ഇത് യുഎഇയുടെ ടൈം തന്നെ..! പുതിയ ചരിത്രം കുറിച്ച് രാജ്യം, അമ്പരന്ന് ലോകം
അബുദാബി: എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ ചരിത്രം കുറിച്ച് യു എ ഇ. 2023 ല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണ ഇതര വിദേശ വ്യാപാരം വഴി 3.5 ട്രില്യണ്‍ ദിര്‍ഹമാണ് യു എ ഇ നേടിയത്. യു എ ഇയുടെ ചരിത്രത്തിലെ തന്നെ സര്‍വകാല റെക്കോഡാണ് ഇത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.
യു എ ഇയില്‍ ഓരോ പ്രഭാതവും പുതിയ നേട്ടങ്ങള്‍ കൊണ്ടുവരികയാണ് എന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. തങ്ങളുടെ എണ്ണ ഇതര വിദേശ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിന്റെ പര്യവസാനം പ്രഖ്യാപിക്കുമ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ എക്‌സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര വ്യാപാരത്തിലെ ആഗോള മാന്ദ്യത്തിനിടയിലെ നമ്മുടെ പ്രതിരോധത്തിന്റെ തെളിവാണ് ഈ നേട്ടം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ന്റെ തുടക്കത്തില്‍, യുഎഇ ഒരു റെക്കോര്‍ഡ് ബ്രേക്കിംഗ് സാമ്പത്തിക വര്‍ഷമാണ് മുന്‍കൂട്ടി കണ്ടതെന്നും എന്നാല്‍ രാജ്യം പ്രതീക്ഷിച്ചതിനും അപ്പുറത്താണ് നിലവിലെ നേട്ടം എന്നും അദ്ദേഹം വ്യക്തമാക്കി. 2023 ല്‍ ഉടനീളം സമഗ്രമായ പങ്കാളിത്ത കരാറുകളിലൂടെ യു എ ഇ പുതിയ സഹകരണ പാതകള്‍ സൃഷ്ടിച്ചു.
ഇത് യു എ ഇയുടെ മികച്ച പത്ത് വ്യാപാര പങ്കാളികളുമായുള്ള വിദേശ വ്യാപാരത്തില്‍ ശ്രദ്ധേയമായ കുതിപ്പിന് കാരണമായി എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. തുര്‍ക്കിയുമായുള്ള വ്യാപാരം 103 ശതമാനത്തിലേറെയും ഹോങ്കോങ്-ചൈനയുമായി 47 ശതമാനവും അമേരിക്കയുമായുള്ള വ്യാപാരം 20 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചതായി യു എ ഇ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.
''ഇന്ന് ലോകമെമ്പാടുമുള്ള പങ്കാളികളുമായി സ്ഥിരതയുള്ള സാമ്പത്തിക ഇടപഴകലുകള്‍ നിലനിര്‍ത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യാപാര രംഗത്തെ ഒരു സുപ്രധാന സാന്നിധ്യമായി യു എ ഇ നിലകൊള്ളുന്നു. ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു, ഞങ്ങളുടെ ഉറച്ച മുദ്രാവാക്യത്തില്‍ ഉള്‍ക്കൊള്ളുന്നു. ചെയ്യുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ് ഞങ്ങളുടെ നയം,' ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications