാതായി.

അവകാശവാദം
മത്സരിക്കുന്ന 12 സീറ്റുകളിലും വിജയിക്കുമെന്നാണ് ജോസ് കെ മാണിയുടെ അവകാശവാദം. അവകാശവാദത്തിന്റെ കാര്യത്തില്‍ പിജെ ജോസഫും പിറകിലല്ല. 10 സീറ്റിലും വിജയം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

നേര്‍ക്കുനേര്‍ പോരാട്ടം
മത്സരിക്കുന്ന സീറ്റുകളില്‍ എല്ലാം ജോസ്- ജോസഫ് പോരാട്ടം ആയിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പ് കുറേക്കൂടി വീര്യം നിറഞ്ഞതായേനെ. എന്തായാലും നാല് സീറ്റുകളില്‍ മാത്രമാണ് ജോസ്- ജോസഫ് ഗ്രൂപ്പുകളുടെ നേര്‍ക്കുനേര്‍ പോരാട്ടമുള്ളത്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടരുടേയും അവകാശവാദം മെയ് 2 ന് പൊളിയും എന്ന് ഉറപ്പാണ്.

പാര്‍ട്ടിയ്ക്കുള്ളില്‍
കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി മത്സരിക്കുന്ന പാലായിലും ശക്തനായ നേതാവ് റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കിയലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ ബലാബലവും ഈ തിരഞ്ഞെടുപ്പോടെ തീര്‍പ്പാകുമെന്നാണ് അണിയറഭാഷ്യം. ജോസഫ് ഗ്രൂപ്പിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്.

പാലായില്‍ വീണാല്‍
പാലായിലെ പോരാട്ടം ഇത്തവണ ജോസ് കെ മാണിയ്ക്കും മാണി സി കാപ്പനും അഭിമാന പ്രശ്‌നവും നിലനില്‍പിന്റെ പ്രശ്‌നവും ആണ്. പാലായില്‍ തോറ്റാല്‍ ജോസ് കെ മാണിയ്ക്ക് പാര്‍ട്ടിയിലെ അപ്രമാദിത്തവും നഷ്ടപ്പെട്ടേക്കും എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ നിന്നുള്ള വിവരം.

ജോസഫിന്റെ നിലനില്‍പ്
ഈ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥിതി ദയനീയമാകും. പത്ത് സീറ്റുകള്‍ വാശിപിടിച്ച് നേടിയതിന്റെ പഴി മുഴുവന്‍ ജോസഫ് ഒറ്റയ്ക്ക് കേള്‍ക്കേണ്ടി വരും. പത്ത് സീറ്റുകള്‍ കിട്ടിയിട്ടും ജോസില്‍ നിന്ന് അടര്‍ത്തിയെടുത്തവരെ തൃപ്തിപ്പെടുത്താന്‍ ജോസഫിന് സാധിച്ചിരുന്നില്ല.

കാപ്പനും നിര്‍ണായകം
പാലാ സീറ്റിന്റെ പേരില്‍ എന്‍സിപി പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേര്‍ന്ന ആളാണ് മാണി സി കാപ്പന്‍. ഇത്തവണ പരാജയപ്പെട്ടാല്‍ മാണി സി കാപ്പന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവിയും തുലാസ്സിലാകും എന്ന് ഉറപ്പാണ്.
അനില്‍ കെ ആന്റണിയെ ഭിത്തിയില്‍ ഒട്ടിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം; മരക്കഴുതയെന്ന് രൂക്ഷവിമര്‍ശനം
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം