Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹീമിന്റെ വധശിക്ഷ റദ്ദാക്കി റിയാദ് കോടതി; വൈകാതെ ജയില്‍ മോചനം, ഉടന്‍ നാട്ടിലേക്ക്

റിയാദ്: സൗദി അറേബ്യന്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റഹീമിന് മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. ഇതോടെയാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. ദിയാധനം സ്വീകരിച്ച് മാപ്പു നല്‍കാമെന്ന് സൗദി ബാലന്റെ കുടുംബം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ റഹീമിന്റെ മോചനത്തിനുള്ള വഴിയും തുറക്കുകയാണ്.

ദിയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ടത് പതിനഞ്ചു മില്യന്‍ റിയാല്‍ ആയിരുന്നു. ഇത് നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. റഹീമിന് മാപ്പ് നല്‍കിയുള്ള കുടുംബത്തിന്റെ സമ്മതപത്രം ഉടന്‍ റിയാദ് കോടതി റിയാദ് ഗവര്‍ണറേറ്റിന് കൈമാറും. ഇതോടെ റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനവും സാധ്യമാകും.

abdul rahim

തുടര്‍ന്ന് റിയാദ് വിമാനത്താവളം വഴി റഹീമിനെ നാട്ടിലേക്ക് അയക്കും. റഹീമിന് മാപ്പു നല്‍കാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. എന്നാല്‍ സൗദി ബാലന്റെ കുടുംബം എത്താതിരുന്നതോടെ കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. റഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യന്‍ റിയാല്‍ ജൂണ്‍ മൂന്നിന് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റ് വഴി റിയാദ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിരുന്നു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീം കേസിലെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഈ സമയം ഗവര്‍ണറേറ്റിലെത്തിയിരുന്നു. വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി അബ്ദുള്‍ റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷം കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടോമ്പുഴ സ്വദേശിയാണ് അബ്ദുള്‍ റഹീം. സ്‌പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. അതേസമയം ഏറെ ആശ്വാസമായി ഉത്തരവാണ് ഇന്നുണ്ടായതെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയാധനം ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് സമാഹരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+