കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാറിനോട് എന്തിനാണ് എസ്ഡിപിഐക്ക് ദേഷ്യം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിനോട് എന്തിനാണ് എസ്ഡിപിക്ക് പക? ആരും ചോദിച്ചുപോകും ഈ ചോദ്യം.

സെന്‍കുമാര്‍ ജാതിയില്‍ കള്ളത്തരം കാണിച്ചാണ് ഐപിഎസ് നേടിയത് എന്ന രീതിയില്‍ ഒരു പത്രത്തില്‍ വാര്‍ത്ത വന്ന ദിവസം മുതല്‍ തുടങ്ങിയതായിരുന്നു എസ്ഡിപിഐയുടെ തിരഞ്ഞ് പിടിച്ചുള്ള ആക്രണം. കേരളത്തില്‍ അങ്ങോളമിങ്ങോളം സെന്‍കുമാറിനെതിരെ പോസ്റ്ററുകള്‍ പടച്ചിറക്കി. ജാതി തിരുത്തി സെന്‍കുമാര്‍ ഐപിഎസ് നേടിയ കാര്യം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എസ്ഡിപിയുടെ പ്രചാരണം.

രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്നാണ് എസ്ഡിപിഐ സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ അരയസമുദായക്കാരന്‍ ആയ സെന്‍കുമാര്‍ മലയര സമുദായക്കാരന്‍ എന്ന് കാണിച്ചാണ് ഐപിഎസ് നേടിയത് എന്ന വാര്‍ത്ത വരുമ്പോള്‍ ഒരു പിന്നാക്കക്കാരനെതിയുള്ള ആരോപണത്തിന്റെ സത്യാവസ്ഥ അറിയാനല്ലേ എസ്ഡിപിഐ പോലൊരു പാര്‍ട്ടി ശ്രമിക്കേണ്ടിയിരുന്നത്.(സെന്‍കുമാര്‍ ഈഴവ സമുദായക്കാരനാണ് എന്ന കാര്യം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി).

SDPI

അപ്പോള്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടയൊന്നുമല്ല ഇവിടത്തെ പ്രശ്‌നമെന്ന് വ്യക്തം. കേരളത്തില്‍ ഏറ്റവും അധികം സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് എസ്ഡിപിഐ. മത തീവ്രവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തന്നെയാണ് പ്രധാന പ്രശ്‌നം. പല സംഭവങ്ങളിലും എസ്ഡിപിഐയുടെ ഇടപെടലുകള്‍ തികച്ചും സംശയത്തിന് വഴിവക്കുന്നതും തന്നെ.

സെന്‍കുമാര്‍ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനാണ്. കേരളം മതതീവ്രവാദികളുടെ കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സെന്‍കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിഷയം സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രത്തേയും ദേശീയ അന്വേഷണ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്. സെന്‍കുമാറിന്റെ റിപ്പോര്‍ട്ടില്‍ എസ്ഡിപിഐ എന്ന സംഘടനയെ പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് പുറം ലോകത്തിന് അറിയുകയുമില്ല. എന്നിട്ടും സെന്‍കുമാര്‍ മാത്രം എസ്ഡിപിഐയുടെ ശത്രുവായത് എങ്ങനെയാണ്?

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാണ് പേരെങ്കിലും എസ്ഡിപിഐ രഹസ്യാന്വേഷണ ഏജന്‍സികളുടെ നീരീക്ഷണത്തിലാണ്. തങ്ങള്‍ക്കെതിരെ സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കി എന്നതിന്റെ പേരിലാണോ ഇവര്‍ അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത്. സെന്‍കുമാറിന്റെ ജാതിപ്രശ്‌നം പുറത്ത് കൊണ്ടുവന്ന പത്രം തന്നെ അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടും എസ്ഡിപിഐ തങ്ങളുടെ പ്രചാരണങ്ങളില്‍ നിന്ന് പിറകോട്ട് പോകാഞ്ഞതെന്തേ? സംശയങ്ങള്‍ അവസാനിക്കുന്നില്ല.

പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ മുഴുവന്‍ ശരിയെന്ന് തെളിയിക്കാനാണോ ഈ ശ്രമം. തീവ്രവാദ സ്വഭാവമില്ലെങ്കില്‍, സെന്‍കുമാര്‍ അത്തരം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കാനല്ലേ എസ്ഡിപിഐ ധൈര്യം കാണിക്കേണ്ടത്. വീണ്ടും വീണ്ടും സംശയത്തിന്റെ നിഴലിലേക്ക് തന്നെയാണ് ഈ പാര്‍ട്ടി കടന്നുവരുന്നത് എന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു.

എന്തായാലും ഇതിനെതിരെ വെറുതേയിരിക്കാന്‍ സംസ്ഥാന പോലീസ് തയ്യാറല്ല. പോസ്റ്റര്‍ പ്രചരണത്തിനെതിരെ കേസെടുക്കാന്‍ എല്ലാ ജില്ലകളിയേലും പോലീസ് മേധാവികള്‍ക്ക് ഡിജിപി ബാലസുബ്രഹ്മണ്യം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാനനഷ്ടത്തിനും ക്രിമിനല്‍ ഗൂഢാലോചനക്കും ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
SDPI is campaigning against ADGP Sen Kumar about his cast and IPS selection. Why they are doing this?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X