Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ദുബായില്‍ നിന്ന് വാങ്ങുകയാണോ? ഇതാ കിടിലന്‍ ഒരു ഓഫർ: 25% വരെ കൂടുതൽ മൂല്യം

പരിശുദ്ധി ഒട്ടും ചോരാതെതന്നെ താരതമ്യേന കുറഞ്ഞ നിരക്കില്‍ സ്വർണാഭരണങ്ങള്‍ ലഭിക്കുന്നു എന്നതാണ് ദുബായ് ഗോള്‍ഡ് സൂക്കിനെ ജനപ്രിയമാക്കുന്നത്. നിരവധി കടകള്‍ ഉള്ളതിനാല്‍ തന്നെ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട മോഡലുകള്‍ തിരഞ്ഞടെക്കുന്നതിനായി നിറയെ ഓപ്ഷനുകളുമുണ്ട്. ഇത് കൊണ്ടൊക്കെ മലയാളികള്‍ ഉള്‍പ്പെടേയുള്ള നിരവധി പ്രവാസികള്‍ ദുബായ് ഗോള്‍ഡ് സൂക്കില്‍ നിന്നും സ്വർണം വാങ്ങുന്നു.

ഇപ്പോഴിതാ ഗോൾഡ് സൂക്കിൽ നിന്നും സ്വർണം വാങ്ങുന്നവർക്കായി ട്രാവൽ ഫിൻടെക് കമ്പനിയായ യുടിയു (utu) ആരംഭിച്ച ടൂറിസ്റ്റ് റീഫണ്ട് വൗച്ചർ പ്രോഗ്രാമും ജനപ്രിയമായി മാറുകയാണ്. യു എ ഇയിലെ ഔദ്യോഗിക ടൂറിസ്റ്റ് റീഫണ്ട് പ്രക്രിയയോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ പദ്ധതി വിനോദസഞ്ചാരികളുടെ വാങ്ങല്‍ ശേഷി വർധിപ്പിക്കുന്നതിനുള്ള ഒരു നൂതന സംരംഭം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

gold-silver

യു എ ഇയില്‍ നിന്നും സ്വർണം വാങ്ങി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവർക്ക് ക്യാഷ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി എയർപോർട്ടിൽ 5 ശതമാനം നികുതി റീഫണ്ട് ലഭിക്കുമായിരുന്നു. എന്നാൽ, യുടിയുവിന്റെ പുതിയ പദ്ധതിയിലൂടെ, ഗോൾഡ് സൂക്കിലെ തിരഞ്ഞെടുത്ത വ്യാപാര സ്ഥാപനങ്ങളിൽ ഷോപ്പിംഗ് നടത്തുന്ന സഞ്ചാരികൾക്ക് അവരുടെ നികുതി റീഫണ്ട് തുകയേക്കാൾ 25% വരെ കൂടുതൽ മൂല്യമുള്ള വൗച്ചറുകൾ തിരഞ്ഞെടുക്കാന്‍ സാധിക്കും.

ഈ വൗച്ചറുകൾ യുടിയുവിന്റെ വെബ് ആപ്പ് വഴി തൽക്ഷണം ലഭ്യമാകുകയും സ്റ്റോറുകളിൽ ഉടൻ തന്നെ ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ചിലവഴിക്കാന്‍ കൂടുതല്‍ തുക ലഭിക്കും. മറുവശത്ത് ജ്വല്ലറികളുടെ ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ കൂടുതല്‍ വില്‍പ്പനയും നടക്കും.

1974 മുതൽ ഗോൾഡ് സൂക്കിൽ പ്രവർത്തിക്കുന്ന തങ്ങള്‍സ് ജ്വല്ലറിയുമായി ചേർന്നാണ് യു ടി യു നിലവില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. തങ്ങള്‍സ് ജ്വല്ലറിയുടെ എട്ട് സ്റ്റോറുകളിൽ ഈ ഓഫർ ലഭ്യമാണ്. കൂടാതെ ഓഫർ ഡൊറാഡോ ബൈ തങ്ങള്‍സ് ഉൾപ്പെടെ 15 സ്റ്റോറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്.

'ഈ വൗച്ചർ പ്രോഗ്രാം വിനോദസഞ്ചാരികൾക്ക് തൽക്ഷണം തന്നെ കൂടുതല്‍ പണം ചിലവഴിക്കാനുള്ള സാധ്യത തുറക്കുന്നു. ഇത് അധിക വാങ്ങലുകളോ പ്രോത്സാഹിപ്പിക്കുന്നു. അത് കൂടതന്നെ തന്നെ വിൽപ്പന വർധിപ്പിക്കുകയും ഗോൾഡ് സൂക്കിന്റെ ആകർഷണം ഉയർത്തുകയും ദുബായുടെ ടൂറിസ്റ്റ് വരുമാന ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യും' തങ്ങള്‍സ് ജ്വല്ലറി സിഇഒ ഫാസിൽ തങ്ങള്‍സ് പറഞ്ഞു.

പദ്ധതി വാങ്ങുന്നവർക്കും ജ്വല്ലറി ഉടമകള്‍ക്കും ഒരുപോലെ ഗുണകരമാണെന്ന് യു ടി യുവിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ അസദ് ജുമാഭോയും പറഞ്ഞു. 'ഈ പദ്ധതി വിനോദസഞ്ചാരികൾക്ക് ദുബായിൽ കഴിയുമ്പോള്‍ തന്നെ കൂടുതൽ ചെലവ് ശേഷി നൽകുന്നു. തൽക്ഷണ വൗച്ചറുകൾ വഴി, ഷോപ്പർമാർക്ക് അവരുടെ റീഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്താനും വ്യാപാരികൾക്ക് അധിക വിൽപ്പന നേടാനും സാധിക്കുന്നു' അദ്ദേഹം വ്യക്തമാക്കി.

ഈ സംരംഭം യു എ ഇയുടെ റീട്ടെയിൽ ഇക്കോസിസ്റ്റത്തിൽ വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കുകയെന്ന യു ടി യുവിന്റെ വിശാലമായ ലക്ഷ്യത്തിന്റെ ആദ്യപടി കൂടിയാണ്. ആഗോള ട്രാവൽ റീട്ടെയ്‌ലർ അവോൾട്ടയുമായുള്ള പങ്കാളിത്തത്തിന്റെ തുടർച്ചയായി, ദുബായ് നഗരത്തിലെ കൂടുതൽ റീട്ടെയിൽ ടച്ച്‌പോയിന്റുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാൻ യു ടി യു ലക്ഷ്യമിടുന്നു.

ദുബായുടെ ടൂറിസം മേഖല, 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു, ഇത് 2023-നെ അപേക്ഷിച്ച് 8.9% കൂടുതലാണ്. ഈ പശ്ചാത്തലത്തിൽ, യുടിയുവിന്റെ പദ്ധതി വിനോദസഞ്ചാരികളുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുകയും ദുബായുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഔദ്യോഗിക നടപടിക്രമങ്ങളിൽ മാറ്റം വരുത്താതെ, യു ടി യുവിന്റെ ആപ്പ് വഴി വേഗത്തിലുള്ള പ്രക്രിയയിലൂടെ സ്റ്റോർ ജീവനക്കാരുടെ മാർഗനിർദേശത്തോടെ വൗച്ചറുകൾ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പദ്ധതി വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവവും വ്യാപാരികൾക്ക് വിൽപ്പന വർധനവും ഉറപ്പാക്കുന്നതിനോടൊപ്പം ദുബായിയുടെ ആഗോള ടൂറിസം, റീട്ടെയിൽ ഹബ് എന്ന നിലയിലുള്ള പ്രതിച്ഛായ ശക്തിപ്പെടുത്തുന്നുവെന്നും യു ടി ഐ സി ഇ ഒ കൂട്ടിച്ചേർത്തു. അതേസമയം, സ്വർണ്ണത്തിന്റെയും ആഭരണങ്ങളുടെയും ആഗോള വ്യാപാര കേന്ദ്രമാണ് ഗോൾഡ് സൂക്ക്. ദൈറയിലെ ഈ ചരിത്രപരമായ മാർക്കറ്റ് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+