കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക പരിസ്ഥിതി ദിനം: നമുക്ക് വേണം നല്ലൊരു നാളെ, കയ്യും മെയ്യും മറന്ന് സംരക്ഷിക്കാം ഈ പരിസ്ഥിതിയെ

Google Oneindia Malayalam News

കൊറോണ എന്ന മഹാമാരി ലോകത്ത് നിറഞ്ഞാടുമ്പോഴും ജൂണ്‍ 5ന് നമ്മള്‍ എല്ലാവരും ഒരു പരിസ്ഥിതി ദിനത്തെ വരവേല്‍ക്കുകയാണ്. മനുഷ്യരാശിയുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയ ഈ കൊറോണ കാലത്ത് വൃക്ഷങ്ങളും പരിസ്ഥിതിയും സംരക്ഷിച്ചും ഈ ദിനത്തെ ആഘോഷിക്കാം. ഒരു മരം നടുന്നത് കൊണ്ടോ തീരുന്നതല്ല നമ്മുടെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം. ജൈവ വൈവിധ്യത്തെ ആഘോഷിച്ച് മുന്നോട്ടു പോകാൻ നമ്മളിൽ ഒരോ ജനതയ്ക്കും ശ്രമിക്കാം.

nature

മനുഷ്യന്റെ അതിജീവനത്തിന് പരിസ്ഥിതിയുടെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം അനിവാര്യമാണെന്ന് ഓരോ വ്യക്തിക്കും ഈ ദിനത്തിലൂടെ മനസിലാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ലോകത്ത് നേരിടുന്ന പാരിസ്ഥിക പ്രശ്‌നങ്ങളെ കുറിച്ച് ഒരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ലോക പരിസ്ഥിതി ദിനമായി ജൂണ്‍ 5 ആചരിക്കുന്നത്. ഇതിനായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്.

നമുക്ക് ചുറ്റുമുള്ള മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനാണ്. പരിസ്ഥിതി പുനസ്ഥാപനത്തെക്കുറിച്ചുള്ള യുഎന്‍ ദശക പ്രഖ്യാപനത്തിനും ഈ വേദി സാക്ഷിയാകും.

നമുക്ക് ഇന്ന് ഭൂമിയില്‍ ജീവിക്കുന്നതിന് ആവശ്യമായ വായു, ഭക്ഷണം, ജലം, ആവാസ വ്യവസ്ഥ എന്നിവയെല്ലാം അതി മനോഹരമായി ഈ പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. എന്നാല്‍ ഈ ഒരു ദൗത്യത്തില്‍ നിന്നും മനുഷ്യര്‍ പലപ്പോഴും പിന്നോട്ട് പോകുന്നത് നമ്മള്‍ കാണാറുണ്ട്.

Recommended Video

cmsvideo
More restrictions in Kerala from june 5 to 9 | Oneindia Malayalam

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

എല്ലാവരും ഇന്ന് ആഗോളവത്കരണത്തിന്റെ പിറകെയാണ്. വനനശീകരണം, ജീവജാലങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇതില്‍ നിന്ന് പിന്തിരിയുന്ന ഒരു മനുഷ്യ സമൂഹത്തെ നമുക്ക് വരുംകാലങ്ങളില്‍ പ്രതീക്ഷിക്കാം. നമ്മുടെ നാളേക്കും വരും തലമുറയുടെയ നാളേക്കും ഒരു സുരക്ഷിത ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ കയ്യും മെയ്യും മറന്ന് ഈ പ്രൃതിയെ സംരക്ഷിക്കാന്‍ ഇറങ്ങാം.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

English summary
World Environment Day 2021 History, Quotes, Slogans, Posters in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X