കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കുവിളിയെ പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റ്? അമ്പലവും ക്രിസ്ത്യന്‍പള്ളിയും കേള്‍ക്കുന്നുണ്ടോ...

  • By Desk
Google Oneindia Malayalam News

മുസ്ലീം പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയെ കുറിച്ച് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗം വലിയ വിവാദമായിരിക്കുകയാണ്. പിള്ളയുടെ പ്രസംഗത്തെ കുറിച്ച് ഔദ്യോഗികമായ അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.

Read Aslo: നോമ്പിനേയും യേശുവിനേയും മാത്രമല്ല, കര്‍ക്കിടകവാവിനേയും ട്രോളും മല്ലൂസ്!!!Read Aslo: നോമ്പിനേയും യേശുവിനേയും മാത്രമല്ല, കര്‍ക്കിടകവാവിനേയും ട്രോളും മല്ലൂസ്!!!

നായ കുരയ്ക്കുന്നതുപോലെയാണ് പള്ളികളില്‍ നിന്നുള്ള ബാങ്കുവിളി എന്നാണ് ബാലകൃഷ്ണ പിള്ള പറഞ്ഞത്. ഉപയോഗിച്ച ഉപമയില്‍ വലിയ പ്രശ്‌നമുണ്ടെങ്കിലും അദ്ദേഹം പറഞ്ഞതില്‍ കാര്യമില്ലാതില്ല. എന്നാല്‍ ഇത് മുസ്ലീം പള്ളികളുടെ കാര്യത്തില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ പാടില്ലെന്ന് മാത്രം.

കേരളത്തില്‍ പല മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു ദേവാലയങ്ങളിലും വിശ്വാസികള്‍ എത്താത്തതിന്റെ പ്രശ്‌നങ്ങളും ഉണ്ട്. പക്ഷേ ദേവാലയങ്ങളുടെ എണ്ണം ഇടക്കിടെ ഉയര്‍ന്നുവരികയാണ്. ഈ സാഹചര്യത്തില്‍ പിള്ള ഉയര്‍ത്തിയ വാദങ്ങളെ അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ല.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ബാങ്ക് വിളി

ബാങ്ക് വിളി

ദിവസത്തില്‍ അഞ്ച് തവണ നിസ്‌കാര സമയം അറിയിച്ചുകൊണ്ടാണ് മുസ്ലീം പള്ളികളില്‍ ബങ്ക് വിളിയ്ക്കുന്നത്. വളരെ ചെറിയ ദൈര്‍ഘ്യം മാത്രമേ ഇതിന് ഉണ്ടാകാറുള്ളു. അത് അത്രവലിയ പ്രശ്‌നമാണോ എന്നും ചിന്തിയ്ക്കണം.

എത്ര പള്ളികള്‍?

എത്ര പള്ളികള്‍?

പല സ്ഥലങ്ങളിലും രണ്ടോ അതിലധികമോ പള്ളികള്‍ ഉള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ വിഭാഗത്തിനും ഓരോ പള്ളി എന്ന കണക്കിനാണിത്. അങ്ങനെ വരുമ്പോള്‍ കൂട്ടത്തോടെയുള്ള ബാങ്ക് വിളി ചിലര്‍ക്കെങ്കിലും അസൗകര്യം സൃഷ്ടിയ്ക്കും.

 പിള്ള പറഞ്ഞതില്‍

പിള്ള പറഞ്ഞതില്‍

നായ കുരയ്ക്കുന്നതുപോലെയാണ് പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി എന്ന് പറഞ്ഞത് തികച്ചും അപലപനീയമായ പ്രയോഗമാണ്. അത് മത വിശ്വാസികള്‍ക്ക് മാത്രമല്ല, ജനാധിപത്യ വിശ്വാസികള്‍ക്ക് പോലും അംഗീകരിയ്ക്കാനാവില്ല.

 ആരാധനാലയങ്ങള്‍ കൂടുന്നു

ആരാധനാലയങ്ങള്‍ കൂടുന്നു

ആരാധനാലയങ്ങളുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം പക്ഷേ മറക്കാന്‍ പാടില്ല. മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ അപേക്ഷിച്ച് ഹിന്ദു ആരാധനലായങ്ങളുടെ എണ്ണം കേരളത്തില്‍ കൂടുന്നും ഇല്ല.

ആളില്ലാ കേന്ദ്രങ്ങള്‍

ആളില്ലാ കേന്ദ്രങ്ങള്‍

പല ക്രിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങളിലും ആളുകള്‍ എത്തുന്നില്ലെന്നതും ഒരു നഗ്ന സത്യം തന്നെയാണ്. മതത്തിലെ ഓരോ വിഭാഗവും ഓരോ ആരാധനാലയം നിര്‍മിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്ന പ്രശ്‌നമാണിത്.

പൂട്ടിപ്പോകുന്ന ദേവാലയങ്ങള്‍

പൂട്ടിപ്പോകുന്ന ദേവാലയങ്ങള്‍

അമേരിക്കയിലും മറ്റും ക്രിസ്ത്യന്‍ പള്ളികള്‍ ആളുകളില്ലാത്തതിനാല്‍ പൂട്ടിപ്പോകുന്ന സാഹചര്യമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളും സമീപ ഭാവിയില്‍ ഈ പ്രശ്‌നം നേരിടാന്‍ സാധ്യതയുണ്ട്.

കോളാമ്പി വേണോ?

കോളാമ്പി വേണോ?

പണ്ട് വാച്ചോ, സമയമറിയാന്‍ അധികം മാര്‍ഗ്ഗങ്ങളോ ഇല്ലാതിരുന്ന കാലത്താണ് ബാങ്ക് വിളിയ്ക്കുന്ന സമ്പ്രദായം ഉണ്ടായത്. എന്നാല്‍ ഇന്ന് അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല. അപ്പോള്‍ പിന്നെ ബാങ്ക് വിളിയുടെ ആവശ്യം തന്നെയുണ്ടോ എന്നും ഒരു വിഭാഗം ചോദിയ്ക്കുന്നുണ്ട്.

ശബ്ദ നിയന്ത്രണം

ശബ്ദ നിയന്ത്രണം

പൊതു സ്ഥലങ്ങളില്‍ ശബ്ദനിയന്ത്രണം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ ഉണ്ട്. മതവ്യത്യാസമില്ലാതെ എല്ലാവരും ലംഘിയ്ക്കുന്ന കാര്യമാണിത്. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതരും ഭയപ്പെടുന്നു എന്നതാണ് സത്യം.

മണ്ഡലകാലം തുടങ്ങിയാല്‍

മണ്ഡലകാലം തുടങ്ങിയാല്‍

മണ്ഡലകാലം തുടങ്ങിയാല്‍ പിന്നെ അഖണ്ഡനാമ യജ്ഞങ്ങളുടെ കൂടി സമയമാണ്. മൈക്ക് വച്ച് സ്പീക്കറും വച്ചാണ് ഈ പരിപാടി നടത്താറുള്ളത്. ഇത്തരത്തിലുള്ള പരിപാടികള്‍ക്കും നിയന്ത്രണം വേണം.

പള്ളിപ്പെരുന്നാള്‍

പള്ളിപ്പെരുന്നാള്‍

പള്ളിപ്പെരുന്നാളുകളുമായി ബന്ധപ്പെട്ടും വലിയ തോതില്‍ ശബ്ദ മലിനീകരണം നടക്കുന്നുണ്ട്. അക്കാര്യത്തിലും നിയന്ത്രണം അത്യാവശ്യമാണ്.

സമവായം വേണം

സമവായം വേണം

ആരാധനാലയങ്ങളില്‍ നിന്നുള്ള ശബ്ദമലിനീകരണത്തിന്റെ കാര്യത്തില്‍ സമവായം മാത്രാണ് സാധ്യത. ഒരേ മതത്തിലെ വിവിധ വിഭാഗക്കാരും വ്യത്യസ്ത മതക്കാരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തേ പറ്റൂ.

പിള്ള പറഞ്ഞതിന്

പിള്ള പറഞ്ഞതിന്

ബാലകൃഷ്ണ പിള്ള തെറ്റായിട്ട് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ശിക്ഷ അദ്ദേഹത്തിന് കിട്ടുക തന്നെ വേണം.

ഒരു പൊങ്കാലക്കഥ

ഈ വിഷയത്തില്‍ സമാനമായ ഒരു അഭിപ്രായം ഫേസ്ബുക്കില്‍ പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകനായ എന്‍പി ഷക്കീറിനെ പൊങ്കാലയിട്ടുകൊണ്ടിരിയ്ക്കുകയാണ് ചിലര്‍.

English summary
Why Balakrishna Pillai criticised on Mosque remark? It should be discussed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X