ചാണ്ടി ഉമ്മന്റെ ബന്ധം... ആരാണ് സോളാറിലെ 'ആ സ്ത്രീ'?
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്. സോളാര്‍ കമ്പനിയുമായി ബന്ധമുള്ള സ്ത്രീ ആണ് അതെന്ന് സരതി പറയുന്നു. എന്നാല്‍ ആ സ്ത്രീയുടെ പേര് മാത്രം സരിത വെളിപ്പെടുത്തുന്നില്ല.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അധികം സ്ത്രീകളുടെ പേരുകളൊന്നും പുറത്ത് വന്നിട്ടില്ല. സരിതയുടേയും ശാലു മേനോന്റേയും പേരുകള്‍ മാത്രമായിരുന്നു ശ്രദ്ധിയ്ക്കപ്പെട്ടത്. രണ്ട് പേരും ജയിലില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്.
ടീം സോളാറുമായി ബന്ധമുള്ള സ്ത്രീ എന്ന് സരിത പറഞ്ഞ് നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും സംശയത്തിന്റെ മുന നീങ്ങുന്നത് ആരിലേയ്ക്കാണ്?

സോളാറിലെ സ്ത്രീകള്‍
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുടെ പേരാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. സരിത എസ് നായരും ശാലു മേനോനും.

മറ്റ് സ്ത്രീകള്‍?
സോളാറുമായി ബന്ധപ്പെട്ട് ഈ രണ്ട് പേരുകള്‍ മാത്രമേ പൊതു സമൂഹം ചര്‍ച്ച ചെയ്തിട്ടുള്ളൂ. ഇനി അതില്‍ അറിയാത്ത പേരുകള്‍ വല്ലതും ഉണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്

താനല്ലെന്ന് സരിത
ചാണ്ടി ഉമ്മനുമായി തനിയ്ക്ക് ബിസിനസ് ബന്ധം മാത്രമേ ഉള്ളൂ എന്നാണ് സരിത സോളാര്‍ കമ്മീഷന് മുന്നില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആരോപണം സരിതയ്ക്ക് നേരെ?
സരിതയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനെതിരെ ഇത്തരത്തില്‍ ഒരു ആരോപണം പലപ്പോഴും ഉയര്‍ന്നിരുന്നു. അതിനെയെല്ലാം ഇപ്പോള്‍ സരിത നിരാകരിച്ചിരിയ്ക്കുകയാണ്.

ശാലു മേനോന്റെ പേര്
സരിതയെ കൂടാതെ ശാലു മേനോന്റെ പേരാണല്ലോ സോളാറില്‍ ഉയര്‍ന്ന് കേട്ടത്. സരിതയല്ലെങ്കില്‍ ശാലു എന്ന രീതിയിലാണ് ഇപ്പോള്‍ പലയിടത്തും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നത്.

തിരുവഞ്ചൂര്‍
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയ്യില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് സരിത നല്‍കുന്ന മൊഴി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറെ വിമര്‍ശനം കേട്ട സംഭവം ശാലു മേനോന്റെ വീട് സന്ദര്‍ശിച്ചതായിരുന്നു.

ശാലുവാണെന്ന് പറഞ്ഞോ?
ആ സ്ത്രീ ശാലുമേനോന്‍ ആണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സരിത എസ് നായരോട് ചോദിച്ചു. അത് ശാലു ആണെന്ന് താന്‍ പറഞ്ഞോ എന്നായിരുന്നു സരിതയുടെ പ്രതികരണം.

അറസ്റ്റിലായ പ്രതി
സോളാര്‍ കേസില്‍ അറസ്റ്റിലായ പ്രതിയാണ് ആ സ്ത്രീ എന്ന് സരിത പറയുന്നു. എന്നാല്‍ ആ ദൃശ്യങ്ങള്‍ സംബന്ധിച്ച് തനിയ്ക്ക് കൃത്യമായ വിവരം ഇല്ലെന്നും സരിത പറയുന്നുണ്ട്.

തിരഞ്ഞാല്‍
മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിയ്ക്കുകയാണെങ്കില്‍ ആ സ്ത്രീ ആരാണെന്ന് കണ്ടെത്താമെന്നാണ് സരിത പറയുന്നത്.












Click it and Unblock the Notifications