കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് കേരളത്തില്‍ പൂര്‍ണം, കൂസലില്ലാതെ ബെംഗളൂരു

Google Oneindia Malayalam News

തിരുവനന്തപുരം/ബെംഗളൂരു: വ്യാഴാഴ്ച നടക്കുന്നത് വെറും പണിമുടക്ക് മാത്രമാണെന്നും അതിനെ ഹര്‍ത്താലാക്കരുതെന്നും പറഞ്ഞ് ഒരുപാട് പോസ്റ്ററുകള്‍ ഓടിയിരുന്നു സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ വെളളം കോരിയവരെല്ലാം വെറുതെയായി. പണിമുടക്കായാലും ഹര്‍ത്തായാലും കേരളത്തില്‍ ഒരുപോലെ തന്നെ. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളെയാണ് പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

കൊല്‍ക്കത്ത പോലുള്ള മെട്രോ നഗരങ്ങളിലും പണിമുടക്ക് ശക്തമാണ്. എന്നാല്‍ ഐ ടി നഗരമായ ബെംഗളൂരുവാകട്ടെ ഇങ്ങനെ ഒരുപണിമുടക്ക് അറിഞ്ഞ മട്ടേയില്ല. ചുരുക്കം ചില ബി എം ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സാധാരണ പോലെ. കടകള്‍ തുറന്നിട്ടുണ്ട്. ഐ ടി അടക്കമുള്ള കമ്പനികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ ഇങ്ങനെ

കേരളത്തില്‍ ഇങ്ങനെ

കേരളത്തില്‍ തീവണ്ടി ഒഴികെയുള്ള ഗതാഗത സംവിധാനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചിട്ടുണ്ട്. മൂവായിരത്തി അഞ്ഞൂറോളം സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തി. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ ട്രക്കര്‍, ലോറി, മിനിലോറി, എന്നിവയും ഓടുന്നില്ല.

ബെംഗളൂരു സാധാരണ പോലെ

ബെംഗളൂരു സാധാരണ പോലെ

ബെംഗളൂരുവില്‍ സാധാരണ പണിമുടക്കുകളൊന്നും ഏശാറില്ല. ഇതും അതുപോലെ തന്നെ. രാവിലെ കുറച്ചുനേരം റോഡുകള്‍ കാലിയായിരുന്നു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയെല്ലാം സാധാരണ പോലെ തന്നെ.

ഓഫീസുകള്‍ക്കും അവധിയില്ല

ഓഫീസുകള്‍ക്കും അവധിയില്ല

കമ്പനികളും സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് പ്രത്യേക കാബ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. രാവിലെ 6 മണിക്ക് മുമ്പായി പലരും ഓഫീസുകളിലെത്തി.

കഴിഞ്ഞയാഴ്ചയല്ലേ ബന്ദ് കഴിഞ്ഞത്

കഴിഞ്ഞയാഴ്ചയല്ലേ ബന്ദ് കഴിഞ്ഞത്

രണ്ടാഴ്ച പോലും ആയിട്ടില്ല കാവേരി വിഷയത്തില്‍ കര്‍ണാടകയില്‍ ഒരു ബന്ദ് കഴിഞ്ഞിട്ട്. കാവേരി വിഷയമായതിനാല്‍ ആ ബന്ദ് ജനജീവിതത്തെ ശക്തമായി ബാധിച്ചു. തൊട്ടുപിന്നാലെ ഒരു പണിമുടക്കിന് താല്‍പര്യമില്ലാത്ത പോലെയാണ് ബെംഗളൂരു.

തൊഴിലാളികള്‍ തന്നെ ചതിച്ചോ

തൊഴിലാളികള്‍ തന്നെ ചതിച്ചോ

മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് കാണുന്നില്ല.

ബംഗാളും നിശ്ചലം

ബംഗാളും നിശ്ചലം

തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളില്‍ പണിമുടക്ക് പൂര്‍ണമാണ്. കൊല്‍ക്കത്ത നഗരത്തിലെ വിവിധ ഭാഗങ്ങളുടെ ദൃശ്യം. ഒരു ന്യൂസ് ചാനല്‍ പുറത്തുവിട്ട ചിത്രങ്ങളാണിത്.

English summary
Life went normal in the IT hub on Thursday, even as a transport unions called a strike against the proposed road transport and safety bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X