Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു റീട്ടെയ്ല്‍ വന്‍ കുതിപ്പില്‍; വരുന്നു 20 സൂപ്പര്‍മാര്‍ക്കറ്റുകള്‍, യുഎഇയിലും സൗദിയിലും മുന്നേറ്റം

ദുബായ്: ലുലു റിട്ടേയ്ല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ നേടിയത് അതുല്യമായ മുന്നേറ്റം. 15.8 ശതമാനം വളര്‍ച്ചയാണുണ്ടായത്. 69.7 ദശലക്ഷം ഡോളര്‍ ആണ് മൊത്തം ലാഭം. പ്രൊഫിറ്റ് മാര്‍ജിന്‍ 25 ബേസിസ് പോയന്റ് ഉയര്‍ന്ന് 3.4 ശതമാനമായി. വരുമാനം 7.3 ശതമാനം ഉയര്‍ന്ന് 2.1 ബില്യണ്‍ ഡോളറായി. റമദാനില്‍ വില്‍പ്പനയിലുണ്ടായ മികച്ച മുന്നേറ്റമാണ് ഈ വളര്‍ച്ചയ്ക്ക് സഹായകമായത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ യുഎഇയില്‍ അഞ്ചിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ തുറന്നത്. ഈ വര്‍ഷം 20 കേന്ദ്രങ്ങള്‍ കൂടി തുറക്കാനാണ് പദ്ധതി. നിരവധി പേര്‍ക്ക് ഇതോടെ ജോലി സാധ്യത തെളിയുകയാണ്. ഇവിടേക്കുള്ള ജീവനക്കാരുടെ റിക്രൂട്ടിങ് വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരത്തില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി എന്നതും ആദ്യപാദത്തിലെ നേട്ടമാണ്.

lulu profit

(ഫയല്‍ ഫോട്ടോ)

ലുലുവിന്റെ ഏറ്റവും വലിയ വിപണി യുഎഇയാണ്. 5.2 ശതമാനം വരുമാന വളര്‍ച്ചയാണ് യുഎഇയില്‍ ഉണ്ടായത്. അതേസമയം, സൗദി അറേബ്യയില്‍ നിന്നുള്ള വരുമാനം 10.3 ശതമാനമാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സൗദിയില്‍ തുറന്ന സ്റ്റോറുകളില്‍ നിന്ന് മികച്ച ലാഭമാണ് കിട്ടുന്നത്. സൗദിയിലെ വിപണിയില്‍ വലിയ നിക്ഷേപമാണ് ലുലു അടുത്തിടെ നടത്തിയത്.

കടം കുറയ്ക്കാന്‍ സാധിച്ചു എന്നതാണ് ലുലുവിന്റെ മറ്റൊരു നേട്ടം. സൗദി അറേബ്യയിലും യുഎഇയിലും ഇനിയും പുതിയ സ്റ്റോറുകള്‍ തുറക്കുമെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം. മാത്രമല്ല, കൂടുതല്‍ രാജ്യങ്ങളിലേക്ക് കാലെടുത്തു വയ്ക്കാനും ആലോചിക്കുന്നുണ്ട്. ഏറ്റവും പുതിയ ഭക്ഷ്യവസ്തുക്കള്‍ അതിവേഗം എത്തിക്കാന്‍ സാധിക്കുന്നതും കമ്പനിക്ക് നേട്ടത്തിന് വഴിയൊരുക്കി.

സുപ്രധാന ചുവടുകള്‍

ഒമാനിലെ മാള്‍ ഓഫ് മസകത്ത് നടത്തിപ്പിനുള്ള ചുമതല അടുത്തിടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാരിന്റെ തമാനി ഗ്ലോബലും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. 2000 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് മാള്‍. ഇവിടെയുള്ള സേവനം ആഗോള നിലവാരത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മാളിന്റെ നടത്തിപ്പിന് അവസരം നല്‍കിയ ഒമാന്‍ സുല്‍ത്താന് നന്ദിയുണ്ടെന്നും ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു.

യുഎഇയിലെ സ്റ്റോറുകളില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ലുലു തീരുമാനിച്ചിട്ടുണ്ട്. യുഎഇ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുമെന്ന് യൂസഫലി പറഞ്ഞു. പ്രാദേശിക വ്യാവസായിക വളര്‍ച്ചയ്ക്ക് കരുത്തേകുക എന്നതു ലക്ഷ്യമാണെന്നും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ സജീകരിച്ചുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പൊള്ളാച്ചിയില്‍ തദ്ദേശീയരായ കര്‍ഷകരെ സഹായിക്കുന്ന പദ്ധതി ലുലു ഗ്രൂപ്പ് അടുത്തിടെ തുടക്കമിട്ടിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറില്‍ കൃഷി ചെയ്യാനാണ് തീരുമാനം. 50 ഏക്കറിലാണ് ആദ്യഘട്ട കൃഷി തുടങ്ങിയിരിക്കുന്നത്. സ്വന്തമായി കൃഷി ചെയ്ത് സ്വന്തം സ്റ്റോറുകള്‍ വഴി വില്‍പ്പന നടത്തുക എന്ന പദ്ധതിയാണ് ലുലു നടപ്പാക്കുന്നത്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+