ബഹ്റൈന്‍ ഖത്തര്‍ ബോട്ട് യാത്ര; ദിവസം 2 സര്‍വീസ്, ടിക്കറ്റ് നിരക്ക് 265 റിയാല്‍, എല്ലാവര്ക്കും ഇല്ല
ദോഹ: ഖത്തറില്‍ നിന്ന് ബഹ്റൈനിലേക്ക് ബോട്ട് സര്‍വീസ് തുടങ്ങി. ആദ്യഘട്ടത്തില്‍ ദിവസം രണ്ട് സര്‍വീസുകളാണ് നടത്തുന്നത്. ഈ മസം 12 വരെ ഇതു തുടരും. ശേഷം സര്‍വീസുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തും. ഒരു തവണ 32 പേര്‍ക്കാണ് യാത്ര സാധിക്കുക. ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ച് സര്‍വീസുകളുടെ എണ്ണം കൂട്ടും.
ഖത്തറും ബഹ്റൈനും 2021 വരെ തര്‍ക്കത്തിലായിരുന്നു. നാല് വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിച്ച ശേഷമാണ് വീണ്ടും ബന്ധം ദൃഢമാക്കിയത്. ഖത്തര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു എന്നായിരുന്നു അന്ന് ബഹ്റൈന്‍ ആരോപിച്ചത്. എന്നാല്‍ ഐക്യം പുനസ്ഥാപിച്ചതോടെ യാത്രാ മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. ബോട്ട് സര്‍വീസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം...

അല്‍ റുവൈസ് തുറമുഖത്ത് നിന്ന് സഅദ് മറിനയിലേക്കാണ് ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സഹകരണം ശക്തമാക്കുന്നതിന്റെ തെളിവാണിത്. സാമ്പത്തിക സഹകരണത്തിന് കൂടി ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് ബോട്ട് സര്‍വീസ്. ഇതുവഴി ചരക്കുകടത്തും ആലോചനയിലുണ്ട്. ജിസിസി രാജ്യങ്ങളെ മൊത്തം ബന്ധിപ്പിച്ചുള്ള ബോട്ട് സര്‍വീസും വന്നേക്കും.
രണ്ടു തരം ബോട്ടുകള്‍ ഇതാണ്
ഖത്തര്‍ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍ത്താനിയും ബഹ്റൈന്‍ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രണ്ട് തരം ബോട്ടുകളാണ് നിലവില്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് ബോട്ടും വിഐപി ബോട്ടുകളും. സ്റ്റാന്‍ഡേഡ് ബോട്ടില്‍ 28 പേര്‍ക്കും വിഐപി ബോട്ടില്‍ 32 പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും.
മസര്‍ ആപ്പില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഇക്കോണമി ക്ലാസില്‍ ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 265 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 75 മിനുട്ട് വേണ്ടി വരുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിദേശികള്‍ക്ക് ബോട്ട് യാത്ര അനുവദിച്ചിട്ടില്ല. ജിസിസി പൗരന്മാര്ക്ക് മാത്രമാണ് അനുമതിയുള്ളത്. ഈ മാസം ഏഴ് മുതല്‍ 12 വരെ രാവിലെയും വൈകീട്ടും മാത്രമാണ് ബോട്ട് സര്‍വീസ്. പിന്നീട് 22 വരെ സര്‍വീസ് മൂന്നാക്കി ഉയര്‍ത്തും.
പ്രതീക്ഷയില്‍ പ്രവാസികളും
ടൂറിസം മേഖലയുടെ ഉത്തേജനം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒപ്പം ചരക്ക് കടത്തും. യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടെ ജോലി അവസരവും പുരോഗതിയും കൈവരുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. രാവിലെ യാത്ര ചെയ്യുന്നവര്‍ക്ക് വൈകീട്ട് മടങ്ങി വരാന്‍ സാധിക്കുന്ന രീതിയിലാണ് സര്‍വീസ്. അധിക ചാര്‍ജ് ഈടാക്കാത്തത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഖത്തറിനും ബഹ്റൈനും വെള്ളത്താല്‍ ചുറ്റപ്പെട്ട രാജ്യങ്ങളാണ്. സൗദി അറേബ്യയിലേക്ക് മാത്രമാണ് റോഡ് മാര്‍ഗം വഴിയുള്ളത്. ബോട്ട് യാത്ര തുടങ്ങുന്നതോടെ പ്രവാസികളും പ്രതീക്ഷയിലാണ്. വിപുലീകരണത്തിന്റെ ഭാഗമായി വിദേശികള്‍ക്കും യാത്രയ്ക്കുള്ള അനുമതി നല്‍കിയേക്കും. ഏകീകൃത ജിസിസി വിസ അടുത്ത വര്‍ഷം വരുമെന്ന് കഴിഞ്ഞ ദിവസം സൗദി മന്ത്രി പറഞ്ഞിരുന്നു. അതോടെ യാത്രാ തടസം നീങ്ങുമെന്ന് പ്രവാസികള്‍ കരുതുന്നു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ -
യുഎഇയിൽ യുദ്ധം മാത്രമല്ല അടുത്ത പണി വരുന്നു; താപനില കുറയും, മഴയ്ക്ക് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പെരുന്നാൾ നിലാവിൽ യുദ്ധത്തിന്റെ കരിനിഴൽ; ഗൾഫിലെ ഈദ് ആഘോഷങ്ങൾ ഇങ്ങനെ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത!












Click it and Unblock the Notifications