കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താഷ്‌കന്റില്‍ തുടങ്ങിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി... ആദ്യ ലോക്‌സഭയിലെ രണ്ടാമത്തെ കക്ഷി; അവിടെ മുതല്‍...

Google Oneindia Malayalam News

ഇന്ത്യയില്‍ ഒരു ഘട്ടത്തില്‍ മുഖ്യ പ്രതിപക്ഷമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സിപിഐ ആയിരുന്നു. അന്ന് അധികാരത്തിലേറിയത് 364 സീറ്റുകളുമായി കോണ്‍ഗ്രസ് ആയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്റിലെ മുഖ്യ പ്രതിപക്ഷ കക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു എന്ന് പറയാം.

ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ ഇന്നത്തെ കോണ്‍ഗ്രസ് ആയി... 415 ല്‍ നിന്ന് 52 ലേക്ക്!

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചതിന് പിന്നില്‍ ഇന്ത്യക്കാരന്‍ ആയിരുന്നില്ല എന്ന ചരിത്രം പോലെ തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപനത്തിന് പിന്നിലും ഒരു വിദേശ ബന്ധമുണ്ട്. ഇന്ത്യയില്‍ ആയിരുന്നില്ല ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായിരുന്ന സിപിഐ പിന്നീട് പാര്‍ലമെന്റില്‍ വലിയ സ്വാധീനമൊന്നുമില്ലാത്ത പാര്‍ട്ടിയായി മാറിയതും ചരിത്രം.

1


ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്ന് എന്ന ചോദ്യം ഇന്ന് ഇടതുപക്ഷത്തിനുളളില്‍ തന്നെ ഒരു വിവാദ വിഷയം ആണ്. സിപിഐയ്ക്കും സിപിഎമ്മിനും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. മേല്‍പറഞ്ഞ താഷ്‌കന്റിലെ പാര്‍ട്ടി രൂപീകരണ വാദം ഉന്നയിക്കുന്നത് സിപിഎം ആണ്. സിപിഐ ആണെങ്കില്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കളയുകയാണ്. എന്നിരുന്നാലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളില്‍ നിര്‍ണായകമായ പങ്കായിരുന്നു താഷ്‌കന്റിലെ ആ യോഗം.

2

1920 ഒക്ടോബര്‍ 17 ന് ആണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത് എന്നാണ് സിപിഎമ്മിന്റെ വാദം. എംഎന്‍ റോയ്, എവിലിന്‍ റോയ് ട്രെന്റ്, അബനി മുഖര്‍ജി, റോസ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷെഫീഖ്, ആചാര്യ എന്നിവരായിരുന്നു താഷ്‌കന്റില്‍ വച്ച് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍. മുഹമ്മദ് ഷെഫീഖ് ആയിരുന്നു ഈ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരും ആ യോഗത്തില്‍ തീരുമാനിക്കപ്പെടുകയും ചെയ്തു.

3

എന്നാല്‍ സിപിഐ വിശ്വസിക്കുന്നതും അവര്‍ പ്രചരിപ്പിക്കുന്നതും ആയ ചരിത്രം ഇങ്ങനെയല്ല. 1925 ഡിസംബര്‍ 26 ന് ആണ് സിപിഐ സ്ഥാപിക്കപ്പെട്ടത് എന്നതാണത്. കാണ്‍പൂരില്‍ വച്ചായിരുന്നു ആദ്യ സമ്മേളനം. എസ്വി ഘാട്ടെ ആയിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി. ഈ സമ്മേളനത്തെ തള്ളിപ്പറയുന്നില്ലെങ്കിലും, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം താഷ്‌കന്റില്‍ തന്നെ ആണെന്ന് സിപിഎം ഉറച്ച് വിശ്വസിക്കുന്നു. ഈ വിഷയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.

4

ക്ലേശകരമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം. പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും 1930 കള്‍ വരെ ദേശീയതലത്തില്‍ ഒരു സംഘടിത രൂപം കമ്യണിസ്റ്റ് പാര്‍ട്ടിയ്ക്ക് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, പലയിടങ്ങളിലും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സജീവമായി പ്രവര്‍ത്തനമേഖലയില്‍ ഉണ്ടായിരുന്നു. എല്ലാ തരത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച ഒരു കാലം കൂടി ആയിരുന്നു അത്. എന്നാല്‍ അതിന് ശേഷം രാജ്യമെമ്പാടും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളും പ്രകടമായി.

5

പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നത് തന്നെ ആയിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടിരുന്ന വലിയ വെല്ലുവിളി. 1920 കളുടെ അവസാനം മുതല്‍ക്ക് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ശക്തമായ പ്രചാരണവുമായി പാര്‍ട്ടി രംഗത്തുണ്ടായിരുന്നു. കൃഷി ഭൂമി കര്‍ഷകന്, എട്ട് മണിക്കൂര്‍ ജോലി സമയം, സംഘടിക്കാനും യോഗം ചേരാനും ഉള്ള അവകാശം, പണിമുടക്കാനുള്ള അവകാശം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അന്നേ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയിട്ടുണ്ട്. വര്‍ക്കേഴ്‌സ് ആന്റ് പെസന്റ് പാര്‍ട്ടിയുടെ ലേബലില്‍ ആയിരുന്നു ആ ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. നേരത്തേ പറഞ്ഞ വിലക്കുകള്‍ തന്നെ ആയിരുന്നു ഇതിന് കാരണം.

6

എന്നാല്‍ 1935 ന് ശേഷം സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രൂപീകരിക്കപ്പെട്ടുന്നു. കമ്യൂണിസ്റ്റുകള്‍ എന്ന പേരില്‍ തന്നെ അവര്‍ പ്രവര്‍ത്തിക്കാനും തുടങ്ങി. അഖിലേന്ത്യ കിസാന്‍ സഭയും എഐഎസ്എഫും പുരോഗമന സാഹിത്യ സംഘടനയും 1936 ല്‍ രൂപീകരിക്കപ്പെട്ടു. ഇതിനെല്ലാം ശേഷമാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തനം തുടങ്ങുന്നതും.

7

കോണ്‍ഗ്രസിലെ ഇടത് ചിന്താഗതിക്കാരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കേരളത്തിലും സജീവമായിരുന്നു അന്ന്. പി കൃഷ്ണപിള്ള, ഇഎംഎസ് നമ്പൂതിരിപ്പാട് , എന്‍സി ശേഖര്‍, കെ ദാമോദര്‍ എന്നിവര്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഘടകത്തിലെ അംഗങ്ങള്‍. 1937 ല്‍ ആണ് കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. 1939 ല്‍ കേരളത്തിലെ ആദ്യത്തെ പാര്‍ട്ടി സമ്മേളനം പിണറായിയിലെ പാറപ്രത്ത് നടക്കുകയും ചെയ്തു. ആദ്യ സമ്മേളനത്തില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പി കൃഷ്ണപിള്ള ആയിരുന്നു.

8

കേരളത്തിലും രാജ്യത്തുടനീളവും ഒരുപാട് കര്‍ഷക സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നു. പലതും രക്ഷരൂക്ഷിതവും ആയിരുന്നു. സ്വാതന്ത്ര്യസമരത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സജീവമായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഉണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കിനെ കുറിച്ച് കോണ്‍ഗ്രസ് പലപ്പോഴും വിമര്‍ശനാത്മകമായ സമീപനം ആണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ പങ്കിനെ ചരിത്രപരമായി തള്ളിക്കളയാന്‍ കോണ്‍ഗ്രസിനും ആവില്ല.

9

സിപിഐയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ള സംഭവം ആണ് 1957 ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഐക്യ കേരളം രൂപപ്പെട്ടതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ലോകചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരഞ്ഞെടുക്കപ്പെടുന്നത്. നവകേരളത്തിന്റെ സൃഷ്ടിയില്‍ ഏറെ നിര്‍ണായകവും ആയിരുന്നു ആദ്യത്തെ ഇഎംഎസ് സര്‍ക്കാര്‍.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം
10

1952 ലാണ് ഇന്ത്യയില്‍ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് 16 സീറ്റുകളില്‍ വിജയിച്ചാണ് സിപിഐ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാകുന്നത്. 1957 ല്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ സിപിഐ നേടിയത് 27 സീറ്റുകള്‍ ആയിരുന്നു. അപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷി സിപിഐ തന്നെ ആയിരുന്നു. 1962 ലെ മൂന്നാം തിരഞ്ഞെടുപ്പില്‍ 29 സീറ്റുകള്‍ നേടി വീണ്ടും രണ്ടാം സ്ഥാനത്ത് സിപിഐ എത്തി. എന്നാല്‍ 1964 ല്‍ സിപിഐ പിളര്‍ന്നു. അതിന് ശേഷം ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന സിപിഎം രൂപീകരിക്കപ്പെടുന്നത്. 1967 ലെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ദയനീയ പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. എന്നാല്‍ 1971 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം 25 സീറ്റുകളോടെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി. 23 സീറ്റുകളുമായി സിപിഐ മൂന്നാം സ്ഥാനത്തേക്ക് എത്തപ്പെട്ടു. എന്നാല്‍ അതിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ ഒരു സ്വാധീന ശക്തിയാകാന്‍ സിപിഐയ്ക്ക് സാധിച്ചില്ല. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് ആകെ വിജയിക്കാൻ ആയത് 2 സീറ്റുകളിൽ മാത്രമായിരുന്നു.

വീണ്ടും സ്റ്റൈലിഷ് ആയി ദുൽഖറിന്റെ നായിക റിതു വർമ.. പുതിയ ഫോട്ടോകൾ വൻ ഹിറ്റ്

English summary
From where Indian Communist Party originated? From Tashkent of Kanpur. CPI says its from Kanpur and CPM says its from Tashkent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X