Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് വിമാനത്താവള പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്;വിമാന നിരക്കുകള്‍ ഉയരും; പ്രവാസികള്‍ക്ക് നിരാശ

ദുബായ്: കനത്ത മഴയെ തുടര്‍ന്ന് സേവനങ്ങള്‍ തടസ്സപ്പെട്ട ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക്. രണ്ട് ദിവസത്തോളം നീണ്ടുനിന്ന മഴയും മിന്നലും കാരണം യുഎഇയില്‍ ഒന്നാകെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. പലയിടത്തും വൈദ്യുതി കമ്പികള്‍ പൊട്ടിയിരിക്കുകയാണ്.

വ്യോമയാന-റോഡ് ഗതാഗത സര്‍വീസുകള്‍ ഇതേ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ദുബായ് വിമാനത്താവളം പൂര്‍ണമായും സ്തംഭിച്ചിരുന്നു. നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം വിമാനത്താവള പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെ പ്രവാസികളെ കാത്തിരിക്കുന്നത് വലിയ ദുരിതമാണ്. വിമാനടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

dubai-flight-service

അടുത്ത ഏതാനും ദിവസങ്ങളിലായിട്ടായിരിക്കും നിരക്കുകള്‍ ഉയരുക. അടുത്തയാഴ്ച്ച മുതല്‍ നിരക്കുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് ട്രാവല്‍ പോര്‍ട്ടുകളിലെ ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. ദുബായ് വിമാനത്താവളം കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതായും, എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റിന്റെ റീഫണ്ട് ലഭ്യമാക്കിയതായും അധികൃതര്‍ പറഞ്ഞു.

ചില എയര്‍ലൈനുകള്‍ മറ്റ് തിയതികള്‍ ബുക്ക് ചെയ്യാനായി ഓഫര്‍ ചെയ്തിട്ടുമുണ്ട്. ഇതേ തുടര്‍ന്നാണ് വിമാനടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ കാരണമായത്. പതിനഞ്ച് ശതമാനത്തോളം ടിക്കറ്റ് നിരക്കുകള്‍ ഉയരുകമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് രാജീവ് മെഹ്‌റ പറഞ്ഞു.ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്.

ഒരാഴ്ച്ചയ്ക്കുള്ളില്‍ എല്ലാം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുമെന്നും മെഹ്‌റ വ്യക്തമാക്കി. അതേസമയം ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിട്ടതിനാല്‍ അബുദാബിയിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ അബുദാബിയിലേക്കാണ് വഴിതിരിച്ച് വിട്ടിരിക്കുന്നത്.

യാത്ര തടസ്സപ്പെടാന്‍ ആഗ്രഹിക്കാത്തവരെല്ലാം അബുദാബിയിലേക്കാണ് യാത്ര ചെയ്യുന്നത്. അവിടെ നിന്ന് റോഡ് മാര്‍ഗം ദുബായിലെത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അബുദാബിയിലേക്കുള്ള വിമാന യാത്രക്കാരുടെ എണ്ണത്തില്‍ മുപ്പത് ശതമാനം വര്‍ധനവ് ഉണ്ടായതായി ക്ലിയര്‍ ട്രിപ്പ് എയര്‍കാറ്റഗറി വൈസ് പ്രസിഡന്റ് ഗൗരവ് പട്വാരി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വര്‍ധവുണ്ടായത്. യാത്രാ നിരക്കുകളില്‍ നാല്‍പ്പത് ശതമാനം വര്‍ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ പോര്‍ട്ടലിന്റെ ഡാറ്റയില്‍ നിന്ന് മുംബൈ-ദുബായ് യാത്രാ നിരക്കുകള്‍ അടുത്ത നാലുദിവസത്തിനിടയ്ക്ക് 50000-60000 രൂപയ്ക്ക് ഇടയിലാണെന്നാണ്. 15000 മുതല്‍ 20000 വരെയായിരുന്നു നേരത്തെ ശരാശരി നിരക്ക്. ഡല്‍ഹി ദുബായ് നേരിട്ടുള്ള വിമാനങ്ങള്‍ക്കും നിരക്ക് 50000 മുതല്‍ 60000 വരെയാണ്.

20000 മുതല്‍ 25000 വരെയായിരുന്നു ശരാശരി നിരക്ക്. വര്‍ഷത്തില്‍ 90 മില്യണ്‍ യാത്രക്കാരെ വര്‍ഷത്തില്‍ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി ദുബായ് വിമാനത്താവളത്തിനുണ്ട്. 260ഓളം ഇടത്തേക്ക് കണക്ടിവിറ്റിയും ഇവ ലഭ്യമാക്കുന്നുണ്ട്. നൂറോളം എയര്‍ലൈന്‍സുകള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+