Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പ്രവൃത്തി ചെയ്താല്‍ കുവൈത്ത് നാടുകടത്തും; സ്‌പോണ്‍സര്‍ക്ക് പിഴയും, 8 സ്ത്രീകള്‍ പെട്ടു

കുവൈത്ത് സിറ്റി: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിലാണ് ജിസിസി രാജ്യമായ കുവൈത്ത്. ചെറിയ കുറ്റമാണെങ്കിലും കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രവാസികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കുവൈത്ത് കടുത്ത നടപടി സ്വീകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് കുവൈത്ത് ദിനാര്‍. റമദാന്‍ കാലത്ത് വിദേശത്ത് നിന്ന് വരുന്നവര്‍ യാചന നടത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എട്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും പിടിയിലായി. ഇവരെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ വിവരങ്ങള്‍ അറിയാം...

kuwait deport beggars-1

പിടിയിലായവരില്‍ അറബികളും ഉള്‍പ്പെടും. ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായതിനാല്‍ ചെറിയ തുക കിട്ടിയാലും ഭിക്ഷാടകര്‍ക്ക് നേട്ടമാണ്. പള്ളികള്‍ക്ക് മുമ്പിലും മാര്‍ക്കറ്റുകളിലും യാചന നടത്തിയവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

വിസിറ്റ് വിസയിലും ഫാമിലി റസിഡന്‍സി പെര്‍മിറ്റിലും കുവൈത്തില്‍ എത്തിയവരും അറസ്റ്റിലയാവരില്‍ പെടും. ജോലി ചെയ്യാന്‍ മതിയായ രേഖയില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ നിയമം ലംഘിച്ച് ഇവര്‍ക്ക് ജോലി അവസരം നല്‍കിയ കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ഇത്തരത്തില്‍ നിയമം ലംഘിച്ച് യാചന നടത്തുകയും മതിയായ രേഖയില്ലാതെ കുവൈത്തില്‍ തങ്ങുകയും ചെയ്യുന്നവരെ നാടുകടത്തും. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ആണ് നടപടികള്‍ സ്വീകരിക്കുക. റസിഡന്‍സി പെര്‍മിറ്റുള്ളവരാണ് നിയമം ലംഘിക്കുന്നതെങ്കില്‍ അവരുടെ സ്‌പോണ്‍സര്‍മാരെയും നാടുകടത്തും.

കമ്പനിയില്‍ നിന്ന് പിഴ ഈടാക്കും

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ അവരെ നാടുകടത്തുകയും അവര്‍ക്ക് ജോലി നല്‍കിയ കമ്പനിയില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. വീട്ടുജോലിക്കെത്തി യാചന നടത്തുന്നവരെയും നാടുകടത്തും. അവരുടെ സ്‌പോണ്‍സര്‍ക്ക് ഭാവിയില്‍ ലേബര്‍ വിസ ലഭ്യമാക്കുകയുമില്ല.

യാചനയ്ക്ക് വേണ്ടി കുട്ടികളെ ഉപയോഗിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. ജനങ്ങളില്‍ നിന്ന് പണം കൈവശപ്പെടുത്താന്‍ കുട്ടികളെ ഉപയോഗിക്കുന്നവരുണ്ട്. അവര്‍ക്കെതിരെ കുട്ടികളെ ചൂഷണം ചെയ്തുവെന്ന കേസെടുക്കും. കടുത്ത നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയ വഴി പണം പിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി ഉറപ്പാണ്.

റമദാനില്‍ ജനങ്ങള്‍ കൂടുതലായി സംഭാവന നല്‍കാറുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യാനാണ് ചിലര്‍ യാചന നടത്തുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ കുവൈത്ത് ഭരണകടം നിയോഗിച്ചിട്ടുണ്ട്. വീടുകളിലെത്തി കഷ്ടതകള്‍ പറഞ്ഞ് പണം പിരിക്കുന്നവരെ നിരീക്ഷിക്കാനും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+