Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയില്‍ യുദ്ധം വരുന്നു; ഭീതിപ്പെടുത്തി പുതിയ വിവരം, ഇറാന്‍ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായേല്‍

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭൂമിയാകുമോ. വലിയ ആക്രമണത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നു എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന വിവരമാണ് അവര്‍ക്ക് ലഭിച്ചതത്രെ. ഇതോടെ വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി.

ബ്രെന്റ് ക്രൂഡ് ബാരലിന് 66.57 ഡോളര്‍ വരെ ഉയര്‍ന്നു. മറ്റു ക്രൂഡ് ഇനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായേല്‍ ആക്രമണ പദ്ധതി ഒരുക്കുന്നുണ്ടത്രെ. അമേരിക്കയും ഇറാനും ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇസ്രായേലിന്റെ നീക്കം എന്നതും എടുത്തു പറയണം.

iran-israel-conflict-again-

ട്രംപ് രണ്ടാംതവണ അധികാരത്തിലെത്തിയ വേളയില്‍ ഇറാനുമായി ആണവ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. നാല് തവണകളായി ചര്‍ച്ച നടന്നുകഴിഞ്ഞു. ഒമാനിലും യൂറോപ്പിലും വച്ചായിരുന്നു ചര്‍ച്ചകള്‍. ഇനിയും ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടെങ്കിലും തിയ്യതിയോ സ്ഥലമോ വ്യക്തമായിട്ടില്ല. അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുമോ എന്ന ആശങ്കയും വിപണിയിലുണ്ട്. അമേരിക്കയുടെ ഈ നീക്കം എണ്ണവില ഉയര്‍ത്തിയേക്കും.

ഇസ്രായേലില്‍ നിന്നുള്ള രഹസ്യവിവരം

ഇസ്രായേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതത്രെ. അതിനൊപ്പം ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നും സമാനമായ വിവരം കിട്ടി എന്നാണ് വാര്‍ത്തയിലുള്ളത്. ഇസ്രായേല്‍ സൈനികരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത് ഇറാനെതിരായ ആക്രമണം ഉടനെയുണ്ടാകുമെന്നാണ് എന്നും വാര്‍ത്തയില്‍ പറയുന്നു.

പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍. അമേരിക്കയുടെ ഉപരോധം കാരണം ഇറാന്റെ എണ്ണ വേണ്ടത്ര വിപണിയില്‍ എത്താറില്ല. ചൈന പോലുള്ള സഖ്യരാജ്യങ്ങള്‍ മാത്രമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. മറ്റുരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ സാധ്യമാകണം എങ്കില്‍ അമേരിക്കയുടെ ഉപരോധം നീങ്ങേണ്ടതുണ്ട്. ഇതിനുള്ള ചര്‍ച്ച നടന്നുവരവെയാണ് ഇസ്രായേല്‍ രഹസ്യനീക്കം നടത്തുന്നത്.

ഇറാന്‍ ഓരോ ദിവസവും 3.35 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്രയും എണ്ണ വിപണിയില്‍ നിന്ന് കുറഞ്ഞാല്‍ വില കുത്തനെ വര്‍ധിക്കും. അത് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ നേരിട്ട് ബാധിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇറാനും ഇസ്രായേലും തമ്മില്‍ നേരിട്ട് കൊമ്പു കോര്‍ത്തിരുന്നു. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഇറാനില്‍ വച്ച് ഇസ്രായേല്‍ ചാരന്മാര്‍ കൊലപ്പെടുത്തിയതാണ് അന്ന് വിവാദമായത്.

ഇറാന്റെ ശക്തി ക്ഷയിച്ചോ?

മറുപടിയായി ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട് അയച്ചുവെങ്കിലും കാര്യമായ നാശനഷ്ടം ഇസ്രായേലിന് ഉണ്ടായിരുന്നില്ല. ഇസ്രായേല്‍ തിരിച്ചും ആക്രമണം നടത്തി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പുറമെയാണ് പുതിയ നീക്കം ഇസ്രായേല്‍ നടത്തുന്നത്. മേഖലയില്‍ ഇറാന്റെ ശക്തി ക്ഷയിച്ചു എന്ന് വിലയിരുത്തുന്നതിനിടെയാണ് ഇസ്രായേല്‍ സൈനിക നീക്കത്തിന് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇറാനുമായി അടുപ്പമുണ്ടായിരുന്ന സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടം വീണു. അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. ഇറാനെതിരെ നിലപാട് സ്വീകരിക്കുന്ന വിമതരാണ് ഇപ്പോള്‍ സിറിയ ഭരിക്കുന്നത്. ഇവര്‍ക്ക് കൈകൊടുത്ത് ജിസിസി രാജ്യങ്ങളും അമേരിക്കയും ഒപ്പമുണ്ട്. ഇറാഖിലെ ഷിയാ സംഘങ്ങളും ആക്രമണം നിര്‍ത്തിയിട്ടുണ്ട്.

ഇറാനുമായി അടുപ്പമുണ്ടായിരുന്ന ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ശക്തി ക്ഷയിച്ച മട്ടാണ്. ഹസന്‍ നസറുല്ല ഉള്‍പ്പെടെയുള്ള പ്രമുഖ ഹിസ്ബുല്ലയുടെ നേതാക്കള്‍ കൊല്ലപ്പെട്ടതോടെ ഇറാന്റെ പ്രോക്‌സി വാര്‍ ഫലം കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, യമനിലെ ഹൂത്തികള്‍ ഇറാന്റെ പിന്തുണയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+