Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ എന്തിനാണ് ഇന്ത്യന്‍ കാക്കകളെ ഭയക്കുന്നത്? കാരണം ഇതാണ്, രണ്ടാം യജ്ഞം തുടങ്ങി...

മസ്‌ക്കത്ത്: ഇന്ത്യയില്‍ നിന്ന് 'വിരുന്നെത്തിയ' പക്ഷികള്‍ ഒമാന് തലവേദനയാകുന്നു. സമയ പരിധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത കാക്കകളയും മൈനകളെയും തുരത്തിയോടിക്കാന്‍ ഒമാന്‍ ഭരണകൂടം പദ്ധതി തയ്യാറാക്കി. ആദ്യഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം കാക്കളെയും മൈനകളെയും തുരത്തി. രണ്ടാംഘട്ടത്തിന് ഇന്നലെ മുതല്‍ തുടക്കമായി.

വിദേശത്ത് നിന്നെത്തിയ പക്ഷികളെ ഘട്ടങ്ങളായി പുറത്താക്കാനാണ് ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. പരിസ്ഥിതിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനമെടുത്തത്. 104073 പക്ഷികളെ ഒന്നാം ഘട്ടത്തില്‍ തുരത്തി. ഇതില്‍ 60000 മൈനകളും ഉള്‍പ്പെടും. രാജ്യത്തിന്റെ ഓരോ പ്രദേശത്തും പ്രത്യേകം ദിവസങ്ങള്‍ നിശ്ചയിച്ച് വിദേശ പക്ഷികളെ 'പുറത്താക്കാനുള്ള' യജ്ഞമാണ് പദ്ധതിയിട്ടിരിക്കുന്നത്.

oman-crow

എന്തിനാണ് പക്ഷികളെ നാടുകടത്തുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. 'കുടിയേറ്റ'ക്കാരായ ഇത്തരം പക്ഷികള്‍ രാജ്യത്തിന്റെ ഭക്ഷ്യ ശൃംഖലയ്ക്ക് കോട്ടം തട്ടിക്കുന്നു എന്നാണ് ഒമാന്‍ അധികൃതരുടെ പ്രധാന പരാതി. മാത്രമല്ല, ജൈവ സന്തുലിതത്വം നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അധികൃതര്‍ പറയുന്നു. വേറെയും ചില കാരണങ്ങളുണ്ട്.

പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ വിദേശത്ത് നിന്നെത്തുന്ന പക്ഷികള്‍ കാരണമാകുന്നു എന്നാണ് പരാതി. ഇന്ത്യന്‍ മൈനകള്‍ മറ്റു പക്ഷികളുടെ കൂട്ടില്‍ കയറി താമസമാക്കുകയും കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്യുന്നുവത്രെ. ഇതെല്ലാം പരിസ്ഥിതിയുടെ സന്തുലിതത്വം നശിപ്പിക്കുമെന്ന് ഒമാന്‍ ഭയക്കുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നത്.

തിങ്കളാഴ്ച മുതല്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പക്ഷി തുരത്തല്‍ യജ്ഞം ആരംഭിച്ചു. സദയില്‍ ഈ മാസം ഏഴ് വരെ തുടരും. മിര്‍ബാത്തില്‍ പത്ത് മുതല്‍ 15 വരെയാണ് യജ്ഞം. തഖയില്‍ 17 മുതല്‍ 28 വരെ വിദേശപക്ഷികളെ തുരത്താന്‍ ഉദ്യോഗസ്ഥരെത്തും. സലാലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 26 വരെയാണ് പക്ഷികളെ തുരത്തല്‍. മസ്‌ക്കത്ത്, നോര്‍ത്ത് ബാത്തിന എന്നിവിടങ്ങളിലാകും ഏറ്റവും ഒടുവില്‍ പക്ഷികളെ തുരത്തല്‍.

160000 മൈനകള്‍ ഒമാനിലുണ്ട് എന്നാണ് അധികൃതര്‍ കണക്കാക്കുന്നത്. അരി, ഗോതമ്പ്, പഴ വര്‍ഗങ്ങള്‍, മുന്തിരി, അത്തിപ്പഴം എന്നിവയ്‌ക്കെല്ലാം ഇവ ഭീഷമി സൃഷ്ടിക്കുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പക്ഷികളെ തുരത്തുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യമായി തോന്നുമെങ്കിലും ഇവര്‍ കാരണമായി പരിസ്ഥിതിക്കുണ്ടാകുന്ന ഭീഷണിയാണ് അധികൃതരെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ഇന്ത്യയില്‍ നിന്നെത്തിയ പക്ഷികള്‍ സൗദി അറേബ്യയിലും ശല്യമായി മാറി എന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+