കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കതിര്‍മണ്ഡപത്തിലേയ്ക്ക് കയറും മുന്‍പ് വധു ഒാര്‍ക്കുക കല്യാണം കുട്ടിക്കളിയല്ല

  • By Meera Balan
Google Oneindia Malayalam News

ലഖ്‌നൊ: അഭിമാനക്കൊലകളുടേയും പീഡനങ്ങളുടേയും പേരില്‍ ഏറെ പഴികേട്ട ഉത്തരേന്ത്യന്‍ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് എന്ന് കേട്ടാലേ അഭിമാനക്കൊലകളുടെ കാര്യം മാത്രം ഓര്‍മ്മ വരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങള്‍ പലതും ഇപ്പോഴും ദുരാചാരങ്ങളുടെ പിടിയാലാണ്. സ്ത്രീയ്ക്ക് സ്വാതന്ത്ര്യം അനുവദിയ്ക്കപ്പെടാത്ത ഈ സംസ്ഥാനത്തിന്റെ പലയിടത്തും പെണ്‍കുട്ടികള്‍ നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും ശൈശവ വിവാഹങ്ങളില്‍ നിന്നുമെല്ലാം മനോധൈര്യം കൊണ്ട് മാത്രം രക്ഷപ്പെടുന്നുണ്ട്.

ഏറെ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്നത്. തനിയ്ക്ക് അനുയോജ്യനല്ലാത്ത, സ്ത്രീധനം കണക്ക് പറഞ്ഞ് വാങ്ങുന്ന, പ്രായക്കൂടുതലുള്ള, ഇഷ്ടമല്ലാത്ത വരന്‍ എന്നിവരില്‍ നിന്നൊക്കെ ഉത്തര്‍പ്രദേശിലെ ഗ്രാമീണ പെണ്‍കൊടികള്‍ മോചിതരാവുകയാണ്. കാണ്‍പൂരിലെ ലാവ്‌ലി കുശ്വയാണ് വിവാഹ കാര്യത്തില്‍ സ്വന്തം നിലപാടുകളിലുറച്ച് നിന്ന് ജീവിതം മാറ്റിയത്.

Wedding

മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ലാവ്‌ലിയുടേത്. വരനെ ലാവ്‌ലിയ്ക്കും ഇഷ്ടമായിരുന്നു. വിവാഹത്തിന് മുന്നോടിയിയുള്ള പല ചടങ്ങുകളും നടന്നു. പക്ഷേ വിവാഹ ദിവസം വരന് പകരം എത്തിയത് മറ്റൊരാള്‍. വരന്റെ മൂത്ത സഹോദരന്‍. വിദ്യാഭ്യാസമില്ലാത്ത യുവാവിന് വേണ്ടി ബന്ധുക്കള്‍ ലാവ്‌ലിയെ കാട്ടിയത് ഇളയ സഹോദരനെയായിരുന്നു. എന്നാല്‍ വിവാഹത്തിന് താന്‍ സമ്മതിയ്ക്കില്ലെന്നും കതിര്‍മണ്ഡപത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കില്ലെന്നും ലവ്‌ലി തീരുമാനിച്ചതോടെ വിവാഹം മുടങ്ങി.

വാരണാസിയല്‍ കഴിഞ്ഞമാസമാണ് പ്രയാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിയ്ക്കാന്‍ ശ്രമം നടന്നത്. വിവാഹ ദിവസമാണ് പെണ്‍കുട്ടിയ്ക്ക് വിവരം പൊലീസിനെ അറിയിക്കാന്‍ കഴിഞ്ഞത്. വരനും കൂട്ടരും വീട്ടിലെത്തിയതും പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ വിവാഹത്തില്‍ നിന്ന് രക്ഷിയ്ക്കുകയും ചെയ്തു.

കാണ്‍പൂരില്‍ തന്നെ ആള്‍മാറാട്ട കല്യാണത്തില്‍ നിന്നും രക്ഷപ്പെട്ട ദളിത് പെണ്‍കുട്ടി ശകുന്തളയും ചെറുത്ത് നില്‍പ്പിന്റെ മറ്റൊരു പ്രതീകമാണ്. വിദ്യാസമ്പന്നയായ ഗുല്‍ഷാന്‍ ഖാന്‍ എന്ന മുസ്ലീം യുവതിയും തന്റെ വിവാഹ കാര്യത്തില്‍ എടുത്ത ധീരമായ നിലപാട് ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി. മരപ്പണിക്കാരനായ യുവാവിനെയാണ് ഗുല്‍ഷാന് വേണ്ടി കണ്ടെത്തിയത്. ലക്ഷക്കണക്കിന് പണവും വാഹനങ്ങളും വിവാഹം അടുത്തതോടെ വരന്‍ സ്ത്രീധനം ആവശ്യപ്പെട്ടു. പക്ഷേ സ്ത്രീധനം നല്‍കി വിവാഹിതയാകാന്‍ തയ്യാറല്ലെന്ന് ഗുല്‍ഷാന്‍ ഉറപ്പിച്ചു.

കേരളത്തില്‍ പല ജില്ലകളിലും ഇപ്പോഴും നിയമാനുസൃതമെന്നോണം ശൈശവ വിവാഹങ്ങള്‍ നടക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ വിവിധ സര്‍ക്കാരുകളും സംഭവത്തിന് വേരെ കണ്ണടയ്ക്കുന്നു. ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ കാട്ടുന്ന ധൈര്യത്തിന്റെ ഒരംശം കേരളത്തില്‍ ഇത്തരം വിവാഹങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികള്‍ കാട്ടേണ്ടത് ഏറെ അനിവാര്യമാണ്. കതിര്‍മണ്ഡപത്തിലേയ്ക്ക് കയറും മുന്‍പ് ജീവിതകാലം ഒപ്പം ചേര്‍ത്ത് വയ്‌ക്കേണ്ട കൈകള്‍ ആരുടേതാണെന്ന് ഓരോ പെണ്‍കുട്ടിയും തീരുമാനിയ്ക്കട്ടേ... അതിനുള്ള സ്വാന്ത്ര്യം അനുവദിയ്ക്കപ്പെടട്ടേ.

English summary
UP girls take a stand, say 'no' to unfit grooms and mismatched marriages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X