Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ നിന്ന് പണം വാരാന്‍ സൗദി അറേബ്യ; ഇ-വിസ ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ വഴിയുണ്ട്

റിയാദ്: ജോലി തേടി സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ കഥകള്‍ ഏറെ കേട്ടതാണ്. എണ്ണ കണ്ടെത്തിയതു മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വീകരിച്ചതും ഇന്ത്യക്കാരെ തന്നെയായിരുന്നു. അതിന്റെ ഗുണം ഓരോ മലയാളിയുടെയും ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്.

അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി വാണിജ്യ-സാമ്പത്തിക സഹകരണം എല്ലാ രാജ്യങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് പുറമെ ഇന്ത്യക്കാരെ കൂടുതലായി തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സൗദി അറേബ്യയ്ക്ക് പദ്ധതിയുണ്ട്.

19

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സൗദിയുടെ ഇ-വിസ കിട്ടാന്‍ വഴിയുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും വിസയുള്ളവരും ഷെങ്കണ്‍ വിസയുള്ളവരുമായ ഇന്ത്യക്കാര്‍ക്കാണ് സൗദിയുടെ ഇ-വിസ കിട്ടുക. മേല്‍പ്പറഞ്ഞ വിസ ഒരിക്കലെങ്കിലും ഉപയോഗിച്ച ഇന്ത്യക്കാര്‍ക്കാണ് സൗദിയുടെ ഇ-വിസ ഓണ്‍ലൈന്‍ വഴി ലഭിക്കുക എന്ന് സൗദി ടൂറിസം അതോറിറ്റി പ്രസിഡന്റ് അല്‍ ഹസന്‍ അല്‍ദബ്ബാഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സമീപ കാലത്ത് സൗദി അറേബ്യ വിസാ നടപടികളില്‍ വലിയ ഇളവ് വരുത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. സൗദിയിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് വിസാ നടപടികളില്‍ ഇളവ് വരുത്തുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ സൗദി പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെ സന്ദര്‍ശനം വഴി വലിയ സാമ്പത്തിക നേട്ടവും സൗദി ലക്ഷ്യമിടുന്നു.

ഓരോ വര്‍ഷവും 10 ലക്ഷം ഇന്ത്യക്കാര്‍ സൗദി സന്ദര്‍ശിക്കുന്നു എന്നാണ് നിലവിലെ കണക്ക്. 2030 ആകുമ്പോഴേക്കും ഇത് ഒരു കോടി ആക്കി ഉയര്‍ത്താനാണ് സൗദിയുടെ ലക്ഷ്യം. ജോലി ഇതര ആവശ്യങ്ങള്‍ക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയര്‍ത്താനാണ് സൗദിയുടെ ആലോചന. ടൂറിസം, പൈതൃക-സാംസ്‌കാരിക കേന്ദ്രങ്ങളിലെ സന്ദര്‍ശനം, സാഹസികമായ അനുഭവങ്ങള്‍ എന്നിവയ്ക്ക് വഴിയൊരുക്കുകയാണ് സൗദി.

ഉംറ തീര്‍ഥാടനത്തിന് സൗദിയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 2025ല്‍ 10 ലക്ഷം ഇന്ത്യക്കാരെ സ്വാഗതം ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് അല്‍ ദബ്ബാബ് പറയുന്നു. തീര്‍ഥാടനത്തിന് വരുന്ന ഇന്ത്യക്കാരെ മറ്റു ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടി ആകര്‍ഷിപ്പിക്കാനും പദ്ധതി ഒരുക്കുകയാണ്. ഇന്ത്യക്കാരെ ആകര്‍ഷിക്കാനാണ് ഐപിഎല്ലുമായി ചേര്‍ന്ന് പ്രത്യേക കാമ്പയില്‍ ആരംഭിച്ചിട്ടുള്ളത്.

ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നും അല്‍ദബ്ബാഗ് പറയുന്നു. നേരത്തെ 243 വിമാനങ്ങളാണ് ആഴ്ചയില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. പെരുന്നാളിന് ശേഷം ഇത് 290 ആയി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സൗദിയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ എത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+