Get Updates
Get notified of breaking news, exclusive insights, and must-see stories!

200 ടണ്‍ സ്വര്‍ണം; ജീവിതകാലം സുഖിച്ചാലും ബാക്കി!! അസദും അസ്മയും പോയത് വെറുംകൈയ്യോടെ അല്ല

30 വര്‍ഷത്തോളം നീണ്ട ഭരണത്തിന് ശേഷം പിതാവ് ഹാഫിസുല്‍ അസദ് മരിച്ചപ്പോഴാണ് 2000ത്തില്‍ ബശ്ശാറുല്‍ അസദ് സിറിയയുടെ പ്രസിഡന്റായത്. നേത്ര രോഗ വിദഗ്ധനായ ബശ്ശാറിന്റെ ഭരണകാലത്ത് അരങ്ങേറിയത് കണ്ണില്ലാത്ത ക്രൂരതയാണ്. 90 ശതമാനം സിറിയക്കാരും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ബശ്ശാറും ഭാര്യ അസ്മയും മക്കളും പരിവാരങ്ങളും സുഖിക്കുകയായിരുന്നു.

2011ല്‍ തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ സമരം ആഭ്യന്തര യുദ്ധമായി മാറിയപ്പോഴും ബശ്ശാറിന്റെയും കുടുംബത്തിന്റെയും സുഖ ജീവിതത്തിന് ഭംഗം വന്നിരുന്നില്ല. നിയമവിധേനയും അല്ലാതെയും ബശ്ശാറും ബന്ധുക്കളും കോടികളാണ് സമ്പാദിച്ചുകൂട്ടിയത്. വിദേശത്ത് ബിനാമി പേരില്‍ വന്‍ നിക്ഷേപവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ആസ്തിയില്‍ 200 ടണ്‍ സ്വര്‍ണവും ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

assad wife asma gold asset

നവംബര്‍ അവസാനത്തില്‍ ആലപ്പോ നഗരം വിമതര്‍ പിടിക്കുമെന്നായപ്പോള്‍ തന്നെ ബശ്ശാറുല്‍ അസദ് രക്ഷപ്പെടാന്‍ കരുക്കള്‍ നീക്കിയിരുന്നുവത്രെ. നഗരങ്ങളും ഗ്രാമങ്ങളും കീഴടക്കി വിമതസേന തലസ്ഥാനമായ ദമസ്‌കസില്‍ എത്തിയപ്പോള്‍ അസദും കുടുംബവും അവിടെ ഉണ്ടായിരുന്നില്ല. ഒരു വിമാനം പറന്നുയര്‍ന്നുവെന്നും പിന്നീട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി എന്നുമായിരുന്നു വാര്‍ത്ത. അസദും കുടുംബവും റഷ്യയില്‍ അഭയം തേടി എന്ന വിവരവും പിന്നീട് വന്നു.

ബശ്ശാറുല്‍ അസദ്, ഭാര്യ അസ്മ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരെല്ലാം റഷ്യയിലുണ്ട് എന്ന് പറയപ്പെടുന്നു. ഇവരുടെ സ്വത്തിന്റെ വലിയൊരു ഭാഗം റഷ്യയിലേക്ക് കൊണ്ടുപോയി എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ദമസ്‌കസ് വിമതര്‍ പിടിച്ചതോടെ അസദിന്റെ കൊട്ടാരവും ആഡംബര സൗകര്യങ്ങളും ജനങ്ങള്‍ കൈയ്യേറി. കോടികളുടെ കാര്‍ ശേഖരം അവിടെ ഉണ്ടായിരുന്നുവത്രെ.

ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ6 ശേഖരിച്ച വിവരങ്ങളാണ് അസദ് കുടുംബവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. അസദ് കുടുംബത്തിന്റെ ആസ്തിയില്‍ 200 ടണ്‍ സ്വര്‍ണവും 1600 കോടി ഡോളറും 500 കോടി യൂറോയും ഉള്‍പ്പെടും എന്ന് 2023 വരെയുള്ള കണക്കുകള്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണം വലിയ കട്ടികളായി വിദേശത്തേക്ക് കൊണ്ടുപോയിരിക്കാമെന്നാണ് കരുതുന്നത്. ഇതിന് വ്യക്തമായ തെളിവുകള്‍ ഒരു മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും പുറത്തുവിട്ടിട്ടില്ല. 2023ലുണ്ടായ ആസ്തിയുടെ കണക്ക് വച്ച് ഇവ അസദ് കൊണ്ടുപോയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. കൂടാതെ അസദ് കുടുംബത്തിന് വലിയ ആഡംബര കാര്‍ ശേഖരമുണ്ടെന്നും പറയപ്പെടുന്നു. മെര്‍സിഡസ്-ബെന്‍സ്, ഓഡി കാറുകളുടെ ശേഖരമാണ് അസദിനുണ്ടായിരുന്നതത്രെ.

അസദിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളായ സാലിഷ് കുടുംബവും റാമി മഖ്‌ലൂഫും വന്‍ ആസ്തിയുണ്ടാക്കിയെന്നും വിവരമുണ്ട്. പുതിയ വിമത സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന് വ്യക്തമല്ല. അതേസമയം, അസദിന്റെ ബഅസ് പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ എല്ലാം ആസ്തിയും പുതിയ സര്‍ക്കാരിന് കൈമാറുമെന്നും അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+