Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്‍ ഈ തിരിച്ചടി പ്രതീക്ഷിച്ചില്ല; കപ്പലുകള്‍ പോകുന്നത് വളഞ്ഞ വഴിക്ക്... ഗള്‍ഫിലെ പുകച്ചില്‍ ഒഴിയണം

മസ്‌ക്കത്ത്: ജിസിസി രാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഒമാന്‍. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ കവാടത്തിലുള്ള ഈ രാജ്യം സൗദി അറേബ്യ, യുഎഇ, യമന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായി ജലാതിര്‍ത്തിയും പങ്കിടുന്നു. കേരളത്തിന് സമാനമായ കാലാവസ്ഥയും ഒമാനിലുണ്ട്.

ഒമാനിലെ ഏറ്റവും വലിയ തുറമുഖമാണ് സലാലയിലേത്. 1998 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ തുറമുഖം ദോഫാര്‍ ഗവര്‍ണറേറ്റിലാണ്. ഏഷ്യക്കും യൂറോപ്പിനുമിടയില്‍ വ്യാപാര മേഖലയെ ബന്ധിപ്പിക്കുന്ന പ്രദേശം കൂടിയാണിത്. അടുത്ത കാലത്തായി സലാല തുറമുഖം വലിയ തിരിച്ചടി നേരിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകളുടെ എണ്ണത്തില്‍ 16 ശതമാനമാണ് ഇടിവ് വന്നിരിക്കുന്നത്...

oman-salalah

ഈ വര്‍ഷം ആദ്യ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാലാണ് 16 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 19 ലക്ഷം കണ്ടെയ്‌നറുകളാണ് സലാലയില്‍ എത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം 16 ലക്ഷമായി ചുരുങ്ങി. ചെങ്കടല്‍ വഴിയുള്ള ചരക്കുകടത്ത് മുടങ്ങിയതാണ് ഇതിന് കാരണം. സാമ്പത്തികമായി അപ്രതീക്ഷിത തിരിച്ചടിയാണ് ഒമാന്‍ നേരിടുന്നത്.

പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയാണ്. ഇസ്രായേലിനെതിരെ രംഗത്തുവന്ന യമനിലെ ഹൂത്തികള്‍, ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ എല്ലാ ചരക്കു കപ്പലുകളും ആക്രമിക്കുകയാണ്. ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിച്ചാലേ ചെങ്കടലിലൂടെ സുഗമമായ കപ്പല്‍ യാത്ര സാധ്യമാകൂ എന്നാണ് ഹൂത്തികള്‍ പറയുന്നത്.

ഇതോടെ സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്തും പ്രയാസം നേരിടുകയാണ്. ഗാസയിലെ ആക്രമണം ഇസ്രായേല്‍ 10 മാസമായി തുടരുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി 40000 കടന്നു. അനൗദ്യോഗികമായി രണ്ട് ലക്ഷവും. കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമെന്ന ആശങ്ക ഇപ്പോഴും ശക്തം. ഈ സാഹചര്യത്തില്‍ സലാല തുറമുഖം നേരിടുന്ന വെല്ലുവിളി ഉടന്‍ അവസാനിക്കില്ല.

ചെങ്കടലിലൂടെ പോയിരുന്ന ചരക്കുകള്‍ യൂറേപ്പിലേക്കും മറ്റും ഇപ്പോള്‍ എത്തുന്നത് വളഞ്ഞ വഴിക്കാണ്. തെക്കന്‍ ആഫ്രിക്കന്‍ തീരങ്ങളിലൂടെയാണ് കപ്പലുകളുടെ യാത്ര. ഇതോടെ ചരക്കുകടത്ത് ചെലവേറിയതായി. മാത്രമല്ല, സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം തുക ഉയര്‍ത്തി. ഈ വര്‍ഷം പ്രതിസന്ധി തീരില്ലെന്നാണ് സലാല തുറമുഖ അധികൃതര്‍ കരുതുന്നത്.

യമനിലെ ഹൂത്തികളുടെ ആക്രമണം ഇസ്രായേലിനെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ആഗോള തലത്തിലുള്ള ചരക്കു ഗതാഗതം ചെലവേറിയതാകാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മര്‍ദ്ദം ഇസ്രായേലിന് മേലുണ്ട്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്ന നടപടിയാണ് ഇസ്രായേല്‍ നടത്തുന്നത്. ലബ്‌നാനില്‍ ഇസ്രായേല്‍ സൈന്യം ഇന്ന് നടത്തിയ ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന് പുറമെ ലബ്‌നാന്‍, ഇറാന്‍, യമന്‍, സിറിയ എന്നിവിടങ്ങളിലെല്ലാം ഇസ്രായേല്‍ ഇതിനകം ആക്രണം നടത്തിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+