Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ ക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങി, മോദി ഇന്നെത്തും, പ്രവാസികളുമായി സംവദിക്കും

അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിനായി ഇന്ന് വൈകീട്ട് മോദി യു എ ഇയില്‍ എത്തും. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ചൊവ്വാഴ്ച ഉച്ചവരെ ഇടിയും കനത്ത മഴയും തുടരാന്‍ സാധ്യതയുണ്ട് എന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

യു എ ഇയില്‍ പലയിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ഇന്ന് രാജ്യത്തെ പ്രവാസി സമൂഹത്തെ മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. അഹ്ലന്‍ മോദി പരിപാടിയില്‍ പങ്കെടുക്കാന്‍ 65,000-ത്തിലധികം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിപാടി വലിയ വിജയമാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഇന്ത്യന്‍ പീപ്പിള്‍ ഫോറം പ്രസിഡന്റും 'അഹ്ലന്‍ മോദി' സംരംഭത്തിന്റെ നേതാവുമായ ജിതേന്ദ്ര വൈദ്യ പറഞ്ഞു.

BAPS Temple

''ഇത് വളരെ സവിശേഷമായ ഒരു പരിപാടിയാണ്. കാരണം ഇത് നടത്തുന്നത് ഒരു സംഘടന മാത്രമല്ല. ഒരു സമൂഹം മുഴുവനും അതിനായി ക്രമീകരണങ്ങള്‍ നടത്തുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ പ്രധാനമന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടുന്നു. ഇതാണ് പ്രധാനമന്ത്രിയോടുള്ള സ്‌നേഹം,'' ജിതേഷ് വൈദ്യ എ എന്‍ ഐയോട് പറഞ്ഞു. നിരവധി പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുക്കും എന്ന് ദുബായിലെ കമ്മ്യൂണിറ്റി സംഘടനയായ ഐപിഎഫിലെ കെ.മഹീന്ദര്‍ റെഡ്ഡി പറഞ്ഞു.

അതേസമയം ബുധനാഴ്ച പ്രഭാത പ്രാര്‍ത്ഥന ചടങ്ങിന് ശേഷമായിരിക്കും മോദി ബാപ്‌സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. 2015 ല്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്രത്തിന് ഭൂമി സമ്മാനിച്ചത്.

യുഎഇ സര്‍ക്കാര്‍ പിന്നീട് ക്ഷേത്രത്തിനായി 14 ഏക്കര്‍ സ്ഥലം കൂടി അനുവദിക്കുകയും ചെയ്തു. 2018 ഏപ്രിലില്‍ ആണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഏകദേശം 108 അടി ഉയരമുള്ള ക്ഷേത്രം ഏകദേശം 27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. 8000-10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+