ദുബായിലെ പൊന്നാണ് പൊന്ന്; കളിമാറ്റി സ്വർണം, വില ഇടിഞ്ഞു, അക്ഷയ തൃതീയക്ക് വാങ്ങിക്കൂട്ടാം?
മലയാളികൾ അടക്കമുള്ളവർ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമാണ് യുഎഇ. നികുതി ഇല്ലെന്നതും പരിശുദ്ധമായ സ്വർണം ലഭിക്കുമെന്നതുമാണ് ദുബായ് പൊന്നിനോട് ആളുകൾക്ക് പ്രിയം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിലെ സ്വർണ വില മുൻപ് വളരെ കുറവായിരുന്നു. എന്നാൽ ഇന്നിപ്പോൾ അതല്ല സ്ഥിതി, ആഗോള വിപണയിലെ ചലനങ്ങൾ ദുബായിലെ സ്വർണ വിലയും കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം റെക്കോഡ് വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നിതാ ദുബായിൽ സ്വർണവിലയിൽ ആശ്വസാം രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ വലിയ ഉണർവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 372.75 ദിർഹമായിരുന്നു. എന്നാൽ ഇന്നലെ വൈകീട്ടോടെ തന്നെ വിലയിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ വില 369.75 ദിർഹമാണ്. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. 402.75 ദിർഹത്തിൽ നിന്നും 400.5 ദിർഹമായാണ് വില കുറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു ഈ വിലക്കുറവെന്ന് പറയുകയാണ് സ്വർണവ്യാപാരികൾ. ഈ വിലക്കുറവ് പ്രതീക്ഷ നൽകുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഒക്ടോബറിലായിരുന്നു യുഎഇയിൽ ആദ്യമായി സ്വർണവില 300 ദിർഹം കടന്നത്. എന്നാൽ ഇനി ആ വിലനിലവാരത്തിലേക്ക് സ്വർണം വീഴില്ലെന്ന് തന്നെയാണ് വ്യാപാരികൾ പറയുന്നത്. അതേയം 22 കാരറ്റിന് കുറഞ്ഞത് 350 ദിർഗഹമെങ്കിലും ആയാൽ അത് ഉപഭോക്താക്കളെ സംബന്ധിച്ച് ആശ്വാസമായിരിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
പവന് വില ഉയർന്നതും പണിക്കൂലിയും ചേർന്നാകുമ്പോൾ ഉപഭോക്താക്കളെ സംബന്ധിച്ച് അത് വലിയ ഭാരമാണ്. സ്വർണമെന്നത് മികച്ച നിക്ഷേപമാണെന്നതിനാൽ ഇപ്പോൾ ആഭരണങ്ങളോട് ആളുകൾക്ക് പ്രിയമില്ലത്രേ. കൂടുതൽ പേരും സ്വർണക്കട്ടികൾ ചോദിച്ചാണ് ജ്വല്ലറിയിൽ എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. 'വില എത്ര ഉയർന്നാലും സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഗുണമെന്നതാണ് പലരും ചിന്തക്കുന്നത്. സ്വർണം ആഗോള വിപണിയിൽ ഔൺസിന് 4000 ഡോളർ തൊട്ടാലും ഇതിനൊന്നും വലിയ മാറ്റം ഉണ്ടാകില്ല, അത് ഉടനെ സംഭവിച്ചേക്കുമെന്ന് തന്നെയാണ് കരുതുന്നത്', വ്യാപാരികൾ വ്യക്തമാക്കി.
അക്ഷയ തൃതീയയാണ് വരാനിരിക്കുന്നത്. സാധാരണ നിലയിൽ യുഎഇയിൽ അക്ഷയ തൃതീയക്ക് വലിയ കച്ചവടം നടക്കാറുണ്ട്. എന്നാൽ ഇക്കുറി വിപണിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഗ്രാമിന് 350 ദിർഹമെങ്കിലും ആകാതെ ആളുകൾ ജ്വല്ലറിയിലേക്ക് എത്തിയേക്കില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
കാത്തിരിക്കണോ അതോ മുൻകൂട്ടി ബുക്ക് ചെയ്യണോ?
നേരിയ കുറവാണെങ്കിലും സ്വർണം വാങ്ങാനായി ഇനിയും കാത്തിരിക്കണോ അതോ മുൻകൂട്ടി ബുക്ക് ചെയ്തിടണോയെന്ന ആശങ്കയിലാണ് പലരും. പ്രത്യേകിച്ച് അക്ഷയ തൃതീയയുടെ കൂടി പശ്ചാത്തലത്തിൽ. മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ജ്വല്ലറിക്കാരെ സംബന്ധിച്ച് നഷ്ടമാണ്. എന്നിരുന്നാലും ആളെ കൂട്ടാൻ ഇത്തരത്തിലുള്ള പ്രീ ബുക്കിങ് ഉൾപ്പെടെയുള്ള ഓഫറുകളാണ് ജ്വല്ലറികൾ ഒരുക്കിയിരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിൽ പ്രതീക്ഷിച്ചത്രയും ഇല്ലെങ്കിലും തങ്ങളുടെ ഓഫറുകൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
കേരളത്തിൽ എന്താണ് സ്ഥിതി?
സ്വർണ വില കേരളത്തിൽ റോക്കറ്റ് പോലെ കുതിക്കുകയാണ്. ഇന്നും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ചത്തെ അപേക്ഷിച്ച് ഇന്ന് വിലയിൽ 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാമിന് 8945 രൂപയായി വില. പവന് 71,560 രൂപയും. 24 കാരറ്റിന് ഒരു പവന് വില 77,064 രൂപയാണ്. അതായത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ കുറഞ്ഞത് 77000 രൂപയെങ്കിലും നൽകണം.












Click it and Unblock the Notifications