Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണപ്രേമികളോട് കളിക്കല്ലേ; വില കുതിച്ചപ്പോൾ ദുബായിക്കാർ ചെയ്തത് ഇതാണ്, വൻ ഡിമാന്റും

ആഗോള വിപണിയിൽ സമീപകാലത്ത് സ്വർണ വില റെക്കോഡിലെത്തിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്നുവിട്ട വ്യാപാരയുദ്ധമായിരുന്നു. അന്ന് ആദ്യമായി രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3500 ഡോളർ വരെ തൊട്ടു. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായപ്പോൾ പോലും സ്വർണ വില ഇത്തരത്തിൽ ഉയർന്നതേ ഇല്ല.

ഇപ്പോഴിതാ വീണ്ടും സ്വർണ വില റെക്കോഡിലെത്തുമെന്ന സൂചനയാണ് വിപണിയിൽ നിന്നും വരുന്നത്. വില്ലൻ ട്രംപ് ഉയർത്തുന്ന തീരുവ യുദ്ധം തന്നെ. യുകെയും ചൈനയുമായി ഇതിനോടകം ട്രംപ് വ്യാപാരക്കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ചർച്ച പുരോഗമിക്കുകയാണ്. അതിനിടയിലും കാനഡ പോലുള്ള രാജ്യങ്ങളോട് ട്രംപ് പോര് കനപ്പിക്കുന്നതാണ് ഇപ്പോൾ സ്വർണത്തിന്റെ പെരുമ ഉയർത്തുന്നത്.

gold2-17

കാനഡയ്ക്ക് മേൽ 35 ശതമാനം പകരച്ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ചൈനയോടുള്ള ഭീഷണി തുടരുകയും ചെയ്തു. കൂടുതൽ തീരുവ ആലോചനയിലുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്, പ്രതികാര നടപടിയുണ്ടാകുമെന്ന് ചൈനയും അറിയിച്ചതോടെ വിപണിയിൽ കനത്ത ആശങ്കയാണ് നിഴലിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് നേരത്തേ കുറച്ചേക്കുമെന്ന ചിന്തകളും നിക്ഷേപകരുടെ ആവേശം കെടുത്തി.ഇതോട സ്വർണത്തിന്റെ ഡിമാന്റ് കുത്തനെ ഉയരുകയും വില വർധിക്കുകയും ചെയ്തു. ഇന്ന് ആഗോള വിപണിയിൽ സ്വർണ വില 19 ഡോളർ വർധിച്ച് 3331 ഡോളറിലെത്തി.

ആഗോള വിപണിയിൽ വില കുതിച്ചതോടെ ദുബായിലും സ്വർണ വില പറക്കുകയാണ്. വ്യാഴാഴ്ച 22 കാരറ്റ് ഒരു ഗ്രാമിന് 367 ദിർഹത്തിലെത്തിയ വില ഇന്ന് വീണ്ടും ഉയർന്ന് 370 ദിർഹമായി. 24 കാരറ്റിന് ഇന്ന് 400.25 ദിർഹവും 21 കാരറ്റിന് 355.5 ദിർഹവും 18 കാരറ്റിന് 304 ദിർഹവുമാണ് ഇന്നത്തെ വില.

വില ഉയർന്നതോടെ രാജ്യത്ത് സ്വർണത്തിന്റെ ഡിമാന്റ് കുറഞ്ഞിട്ടുണ്ടെന്നാണ് ദുബായിലെ സ്വർണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ദുബായിൽ നിലവിൽ സ്കൂൾ വെക്കേഷനാണ്. ഈ സമയത്ത് സാധാരണ നിലയിൽ സ്വർണവിൽപന കുതിച്ചുയരാറുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ കൂടുതലായി സ്വർണം വാങ്ങാറുണ്ട്. എന്നാൽ ഇക്കുറി സമാനതകൾ ഇല്ലാത്ത ഇടിവാണ് സ്വർണ വിൽപനയിൽ ഉണ്ടായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഈ സ്വർണത്തിന് ഡിമാന്റ് തന്നെ

എന്നാൽ എത്രയൊക്കെ വില ഉയരുമ്പോഴും 15-20 ഗ്രാമിൽ (ഒന്ന് മുതൽ രണ്ട് പവൻ) വരുന്ന സ്വർണം വാങ്ങാൻ എത്തുന്നവർക്ക് ഇപ്പോഴും യാതൊരു കുറവുമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ' 3000 ദിർഹത്തിൽ താഴെ വിലയിലുള്ള സാധാരണ ഡിസൈനിലുള്ള മാലകളും വളകളും വാങ്ങാൻ ഇപ്പോഴും ആളുകളുണ്ട്', ഗോൾഡ് സൂക്കിലെ വ്യാപാരികളിലൊരാൾ പറഞ്ഞു. അതേസമയം മൊത്തത്തിലെ വ്യാപാരം ഇടിഞ്ഞതായും അദ്ദേഹം സമ്മതിച്ചു.

സാധാരണ ഡിസൈനിലുള്ള ആഭരണങ്ങൾ ആകുമ്പോൾ അവയ്ക്ക് അധികം പണിക്കൂലി വരില്ല. അത് തന്നെ സ്വർണപ്രേമികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. സാധാരണ ഡിസൈൻ ആണെങ്കിലും തങ്ങളുടെ സ്വർണ നിക്ഷേപത്തിലേക്കുള്ള കൂട്ടിച്ചേർക്കലാണല്ലോയെന്ന സമാധാനവും ഉപഭോക്താക്കൾ പങ്കുവെയ്ക്കുന്നുണ്ട്.

വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കൂടുതൽ ഓഫറുകളും വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ പണിക്കൂലി കുറക്കുമ്പോൾ മറ്റ് കടകളിൽ പണിക്കൂലി പൂർണമായും ഒഴിവാക്കിയുള്ള വിൽപനകൾ പുരോഗമിക്കുന്നുണ്ട്. ഒന്നും രണ്ടും പവൻ ലക്ഷ്യം വെച്ച് വരുന്നവർക്ക് ഇതും വലിയ ആശ്വാസമാണ്. എന്തായാലും വ്യാപാരയുദ്ധം കൂടുതൽ കടിപ്പിക്കുന്ന നടപടിയിലേക്കാണ് ട്രംപ് പോകുന്നതെങ്കിൽ വരും ദിവസങ്ങളിലും സ്വർണ വിലയിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+