കുവൈത്ത് വിമാനം ആഴ്ചയില്‍ 3 ആക്കി ഉയര്‍ത്തി; 8810 രൂപ ടിക്കറ്റ് നിരക്ക്, പക്ഷേ, കണ്ണൂരിന് തിരിച്ചടി
കുവൈത്തില്‍ നിന്ന് മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എണ്ണം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നിലവില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് സര്‍വീസ്. ഇത് മൂന്നെണ്ണം ആക്കി ഉയര്‍ത്തി. കര്‍ണാടകയിലെയും ഉത്തര മലബാറിലെയും പ്രവാസികള്‍ക്ക് ഇത് നേട്ടമാകും. പുതിയ സര്‍വീസ് ഒക്ടോബര്‍ 29 മുതലാണ് ആരംഭിക്കുക. ടിക്കറ്റ് ബുക്കിങ് തുടങ്ങി.
അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ചില സര്‍വീസുകളും ഒഴിവാക്കും. വിന്റര്‍ ഷെഡ്യൂളിലാണ് ഈ മാറ്റങ്ങള്‍ എയര്‍ ഇന്ത്യ നടപ്പാക്കുന്നത്. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ മംഗലാപുരം വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്.

നിലവില്‍ മംഗലാപുരത്തിനും കുവൈത്തിനുമിടയില്‍ എയര്‍ ഇന്ത്യ സര്‍വീസുള്ളത് ഞായറാഴ്ചകളില്‍ മാത്രമാണ്. ഇതാണ് മൂന്ന് ദിവസമാക്കി ഉയര്‍ത്തുന്നത്. അതായത്, ഞായറാഴ്ചയ്ക്ക് പുറമെ ബുധന്‍, വെള്ളി ദിവസങ്ങളിലും രണ്ട് ഭാഗത്തേക്കും സര്‍വീസ് ഉണ്ടാകുമെന്നാണ് പുതിയ അറിയിപ്പ്. ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായി എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു.
8810 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിന്റര്‍ ഷെഡ്യൂളിലേക്ക് കടക്കുമ്പോള്‍ എയര്‍ ഇന്ത്യ പല മാറ്റങ്ങളും സര്‍വീസില്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികളെ സമീപിക്കുകയും ചെയ്യാം.
കണ്ണൂരില്‍ നിന്നുള്ള സര്‍വീസുള്‍ വെട്ടിക്കുറച്ചു
സമ്മര്‍ ഷെഡ്യൂളിനെ അപേക്ഷിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിന്റര്‍ ഷെഡ്യൂളില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. നിറയെ യാത്രക്കാരുള്ള റൂട്ടായിട്ടും സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ കാരണം എന്താണ് എന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്. ആറ് വര്‍ഷമായി തുടരുന്ന പല സര്‍വീസും നവംബര്‍ മുതല്‍ ഇല്ല. കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, ജിദ്ദ തുടങ്ങിയ സെക്ടറിലേക്കുള്ള സര്‍വീസ് ആണ് കണ്ണൂരില്‍ നിന്ന് നിര്‍ത്തിവയ്ക്കുന്നത്.
കണ്ണൂരില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ചു. ആഴ്ചയില്‍ 12 സര്‍വീസുകളുണ്ടായിരുന്നത് ഏഴാക്കിയാണ് കുറച്ചിരിക്കുന്നത്. ഒമാനിലേക്കുള്ള വിമാനം ഏഴില്‍ നിന്ന് നാലാക്കി. ദുബായ് വിമാനം ഒരെണ്ണം ഒഴിവാക്കി. റാസല്‍ഖൈമയിലേക്കുള്ള സര്‍വീസിലും ആഴ്ചയില്‍ ഒരു വിമാനം കുറച്ചു. കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന നേരിട്ടുള്ള എയര്‍ ഇന്ത്യ വിമാനവും ഇല്ലാതാകും.
കണ്ണൂരില്‍ നിന്ന് സമ്മര്‍ ഷെഡ്യൂളില്‍ ആഴ്ചയില്‍ 96 സര്‍വീസ് നടത്തിയിരുന്നത് 54 ആയി കുറയും. മംഗലാപുരം, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് എണ്ണം കൂട്ടുകയും ചെയ്തു. കണ്ണൂരില്‍ നിന്നുള്ളവര്‍ ഇനി മംഗലാപുരം വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നാണ് പ്രവാസികള്‍ പറയുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications