കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് കെഎഎസ്? എല്ലാവരും ഐഎഎസ് ആകുമോ? കുട്ടി IASകാര്‍ സര്‍ക്കാര്‍ സര്‍വീസ് അടക്കി വാഴുമോ?

  • By Gopakumar Mukundan
Google Oneindia Malayalam News

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക കഴിഞ്ഞ ദിവസമാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ഇതോടെ പുതിയ ഭരണ സര്‍വീസിന് നവംബര്‍ ഒന്നിന് തുടക്കമാവും. റാങ്ക് പട്ടിക പുറത്ത് വന്നതിന് പിന്നാലെ കെഎഎസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ഉയരുന്നത്. എല്ലാ സംശയങ്ങൾക്കും ഉളള വിശദമായ മറുപടി പങ്കുവെച്ചിരിക്കുകയാണ് ഗോപകുമാർ മുകുന്ദൻ. വായിക്കാം:

'' കുട്ടി IASകാര്‍ സര്‍ക്കാര്‍ സര്‍വീസ് അടക്കി വാഴുമോ? ( സ്വൽപ്പം നീണ്ടതാണ്. ക്ഷമിക്കുക ). സര്‍ക്കാരിന്റെ പ്രഖ്യാപിത ഭരണ പരിഷ്ക്കാര നടപടിയാണ് KAS. അത് ഏതാണ്ട് അസാധ്യം എന്ന് കരുതിയിരുന്നതാണ്. സര്‍ക്കാര്‍ അസാധാരണമായ നിശ്ചയ ദാര്‍ട്യം പ്രകടിപ്പിച്ച മറ്റൊരു ഉദാഹരണമായി മാറി KAS കേഡര്‍ രൂപീകരണം. ഇപ്പോള്‍ അതിന്റെ റിക്രൂട്ട്മെന്‍റ് നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. നവംബർ മാസത്തില്‍ ഒരു പുത്തന്‍ ഉദ്യോഗസ്ഥ വൃന്ദം നമ്മുടെ സിവില്‍ സര്‍വീസിന്റെ സ്വഭാവം മാറ്റി മറിച്ചു കൊണ്ട് രംഗത്തെത്തും. അത് നാളിതു വരെയുള്ള ഭരണ പരിഷ്ക്കാര നടപടികളില്‍ ഏറ്റവും വലിയ മാറ്റമാകും സൃഷ്ട്ടിക്കുക എന്ന് വേണം മനസ്സിലാക്കാന്‍. ഇതിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ ഉദ്യോഗസ്ഥ സുഹൃത്തുക്കള്‍ക്കും ആശംസകള്‍ നേരട്ടെ.

കനയ്യക്ക് പിന്നാലെ ദീപിക സിങും കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകര്‍ ആവേശത്തില്‍, ക്ഷണിച്ച് അഭിഭാഷകകനയ്യക്ക് പിന്നാലെ ദീപിക സിങും കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകര്‍ ആവേശത്തില്‍, ക്ഷണിച്ച് അഭിഭാഷക

ഇത്രയും സര്‍വ്വതല സ്പര്‍ശിയായ ഒരു മാറ്റം സിവില്‍ സര്‍വീസില്‍ നടക്കുമ്പോള്‍ അത് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ജനകീയ ചര്‍ച്ചകള്‍ക്ക് വിധേമാകേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. കാരണം സിവില്‍ സര്‍വീസ് പരിഷ്ക്കരണം എന്നത് ജനാധിപത്യ ഭരണ നടത്തിപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ടതാണ്. കൂടുതല്‍ ഫല പ്രദവും സുതാര്യവും ചടുലവുമായ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങള്‍ക്ക് കിട്ടുന്നതിനു ഈ പരിഷ്ക്കരണം ഉതകുമോ എന്നതാണ് ഇത്തരം പരിഷ്ക്കാരങ്ങളുടെ ആത്യന്തിക ചോദ്യം.

66

സര്‍വീസ് ഡെലിവറിയിലെ ഗുണപരവും ജനാധിപത്യപരവുമായ പുരോഗമന മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതാകണം സിവില്‍ സര്‍വീസ് പരിഷ്ക്കാരങ്ങള്‍ എന്നതാണ് പ്രധാനം. കൂടുതല്‍ ബ്യൂറോക്രാറ്റിക്ക് ആകില്ല എന്നും കൂടുതല്‍ഡ ഡെമോക്രാറ്റിക്‌ ആകും എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ആ നിലയില്‍ KAS സംബന്ധിച്ച ചടുലമായ ചര്‍ച്ചകള്‍ ഉയരുന്നില്ല എന്നത് ഉൽക്കണ്ഠ ഉളവാക്കുന്ന സംഗതി തന്നെയാണ്. ഇപ്പോള്‍ KAS കഠിന പ്രയത്ന ശാലികലായ ഉദ്യോഗാര്‍ത്ഥികളുടെയും പരിശീലന കേന്ദ്രങ്ങളുടെയും മാത്രം കണ്സേണായിട്ടാണ് നില്‍ക്കുന്നത്. ഉദ്യോഗ/സ്ഥാനക്കയറ്റ സാധ്യത എന്നത് ആത്യന്തിക ലക്ഷ്യമല്ല. അതൊരു incidental impact മാത്രമാണ്. ലക്‌ഷ്യം സിവില്‍ സര്‍വീസിന്‍റെ ജനാധിപത്യ വല്‍ക്കരണവും കാര്യ ക്ഷമതയും ആണ്. ഈ ചര്‍ച്ച ഉയര്‍ത്താനുള്ള ഉത്തരവാദിത്തം ജനാധിപത്യ സമൂഹത്തിനുണ്ട്.

ഏതാണ്ട് ഒരു കുട്ടി IAS കൂട്ടമാണ് സൃഷ്ട്ടിക്കപ്പെടുന്നതെങ്കിൽ സമൂഹത്തിന് ഈ ചര്‍ച്ചയ്ക്ക് ഒരു സാധ്യതയും ഉണ്ടാവാന്‍ വഴിയില്ല. IAS കേഡര്‍ സംബന്ധിച്ച എന്തെങ്കിലും നേരിയ ഒരു ഇടപെടലിന് ഇന്ന് ഇത്രമേല്‍ ജാനാധിപത്യ ബോധം ഉള്ള സമൂഹം എന്ന് കരുതുന്ന കേരളത്തിന്‌ കഴിയുന്നുണ്ടോ? ഇല്ല എന്ന് മാത്രമല്ല, അത് സാധാരണ പൌരന്‍റെ റീച്ചിനു പുറത്തുള്ള സംഗതിയാണ് എന്നതാണ് നമ്മുടെ പൊതു ബോധം. ഐഎഎസ് കേഡറിന്റെ പൊതു രീതി അത് അനവരതം അവകാശങ്ങൾ ഉള്ള ഒരു ഉദ്യോഗസ്ഥ വൃന്ദം എന്നതാണ്. ഏറ്റവും ജനോപകാരപ്രദമായി സിവിൽ സർവ്വീസ് വിനിയോഗിക്കുന്ന ഐഎഎസ് കാരും ഈ പ്രിവിലെജിന്റെ വിനിയോഗം എന്ന തരത്തിലാണ് അത് ചെയ്യുക, മറിച്ച്ഉത്തരവാദിത്ത നിർവ്വാഹണം എന്ന തരത്തിലാണ് എന്ന് തോന്നിയിട്ടില്ല.

മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ

പ്രിവിലേജുകൾ മുഖ മുദ്രയാകുമ്പോൾ ജനാധിപത്യത്തിലെ ഉത്തരവാദിത്തമല്ല മറിച്ച് benevolence ആണ് നടക്കുക. അത് ജനാധിപത്യത്തിന്റെ രീതിയല്ല, രാജാധിപത്യത്തിന്റേതാണ്. ഈ ദുരന്തം ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള മുന്‍കരുതല്‍ KAS സംബന്ധിച്ച വിപുലമായ ജനാധിപത്യ ഇടപെടലുകള്‍ തന്നെയാണ്. എന്താണ് KAS? സര്‍ക്കാര്‍ നയങ്ങളും പരിപാടികളും ഫല പ്രദമായി നടപ്പിലാക്കുന്നതിന് സമര്‍ത്ഥമായ ഒരു രണ്ടാം നിര സര്‍ക്കാര്‍ കേഡര്‍ കൊണ്ടുവരുന്ന പരിഷ്ക്കാരമാണ് KAS. നല്ല ബുദ്ധി ശാലികളും പരിശ്രമ ശാലികളും ആയവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അവസരം നല്‍കുക എന്നതും ലക്ഷ്യമാണ്‌. ഇത് സര്‍ക്കാര്‍ ഭരണ യന്ത്രത്തിന്റെ മാനേജീരിയല്‍ കഴിവും ശേഷിയും വര്‍ധിപ്പിക്കും എന്നതാണ് നിഗമനം. മൂന്നാമത്തെ ലക്ഷ്യമായി സ്പെഷ്യല്‍ റൂള്‍സ് നിര്‍വചിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണെന്ന് തോന്നുന്നു.

സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ നിന്നും സ്ഥാനക്കയറ്റം വഴി IAS നല്‍കാറുണ്ട്. സാധാരണ കണ്‍ഫേഡ് IAS എന്ന് പറയുന്ന സ്ഥാനക്കയറ്റം. ഇതിന് ഇപ്പോള്‍ നിശ്ചിതമായ ഒരു ഫീഡര്‍ കാറ്റഗറി ഇല്ല. അപ്പോള്‍ ഇതിനാവശ്യമായ ഒരു feeder category ആയിട്ട് കൂടിയാണ് KAS രൂപീകരിക്കപ്പെടുന്നത്. ഇതോടെ സ്ഥാനക്കയറ്റം വഴി IAS ന് നിലവിലുള്ള രീതികളും ചട്ടങ്ങളും അസാധുവാകും. ഒരു പക്ഷെ ഇതാണ് KAS ഇത്രമേല്‍ ഔല്‍സുക്യം ഉദ്യോഗാര്‍ത്ഥികളില്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ് വസ്തുത. സര്‍ക്കാര്‍ സര്‍വ്വീസിലെ രണ്ടാം ഗസറ്റഡ് തസ്തികയിലുള്ള നിയമനമാണ് KAS വഴി എന്‍ട്രി ലെവലില്‍ നടത്തുന്നത്. നിര്‍ണ്ണയിക്കപ്പെട്ട വകുപ്പുകളിലെയും ചില പൊതു കാറ്റഗറി തസ്തികകളിലെയും രണ്ടാം ഗസറ്റഡ് തസ്തികയാണ് KAS ന്‍റെ എന്‍ട്രി കേഡര്‍. ഈ തസ്തികയില്‍ ആകെയുള്ള അനുവദിക്കപ്പെട്ട എണ്ണത്തിന്റെ പത്തു ശതമാനത്തില്‍ കവിയാത്ത പോസ്റ്റുകളിലാണ് KAS കാര്‍ വരിക. രണ്ടാം ഗസറ്റഡ് തസ്തിക എന്നത് വേഗത്തില്‍ മനസ്സിലാകാന്‍ ചില ഉദാഹരണങ്ങള്‍ പറയാം.

തഹസില്‍ദാര്‍ എന്നത് ഒന്നാം ഗസറ്റഡ് തസ്തികയാണ്. അവിടത്തെ രണ്ടാം ഗസറ്റഡ് തസ്തിക Deputy കളക്ടര്‍ ആണ്. ഇത് GST വകുപ്പില്‍ ആണെങ്കില്‍ പഴയ commercial Tax officer ഒന്നാംഗസറ്റഡ് തസ്തികയും അസിസ്റ്റന്റ്‌ കമ്മീഷണര്‍ എന്നത് രണ്ടാം ഗസറ്റഡ് തസ്തികയുമാണ്‌. തൊഴില്‍ വകുപ്പിലാനെങ്കില്‍നീ ALO, DLO, സഹകരണ വകുപ്പില്‍ ആണെങ്കില്‍ AR, DR, ഗ്രാമ വികസന വകുപ്പില്‍ ആണെങ്കില്‍ BDO, ADC, എന്നിങ്ങനെയാണ് ഒന്നും രണ്ടും ഗസറ്റഡ് തസ്തികകള്‍. ഈ രണ്ടാം ഗസറ്റഡ് തസ്തികയിലേയ്ക്കുള്ള നേരിട്ട് നിയമനമാണ് വാസ്തവത്തില്‍ KAS. രണ്ടാം ഗസറ്റഡ് തസ്തികയിലുള്ള മുഴുവന്‍ പോസ്റ്റുകളും ഇവ്വിധം KAS കാരാകുമോ? ഇല്ല .നിര്‍ണ്ണയിക്കപ്പെട്ട വകുപ്പുകളിലെ ആകെ എണ്ണത്തിന്റെ പത്തു ശതമാനമേ പരമാവധി വരൂ. അതായത്. ഒരേ തസ്തികയില്‍ KAS കാര്‍ പത്തു ശതമാനവും തൊണ്ണൂറു ശതമാനം പേര്‍ അതതു വകുപ്പുകളുടെ സ്പെഷ്യല്‍ റൂള്‍ പ്രകാരം സ്ഥാനക്കയറ്റം വഴി വരുന്നവരും ആകും. ഇത് IAS കേഡര്‍ കാര്യത്തില്‍ ചുരുക്കം സ്ഥലങ്ങളില്‍ ഇപ്പോഴും ഉണ്ട്. ഉദാഹരണത്തിന് സെക്രെട്ടറിയറ്റില്‍ . യുവ IAS കാര്‍ ആരെങ്കിലും collector ഷിപ്‌ ഒക്കെ കഴിഞ്ഞ് വരുമ്പോള്‍ സെക്രെട്ടറിയറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നു എന്നിരിക്കട്ടെ. സെക്രെട്ടറി കേഡറില്‍ എത്ത്തിയിട്ടുണ്ടാവില്ല. അപ്പോള്‍ അഡീഷണല്‍ സെക്രെട്ടറി ആയിട്ട് നിയോഗിക്കും. സെക്രട്ടറിയെറ്റില്‍ സ്ഥാനക്കയറ്റം വഴി നിയോഗിക്കപ്പെടുന്ന ഏതാണ്ട് എഴുപത് വേറെ നോണ്‍ IAS അഡീഷണല്‍ സെക്രെട്ടറിമാര്‍ ഉണ്ട്. ഇവര്‍ക്കിടയിലെ ശ്രേണീ ബന്ധം എന്താണ്? വലിയ വ്യത്യാസം ആണ്. ശമ്പളത്തിലും, വക വെച്ച് കൊടുക്കുന്ന അധികാരത്തിലും. ഇത് ഈ IAS എന്നതിന്‍റെ ഒരു സവിശേഷതയാണ്. IAS കാര്യത്തില്‍ ഈ പ്രശ്നം അത്ര സാര്‍വത്രികമല്ല. എന്നാല്‍ KAS വരുന്നതോടെ ഈ സംഘര്‍ഷം സാര്‍വ്വത്രികമാകും. അതിലേയ്ക്ക് വരാം . അതിനു മുന്‍പ് KAS മറ്റു ചില പൊതു സ്വഭാവങ്ങള്‍ കൂടി പറയേണ്ടതുണ്ട്.

'ഇത് നിങ്ങൾക്ക്‌ വിശ്വാസമായില്ലെങ്കിൽ ഇനി പറയുന്നത്‌ ഒട്ടും വിശ്വസിക്കില്ല'! ആർജെ സൂരജിന്റെ കുറിപ്പ് വൈറൽ'ഇത് നിങ്ങൾക്ക്‌ വിശ്വാസമായില്ലെങ്കിൽ ഇനി പറയുന്നത്‌ ഒട്ടും വിശ്വസിക്കില്ല'! ആർജെ സൂരജിന്റെ കുറിപ്പ് വൈറൽ

KAS ഘടന
നാല് കാറ്റഗറിയായിട്ടാണ് KAS ഓഫീസര്‍മാര്‍ സര്‍വീസില്‍ ഉണ്ടാകുക. ഒന്ന് തുടക്കക്കാര്‍ KAS ( ജൂനിയര്‍ ടൈം സ്കയില്‍). ഇവര്‍ ആണ് എന്‍ട്രി കേഡര്‍. മൂന്നു സ്ട്രീമില്‍ നിന്നാണ് ഇവിടെയ്ക്ക് നിയമനം. മൂന്നില്‍ നിന്നും തുല്യ എണ്ണം ആളുകളെയാണ് റിക്രൂട്ട് ചെയ്യുക. പൊതു വിഭാഗത്തില്‍ ഉള്ള ബിരുദ ധാരികള്‍ക്കാണ് ഒന്നാം സ്ട്രീം. ഇത് നേരിട്ടുള്ള നിയമനം ആണ്. ഇരുപത്തി ഒന്നിനും 32 നും ഇടയില്‍ പ്രായം. രണ്ടാം സ്ട്രീം സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ള റെഗുലര്‍ ജീവനക്കാര്‍. ബിരുദം വേണം. 21- 40 ആണ് പ്രായ പരിധി.മൂന്നാം സ്ട്രീം സര്‍ക്കാര്‍ സര്‍വീസിലെ ഒന്നാം ഗസറ്റഡ് തസ്തികയില്‍ ഉള്ള അമ്പതു വയസ്സ് കഴിയാത്ത ബിരുദ ധാരികള്‍. ഈ മൂന്നു ധാരകളില്‍ നിന്നും രണ്ടു തലത്തിലുള്ള പരീക്ഷയും, അഭിമുഖവും വഴിയാണ് KAS (ജൂനിയര്‍ ടൈം സ്കയില്‍) ഓഫീസര്‍മാരെ തെരഞ്ഞെടുക്കുക. ഇവര്‍ 18 മാസം പരിശീലനത്തില ആയിരിക്കും.

സര്‍ക്കാര്‍ സര്‍വീസില്‍ നിശ്ചയിക്കപ്പെട്ട 29 വകുപ്പുകളിലും AO, AA, Accounts Officer, Financial അസിസ്റ്റന്റ്‌ തുടങ്ങിയ കോമണ്‍ കാറ്റഗറി പോസ്റ്റുകളിലുമാണ് ഇവര്‍ വിന്യസിക്കപ്പെടുക. എത്ര പോസ്റ്റുകള്‍ എന്നതും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ ലെവലില്‍ KAS കാരുടെ എണ്ണം കണക്കാക്കാന്‍ പരിഗണിക്കേണ്ട രണ്ടാം ഗസറ്റഡ് തസ്തിക ചട്ടത്തില്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് 1259 എണ്ണം എന്നാണ് മനസ്സിലാക്കുന്നത്. ഇതിന്റെ പത്തു ശതമാനം .deputycollector, Under സെക്രട്ടറി എന്നീ തസ്തികകള്‍ക്ക് സമാനമാണ ഈ ലെവല്‍. KAS ( സീനിയര്‍ ടൈം സ്കയില്‍) ആണ് രണ്ടാം കാറ്റഗറി. ജൂനിയര്‍ ടൈം സ്കയിലില്‍ എട്ടു വര്ഷം പൂര്‍ത്തിയാക്കുന്നവര്‍ ഈ കാറ്റഗറിയിലേയ്ക്കു ഉയര്‍ത്തപ്പെടും. ഈ വിഭാഗത്തിലെ ഏകദേശ തസ്തിക ഇരുപതില്‍ താഴെയാകും. വിവിധ ലൈന്‍ വകുപ്പുകളിലെ ജോയിന്റ് ഡയറക്ടര്‍ തസ്തികയ്ക്ക് സമാനമായിരിക്കും. KAS ( സീനിയര്‍ ടൈം സ്കയില്‍)ല്‍ 6 കൊല്ലം പൂർത്തിയാക്കുന്നവര്‍ KAS ( selection ഗ്രേഡ് ) ആയി പ്രൊമോട്ട് ചെയ്യപ്പെടും. സെക്രട്ടറിയെറ്റിലെ Deputy സെക്രട്ടറി / ജോയിന്റ് സെക്രട്ടറി തസ്തികയ്ക്ക് സമാനം.

അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് കമ്മീഷണര്‍ എന്നീ തസ്തികകള്‍ക്കും സമാനമായിരിക്കും. പരമാവധി ലഭ്യമാകുന്ന തസ്തികകള്‍ മുപ്പതില്‍ താഴെ. KAS selection ഗ്രേഡിൽ എട്ടു വർഷം പൂർത്തിയാക്കുന്നവര്‍ ആയിരിക്കും സൂപ്പര്‍ ടൈം സ്കെയിലില്‍ എത്തുക. അത് അഡീഷണല്‍ സെക്രട്ടറി , ഡയറക്ടര്‍ എന്നിവയ്ക്ക് സമാനമായിരിക്കുമെന്നു പറയാം. ലഭ്യമാകാവുന്ന എണ്ണം പത്തില്‍ താഴെയായിരിക്കും. ഇവരുടെ ശമ്പളം സമാന തസ്തികകളിലെ ശമ്പള സ്കയിലുകളില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കും. ഇത് കൂടാതെ നിശ്ചയിക്കുന്ന ഒരു ഗ്രേഡ് പേ പ്രത്യേകമായും ഉണ്ടാകും. ഇതാണ് KAS ന്റെ ഏകദേശ ഘടന. ഒരേ തസ്തിക,ഒരേ ജോലി -വ്യത്യസ്ത വേതനം, വ്യത്യസ്ത അന്തസ്. രണ്ടാം ഗസറ്റഡ് തസ്തികയിലെ തൊണ്ണൂറു ശതമാനവും നോണ്‍ KAS ആയിരിക്കും എന്ന് പറഞ്ഞല്ലോ? ഇപ്പോള്‍ ഒരു ഉദാഹരണം നോക്കാം. നികുതി വകുപ്പില്‍ ഏതാണ്ട് നൂറ് അസിസ്റ്റന്റ്റ് കമ്മീഷണര്‍മാരുണ്ട്. ഇതില്‍ പത്തു പേരാകും KAS എന്ന് കരുതുക. ഇവരുടെ ജോലികള്‍ ഒന്നാണ്. ഒരേ statutory ചുമതലകളും അധികാരവും ആണ് ഇവര്‍ക്കുണ്ടാകുക. അതെ സമയം KAS അസിസ്റ്റന്റ്റ് കമ്മീഷണര്‍മാരുടെ ആകെ വേതനം ഉയര്‍ന്നതായിരിക്കും. മാത്രമല്ല ശ്രേണീ ബന്ധത്തിന്‍റെ ഗൌരവതരമായ പ്രശ്നവും ഉയര്‍ന്നു വരാം.

നികുതി വകുപ്പില്‍ ഇവര്‍ക്ക് മുകളില്‍ ഉള്ളത് Deputy കമ്മിഷണര്‍മാരാണ്. അവര്‍ selection Grade KAS ആകാനുള്ള സാധ്യത പത്തു ശതമാനം തസ്തികകളില്‍ മാത്രമല്ലേ ഉള്ളൂ. ബാക്കി നോണ്‍ KAS പ്രോമോട്ടീസ് ആയിരിക്കും. അത് തന്നെ ക്ലെറിക്കല്‍ കേഡറില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടിയവരും ഡയറക്റ്റ് ആയി ഒന്നാം തസ്തികയില്‍ പ്രൊഫഷണല്‍ ബിരുദ യോഗ്യതയോടെ സര്‍വീസില്‍ പ്രവേശിച്ച് കയറി വന്നവരും ആകാം. ഈ നോണ്‍ KAS മേലധികാരിയോട് താഴെയുള്ള KAS ഉദ്യോഗസ്ഥന്റെ മനോഭാവവും ബന്ധവും ശ്രദ്ധിക്കേണ്ട സംഗതിയാണ്. സെക്രെട്ടറിയെറ്റിലും ഇതുണ്ടാകാം. KAS അണ്ടര്‍ സെക്രട്ടറിയും നോണ്‍ KAS അണ്ടര്‍ സെക്രട്ടറിയും നോണ്‍ KAS അഡീഷണല്‍ സെക്രെട്ടറിയും എല്ലാം ചേരുന്ന ഇവിടെ പരസ്പര ബന്ധവും അധികാര നിര്‍ണ്ണയവും ശ്രേണീ ബന്ധവും എല്ലാം സങ്കീര്‍ണ്ണമാകാതെ ജാഗ്രത പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സേവനം മെച്ചപ്പെടുന്നതിന് പകരം ആന്തരിക സന്ഘര്‍ഷത്തിപെട്ട് സര്‍വീസ് ഡെലിവറി കൂടുതല്‍ പ്രശ്നത്തില്‍ പെട്ട് പോകും. ഇതേ സ്ഥിതി ജില്ലാ കളക്റ്റരേറ്റുകളിലും മറ്റ് ഓഫീസുകളിലും എല്ലാം ഉണ്ടാകാം. KAS ഡെപ്പ്യൂട്ടി കളക്ടറും നോണ്‍ KAS ഡെപ്പ്യൂട്ടി കളക്ടറും, അതെ പോലെ KAS ഉള്ള ADCയും ഇല്ലാത്ത ADCയും. ഇങ്ങനെ എവിടെയും ഈ സംഘര്‍ഷ സാധ്യത ഉണ്ടാകും. ഒരു നോണ്‍ KAS മേലധികാരി ഉള്ള ഓഫീസില്‍ കോമണ്‍ കാറ്റഗറിയിലെ പോസ്റ്റില്‍ KAS ഓഫീസര്‍ വരുന്നു എന്നിരിക്കട്ടെ. ആ ഓഫീസിന്‍റെ പൊതു സ്ഥിതി എന്തായിരിക്കും?

KAS കേഡര്‍ IAS ന്‍റെ കുട്ടി പതിപ്പായി മാറാന്‍ അനുവദിച്ചാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ അനന്തമായ സംഘര്‍ഷങ്ങള്‍ക്ക് വഴി വയ്ക്കും എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. പല വകുപ്പുകളിലും ഒന്നും രണ്ടും ഗസറ്റഡ് തസ്തികകളില്‍ നേരിട്ടുള്ള നിയമനം ഉണ്ട്. ബൈ ട്രാന്‍സ്ഫെര്‍ നിയമനങ്ങളും നിലവില്‍ ഉണ്ട്. അതില്‍ നിന്നും ഇത് വ്യത്യസ്തമാകുന്നത് ഈ കുട്ടിപ്പതിപ്പിന്റെ ലാഞ്ചനയാണ്. അത് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു സ്ഥിതി വിശേഷമാണ്. കേരളത്തിന്റെ മുന്‍പില്‍ ഏതാണ്ട് സമാനമായ ഒരു അനുഭവം ഉള്ളത് എല്ലാവരും ഓര്‍മ്മിക്കണം. അത് സ്കൂള്‍വിദ്യാഭ്യ ഘടനയുടെ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഒന്നാണ്. പഴയ പ്രീ ഡിഗ്രി എന്നത് സ്കൂളിംഗിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചു. അത് തീര്‍ത്തും അക്കാദമികമായ ഒരു പരിഗണയില്‍ ഉയര്‍ന്ന പരിഷ്ക്കാരമാണ്. അങ്ങനെ ഹയര്‍സെക്കന്‍ഡറി അഥവാ പ്ലസ്‌ ടു നിലവില്‍ വന്നു. ഓര്‍ക്കേണ്ടത് +2 സ്കൂളിങ്ങിന്റെ ഭാഗമാക്കാനാണ് പരിഷ്ക്കാരം എന്നതാണ്.

സ്വാഭാവികമായും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത +2 നു വേണം . അതിനു പാകത്തില്‍ ശമ്പളവും ഉയർന്ന താകും. അതിനു പുറമേ ഹയര്‍ സെക്കന്ററി അധ്യാപകരെ ഗസറ്റഡ് ഓഫീസര്‍മാരാക്കി. അതോടെ സ്കൂളുകളില്‍ രണ്ടു വിഭാഗം വന്നു. ഹൈസ്കൂള്‍ വരെ സാദാ അധ്യാപകര്‍. മുകളില്‍ ഗസറ്റഡ് അധ്യാപകര്‍. അതോടെ പരസ്പ്പരം ക്രിയാത്മകമായി ഇടപെടാത്ത , സ്കൂളിംഗ് എന്നതിന്റെ ഭാഗമായി ലയിച്ചു ചേരാത്ത തീര്‍ത്തും ഒരു ഭിന്ന താളമായി ഹയര്‍ സെക്കന്ററി മാറി. അനാവശ്യമായ തൊങ്ങലുകള്‍ ചാര്‍ത്തി കൊടുത്താല്‍ അതില്‍ സ്വല്‍പ്പം ഒന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും താന്‍ പ്രമാണിത്തം കാട്ടുകയും ചെയ്യുക സഹജമാണ്. അപ്പോള്‍ ലക്ഷ്യത്തെ തന്നെ തകിടം മറിക്കും വിധം അത് മാറാതെ നോക്കിയില്ലെങ്കില്‍ പരിഷ്ക്കാരത്തിന്റെ അന്ത സത്ത അപകടത്തില്‍ ആയിപ്പോകും.

എല്ലാവരും IAS ആകുമോ?
തുടക്കത്തില്‍ പറഞ്ഞത് പോലെ KAS ഇത്രയധികം ഔല്‍സുക്യം ഉണ്ടാക്കുന്നതിനു കാരണം സ്റ്റേറ്റ് സിവില്‍ സെര്‍വിസില്‍ നിന്നുമുള്ള IAS ക്വാട്ട നികത്തുന്നതിനുള്ള ഫീഡര്‍ കാറ്റഗറി ആയി KAS നിര്വ്വചിക്കപ്പെട്ടതാണ്. ഇങ്ങനെ IAS കാംഷികള്‍ ആയിട്ടുള്ള ഒരു നൂറ്റി ഇരുപതു നൂറ്റി മുപ്പതു പേര്‍ സംസ്ഥാന്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നു എന്ന് അര്‍ഥം. എങ്ങനെയാണ് KASല്‍ നിന്നും IAS ലേയ്ക്ക് കയറ്റം ലഭിക്കുക? KAS ചട്ടങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് IAS കണ്‍ഫര്‍ ചെയ്തു കിട്ടാന്‍ അര്‍ഹമായ വിഭാഗങ്ങള്‍ ഉണ്ട്. അവര്‍ക്കായിരിക്കും ആദ്യ പരിഗണന. അതായത് ഇപ്പോള്‍ നോണ്‍ KAS കാരായി ഈ പ്രൊമോഷന് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ക്ക് ആകും ലിസ്റ്റില്‍ മുന്ഗണന. അത് കഴിഞ്ഞു ബാക്കി വരുന്ന ഒഴിവുകള്‍ക്ക് KAS(ജൂനിയര്‍ ടൈം സ്കയില്‍) പൂര്‍ത്തിയാക്കിയവര്‍ക്ക് ഇടം കിട്ടും. വേറെ ക്വാളിഫയിംഗ് മാനദണ്ഡങ്ങള്‍ ഉണ്ട്. അത് നിറവേറ്റണം.

KAS കിട്ടുന്നതിനു മുന്‍പ് രണ്ടാം ഗസറ്റഡ് തസ്തികയില്‍ പൂര്‍ത്തിയാക്കിയ സര്‍വീസ് ഇങ്ങനെ IAS സെലക്ട്‌ ലിസ്റ്റില്‍ ഇടംകൊടുക്കുന്നതിനു പരിഗണിക്കും. അതായത് 5 കൊല്ലം അണ്ടര്‍ സെക്രെട്ടറിയായി സേവനം നടത്തിയ ഒരാള്‍ക്ക്‌ ഇപ്പോള്‍ KAS കിട്ടിയാല്‍ അവര്‍ക്ക് സീനിയര്‍ ടൈം സ്കയിലില്‍ എത്താന്‍ വേണ്ട എട്ടു കൊല്ലം കണക്കാക്കുന്നതിന് ഇങ്ങനെ രണ്ടാം ഗസറ്റഡ് തസ്തികയില്‍ പൂര്‍ത്തിയാക്കിയ സര്‍വീസ് കൂടി പരിഗണിക്കും. അപ്പോള്‍ ഈ വിഭാഗം സെലക്ട്‌ ലിസ്റ്റില്‍ അടുത്ത മുന്ഗണന നേടും . അതും കഴിഞ്ഞേ ഫ്രഷ്‌ KAS കാര്‍ക്കും ബൈ ട്രാന്‍സ്ഫര്‍ ആയി വരുന്ന രണ്ടും മൂന്നും സ്ട്രീമില്‍ ഉള്ളവര്‍ക്കും ഇടം കിട്ടൂ എന്നത് എല്ലാവരും അറിയണം. ഇവിടെ പൊതു സമൂഹം ജാഗ്രതപ്പെടെണ്ട കാര്യം ഇങ്ങനെ ആദ്യം വല്ലാതെ ഔല്‍സുക്യം കാണിക്കുന്ന വിഭാഗത്തിന് ക്രമേണ വല്ലാതെ ഇശ്ചാഭംഗം വന്നു പെടാന്‍ വലിയ സാധ്യതയാണുള്ളത്. ഇത് സര്‍വീസിന്റെ കാര്യ ക്ഷമതയെയും സര്‍വിസ് ഡെലിവറിയുടെ ഗുണത്തെയും ബാധിക്കാനാണ് ഇട. KAS കാര്‍ എന്നാല്‍ IAS ന് അടവയ്ക്കുന്ന ഇടപാടാണ് എന്നുള്ളത് ബോധപൂര്‍വ്വം മാറ്റിയില്ലെങ്കില്‍ വലിയ അപകടത്തില്‍ ചെന്ന്പെട്ട് പോകാം .ഇത് പൊതു സമൂഹത്തിന്റെ ആകുലതയായെ മതിയാകൂ.

'രണ്ട് തവണ അബോർഷൻ.. മറ്റ് ബന്ധങ്ങൾ..' വിവാഹ മോചനത്തിന് പിന്നിലെ കഥകൾക്ക് സാമന്തയുടെ ചുട്ട മറുപടി'രണ്ട് തവണ അബോർഷൻ.. മറ്റ് ബന്ധങ്ങൾ..' വിവാഹ മോചനത്തിന് പിന്നിലെ കഥകൾക്ക് സാമന്തയുടെ ചുട്ട മറുപടി

സംസ്ഥാന സിവില്‍ സര്‍വീസ് പ്രൊഫഷനല്‍ ആക്കുകയാണ് കൂടുതല്‍ അഭികാമ്യം.
ഈ IAS ഓറിയന്റഡ് ആയ പരിഷ്ക്കരണം ഇന്ഷ്യല്‍ ഫാൻസിയ്ക്ക് അപ്പുറം കടക്കുമോ എന്നത് സമൂഹം ക്രിട്ടിക്കല്‍ ആയി പരിശോധിക്കേണ്ടതുണ്ട്. ആദ്യ ബാച്ച് വരുന്നതല്ലെയുള്ളൂ. അപ്പോള്‍ നമ്മുടെ സിവില്‍ സര്‍വീസില്‍ കൂടുതല്‍ bright ആയ , talented ആയ ആളുകളെ കുറച്ചു കൂടി ഫലപ്രദമായ രീതിയില്‍ ഉള്‍പ്പെടുത്താന്‍ എന്തെങ്കിലും മാറ്റം ഭാവിയില്‍ സാധ്യമാണോ എന്നത് പൊതു സമൂഹം രാഷ്ട്രീയ ദിശാ ബോധത്തോടെ ചര്‍ച്ച ചെയ്യുക തന്നെ വേണം. ഓരോ വകുപ്പിനും പ്രത്യേക തരം അഭിരുചിയും വൈദഗ്ദ്യവും ആവശ്യമുണ്ട്. അവിടെ നാം തികച്ചും പൊതു സ്വഭാവമുള്ള മിടുക്കന്മാരെ കൊണ്ട് ചടുലതയും കാര്യ ക്ഷമതയും കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് കഴിയുന്നത്ര പ്രൊഫഷണല്‍ വൈദഗ്ദ്യം കൊണ്ട് വരുന്നതാകില്ലേ എന്ന് സമൂഹം ചര്‍ച്ച ചെയ്യണം. പ്രൊഫഷണല്‍ വൈദഗ്ദ്യത്തിനു മീതെ ബ്യൂറോക്രാറ്റിക് നിയന്ത്രണം ക്കൂട്ടുകയല്ല കുറയ്ക്കുന്നതാകും അഭികാമ്യം.

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

ആരോഗ്യ വകുപ്പ് ഭരണത്തിന് കേരള ഹെല്‍ത്ത് സര്‍വീസ് (KHS), കാര്‍ഷിക വകുപ്പില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ സര്‍വീസ്( KAS), നികുതി ഭരണത്തിന് കേരളാ റവന്യൂ സര്‍വീസ് (KRS) , കേരള ഫിനാന്‍ഷ്യല്‍ സര്‍വീസ് (KFS) എന്നിങ്ങനെ ആലോചിച്ചു കൂടെ? പ്രൊഫഷണല്‍ യോഗ്യതയാകണം മാന ദണ്ഡം. അവിടെ നിന്നും ബന്ധപ്പെട്ട സെക്രെട്ടറിയെറ്റില്‍ സ്ഥാന കയറ്റം വഴി ആളുകള്‍ വന്നാല്‍ ഇന്നത്തെ ബ്യൂറോക്രാറ്റിക് അസംബന്ധങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകില്ലേ? ഇത്തരം ഒരു മാറ്റം നയ പരമായി തീരുമാനിച്ചാല്‍ പിന്നെ ചട്ട ഭേദഗതിയിലൂടെ അത് നിസ്സാരമായി നടപ്പിലാക്കാന്‍ കഴിയും. അടുത്ത KAS ബാച്ചിന് പകരം ഇത്തരം സര്‍വീസുകള്‍ നിലവില്‍ വരട്ടെ. IAS ന്‍റെ ഫീഡര്‍ കാറ്റഗറി എന്നത് ഒരു സാമൂഹ്യ പ്രശ്നമാണെന്ന് കരുതുക വയ്യ. അതാണ്‌ പറഞ്ഞത് . ഈ IAS അഭിമുഖമായി സംസ്ഥാന സിവില്‍ സര്‍വീസിനെ കാര്യക്ഷമം ആക്കാന്‍ കഴിയുമോ എന്നത് സംശയമാണ്''.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

English summary
Gopakumar Mukundan clarifies doubts regarding Kerala Administrative Service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X