Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം യുഎഇയില്‍ നിന്ന് വരും; 180 ടണ്‍ വാങ്ങാന്‍ അനുമതി, വെറും 5 ശതമാനം നികുതി

ദുബായ്: യുഎഇയില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വര്‍മം ഇറക്കുമതി ചെയ്യുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ 2022ല്‍ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) അടിസ്ഥാനമാക്കിയാണ് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്. അംഗീകൃത സ്വര്‍ണ വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഇത്തരത്തില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുക.

ഓരോ വര്‍ഷവും യുഎഇയില്‍ നിന്ന് സെപ കരാറിന്റെ അടിസ്ഥാനത്തില്‍ എത്ര സ്വര്‍ണം വാങ്ങാം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയാണ് ചെയ്യുക. ഈ സാമ്പത്തിക വര്‍ഷം 180 ടണ്‍ സ്വര്‍ണം വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കരാര്‍ പ്രകാരം സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ഇളവ് ലഭിക്കുമെന്നതും നേട്ടമാണ്. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത് പരിശോധിച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കുക.

uae gold import to india

2022-23 സാമ്പത്തിക വര്‍ഷം 120 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാനാണ് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. ഓരോ സാമ്പത്തിക വര്‍ഷം 20 ടണ്‍ വീതം വര്‍ധിപ്പിച്ചാണ് നടപ്പ് സാമ്പത്തിക വര്‍ഷം 180 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ ഓരോ വര്‍ഷവും അനുവദിച്ച ക്വാട്ടയുടെ പകുതി പോലും സ്വര്‍ണം യുഎഇയില്‍ നിന്ന് ഇറക്കിയിരുന്നില്ല.

സ്വര്‍ണം ഇറക്കുമതിയുടെ തടസം നീങ്ങി

ഉയര്‍ന്നു നിന്നിരുന്ന ഇറക്കുമതി തീരുവ ആയിരുന്നു ഇതിന് പ്രധാന തടസം. മാത്രമല്ല, ഇറക്കുമതി ചെയ്യുനവര്‍ക്കുള്ള മാനദണ്ഡവും തടസമായി എന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ 15ല്‍ നിന്ന് ആറായി കുറച്ചു. സെപ കരാര്‍ പ്രകാരം ഒരു ശതമാനം ഇളവും കിട്ടി. ഇങ്ങനെയാണ് അഞ്ച് ശതമാനം നികുതിയില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കുന്നത്.

സ്വര്‍ണം യുഎഇയില്‍ നിന്ന് ഇറക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കണം. എന്ത് ആവശ്യത്തിനാണ് സ്വര്‍ണം ഉപയോഗിക്കുക എന്ന് വ്യക്തമാക്കുകയും വേണം. ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപ്പ് സാമ്പത്തിക വര്‍ഷം 2960 അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 253 ശതമാനം കൂടുതല്‍ അപേക്ഷകള്‍.

1400 അപേക്ഷകള്‍ തള്ളി

1400 അപേക്ഷകള്‍ തള്ളപ്പെട്ടു എന്നാണ് ഇന്ത്യന്‍ ബുള്ള്യന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറയുന്നത്. മുമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ 25 കോടി രൂപ വിറ്റുവരവുള്ള ജ്വല്ലറികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യുഎഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതിക്ക് അനുമതി ലഭിക്കുക. ഈ നിബന്ധന നീക്കിയാല്‍ കൂടുതല്‍ അപേക്ഷള്‍ ലഭിക്കുമെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച ക്വാട്ടയുടെ 80 ശതമാനം ഉപയോഗപ്പെടുത്തിയവര്‍ക്കു ഇത്തവണ മുന്‍ഗണന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യാപാരികള്‍ക്ക് പുറമെ ബാങ്കുകള്‍ക്കും യുഎഇയില്‍ നിന്ന് നേരിട്ട് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നേരത്തെ സ്വര്‍ണ ഇടപാട് ചെയ്തിട്ടില്ലാത്തവരും ഇത്തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നുവത്രെ. അതാണ് അപേക്ഷകരുടെ എണ്ണം ഉയരാന്‍ കാരണം.

ഓരോ വര്‍ഷവും സ്വര്‍ണവില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം 26 ശതമാനമായിരുന്നു വില കൂടിയത്. ഈ വര്‍ഷം ഏപ്രില്‍ വരെ 24 ശതമാനം വില വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ അനിയന്ത്രിതമായ ഇറക്കുമതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയും വേണ്ട ക്രമീകരണം വരുത്തുകയും ചെയ്യും. വ്യാപാരികള്‍ക്ക് പുറമെ ആര്‍ബിഐയും സ്വര്‍ണം ഇറക്കുമതി ചെയ്ത് സൂക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ കരുതല്‍ ധനത്തില്‍ ഒരുഭാഗം സ്വര്‍ണമായിട്ടാണ് സൂക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+