കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി ജയന്തി മാത്രമല്ല, ശാസ്ത്രി ജയന്തി കൂടിയാണ്... ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചതെങ്ങനെ ?

  • By വരുണ്‍
Google Oneindia Malayalam News

മഹാത്മാഗാന്ധിയുടെ പാരമ്പര്യം പിന്‍തുടര്‍ന്നയാളായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി. ഒക്ടോബര്‍ രണ്ട് മഹാത്മാ ഗാന്ധി ജയന്തിമാത്രമല്ല, ശാസ്ത്രി ജയന്തികൂടിയാണ്. ലാല്‍ബഹദൂര്‍ ശാസ്ത്രിയെ മറന്ന് ഗാന്ധി ജയന്തി ആഘോഷിക്കപ്പെടുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

പാകിസ്താനും ഇന്ത്യയും മറ്റൊരു യുദ്ധമുഖത്താണ്. അതുകൊണ്ട് തന്നെ ശാസ്ത്രി ആരായിരുന്നു എന്നും എങ്ങിനെയാണ് മരിച്ചതെന്നതിനും പ്രസക്തിയുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയുമായി അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ പാക് യുദ്ധവും വെടി നിര്‍ത്തലും താഷ്‌കന്റ് കരാറും ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പ്രാധാന്യം ഉയര്‍ത്തുന്നതാണ്.

1966 ജനുവരിയിലാണ് ശാസ്ത്രി പാക്ക് രാഷ്ട്രപതി മുഹമ്മദ് അയ്യൂബ് ഖാനുമായി റഷ്യയിലെ താഷ്‌കന്റില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നത്. പാകിസ്താനുമായി ജനുവരി 10ന് പ്രശസ്തമായ താഷ്‌കന്റ് കരാര്‍ ഒപ്പുവെച്ചു. എന്നാല്‍ അതിന്റെ അടുത്ത ദിവസം റഷ്യയില്‍ വച്ച് തന്നെ ശാസ്ത്രി അന്തരിച്ചു. ഇന്ത്യക്കു പുറത്തുവെച്ച് മരിച്ച ഇന്ത്യയുടെ ഏക പ്രധാനമന്ത്രിയാണ് ശാസ്ത്രി. ഇന്ത്യ പാക് ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ താഷ്‌കന്റ് കരാറും ദുരൂഹത നിറഞ്ഞ ശാസ്ത്രിയുടെ മരണവും വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഒക്ടോബര്‍ രണ്ടിന് ജനനം

ഒക്ടോബര്‍ രണ്ടിന് ജനനം

1901 ഒക്ടോബര്‍ രണ്ടിന്, ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചെറിയ റെയില്‍വേ ടൗണായ മുഗള്‍സാരായിലായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജനനം.

ബാല്യകാലം

ബാല്യകാലം

സ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോള്‍ മരിച്ചു. പിന്നീട് ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യം.

സ്വാതന്ത്ര്യ സമരം

സ്വാതന്ത്ര്യ സമരം

വിദേശ ശക്തികളില്‍നിന്നു സ്വാതന്ത്ര്യം നേടാനായുള്ള ഗാന്ധിജിയുടെ ആഹ്വാനത്തില്‍ ആകിര്‍ഷടനായാണ് ലാല്‍ബഹദൂര്‍ ശാസ്ത്രി സ്വാതന്ത്ര സമരത്തില്‍ പങ്കാളിയാകുന്നത്.

നിഹസഹകരണ സമരം

നിഹസഹകരണ സമരം

16 വയസ്സു പ്രായമുള്ളപ്പോഴാണ് നിസ്സഹകരണ സമരത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തത്. പഠനം നിര്‍ത്തി സമരത്തിനിറങ്ങി ശാസ്ത്രി.

സ്ത്രീയാണ് ധനം

സ്ത്രീയാണ് ധനം

സ്ത്രീധനത്തിന് എതിരായിരുന്നു ലാല്‍ബഹദൂര്‍ ശാസ്ത്രി. ഒരു ചര്‍ക്കയും ഏതാനും മുഴം കൈത്തറി വസ്ത്രവുമായിരുന്നു സ്ത്രീധനമായി വാങ്ങിയത്. ദണ്ഡിമാര്‍ച്ചില്‍ ഗാന്ധിയോടൊപ്പം ശാസ്ത്രി പങ്കെടുത്തു

ആദ്യനിയമനം പാര്‍ലമെന്ററി സെക്രട്ടറി

ആദ്യനിയമനം പാര്‍ലമെന്ററി സെക്രട്ടറി

ശാസ്ത്രിയെ രാജ്യം അംഗീകരിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ലമെന്ററി സെക്രട്ടറിയായാണ് ആദ്യം നിയമനം ലഭിച്ചത്.

പ്രധാനമന്ത്രി

പ്രധാനമന്ത്രി

ഭരണപാഠവും കൊണ്ട് ശാസ്ത്രി കേന്ദ്രമന്ത്രിസഭയില്‍ പല സുപ്രധാന വകുപ്പുകളും ഭരിച്ചു. ആഭ്യന്തരമന്ത്രിയായും വാണിജ്യമന്ത്രിയായും ശാസ്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രശംസിക്കപ്പെട്ടു.

ദേശീയ നായകന്‍

ദേശീയ നായകന്‍

ഇന്ത്യാ പാകിസ്താന്‍ യുദ്ധത്തില്‍ ശാസ്ത്രി ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഒരു ദേശീയ നായകന്റെ പരിവേഷമായി. എന്നാല്‍ പിന്നീടുള്ള സംഭവങ്ങളില്‍ ഏറെ ദുരൂഹതയാര്‍ന്നതാണ്.

ചരിത്രപരമായ കരാര്‍

ചരിത്രപരമായ കരാര്‍

1966ല്‍ ആണ് ഇന്ത്യ പാകിസ്താനുമായി താഷ്‌കിന്റ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്. ഇന്തയ-പാക് അധിനിവേശ സ്ഥലങ്ങള്‍ വിട്ട് നല്‍കുന്നത് സംബന്ദിച്ചും അതിര്‍ത്തി നിര്‍ണയം സംബന്ധിച്ചുമുണ്ടാക്കിയ കരാറിന് ഇന്ന് വലിയ പ്രസക്തിയുണ്ട്.

ദുരൂഹത

ദുരൂഹത

റഷ്യയില്‍ വച്ചാണ് താഷ്‌കന്റ് കരാറില്‍ ശാസ്ത്രി ഒപ്പ് വച്ചത്. എന്നാല്‍ അതിന്റെ തൊട്ടടുത്ത ദിവസം ശാസ്ത്രി മരണപ്പെട്ടു. ഹൃദയാഘാതമാണെന്ന് ഔദ്യോഗികമായി വിലയിരുത്തുന്നുണ്ടെങ്കിലും മരണത്തിലെ ദുരൂഹതകള്‍ ഇന്നും മറനീക്കിയിട്ടില്ല. ഇന്ത്യക്ക് പുറത്ത് വച്ച് മരിക്കുന്ന ഏക ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ലാല്‍ ബഹദൂര്‍ ശാസ്ത്രി

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
What is the truth behind the death of Former Indian Prime Minister Lal Bahadhur Sastri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X