ദുബായില്‍ മഴ ശക്തം, വിമാനങ്ങള്‍ തിരിച്ചുവിടുന്നു; ഇന്ത്യയിലേക്കുള്ള 28 വിമാനങ്ങള്‍ റദ്ദാക്കി
ദുബായ്: തകര്‍പ്പന്‍ മഴയില്‍ മുങ്ങി ദുബായ് നഗരം. അതിക്തമായ മഴയില്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കം അനുഭവപ്പെട്ടിരിക്കുകയാണ്. അതുപോലെ ഇടിയോട് കൂടിയ മഴയും ദുബായില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് നിരവധി വിമാനങ്ങളുടെ സര്‍വീസ് തടസപ്പെടുത്തിയിരിക്കുകയാണ്. വിമാനങ്ങളില്‍ പലതും വഴി തിരിച്ച് വിടുകയാണ്. റോഡുകളില്‍ വെള്ളപ്പൊത്തെ തുടര്‍ന്ന് കാറുകള്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം ദുബായ് വിമാനത്താവളത്തിലേക്ക് വരരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യമാണെങ്കില്‍ മാത്രം വന്നാല്‍ മതിയെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നുണ്ട്. പലതും വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ പഴയ രീതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ദുബായ് വിമാനത്താവള വക്താവ് പറഞ്ഞു. അഞ്ഞൂറോളം വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയോ, വൈകുകയോ, റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്.. ഇവ വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടതായിരുന്നു.
അതേസമയം മഴ ഉടനെയൊന്നും അവസാനിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൂടുതല്‍ മഴയും കാറ്റുമെല്ലാം ഇന്ന് പ്രതീക്ഷിക്കാം. ദുബായിലേക്കുള്ളപതിനഞ്ചോളം സര്‍വീസുകളാണ് അധികൃതര്‍ റദ്ദാക്കിയത്. ഇന്ത്യയിലേക്കുള്ള പതിമൂന്ന് സര്‍വീസുകളും റദ്ദാക്കി.
യാത്രക്കാര്‍ക്കുള്ള എല്ലാ ചെക് ഇന്നുകളും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായില്‍ യാത്ര സര്‍വീസുകള്‍ ഒന്നടങ്കം തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്നും എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
ദുബായിലെ ഫ്‌ളാഗ്ഷിപ്പ് മാളുകളായ ദുബായ് മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. മെട്രോ സ്‌റ്റേഷനുകളിലും വെള്ളം കയറിയിട്ടുണ്ട്. പ്രത്യേക റൂട്ടുകളിലൂടെയാണ് ഇപ്പോള്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. റെഡ്-ഗ്രീന്‍ ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മഴയിലും കാറ്റിലും ഉണ്ടായ പ്രതിസന്ധികള്‍ ദുബായില്‍ മാത്രം ഒതുങ്ങുന്നതല്ല. യുഎഇയില്‍ ഒന്നാകെയും ബഹ്‌റൈനിലും സമാന സാഹചര്യമാണ് ഉള്ളത്. എല്ലായിടത്തും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ നേരത്തെ അടച്ചിരിക്കുകയാണ്. അതിശക്തമായ കൊടുങ്കാറ്റാണ് ഇന്ന് ആഞ്ഞുവീശാന്‍ സാധ്യതയേറെയാണ് കാലാവസ്ഥ വകുപ്പ് പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരോട് ഓഫീസുകളില്‍ ഹാജരാവേണ്ടെന്നും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 1949ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications