ഖത്തറില്‍ ഇസ്ലാമിക രാജ്യങ്ങളുടെ യോഗം; പാകിസ്താന്‍ ചെയ്യുന്നത് ഇതാണ്, ടുണീഷ്യയെ തൊട്ടത് എന്തിന്
ദോഹ: പശ്ചിമേഷ്യയില്‍ ഭീതി നിറച്ച് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അറബ് രാജ്യങ്ങളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എല്ലാ രാജ്യങ്ങളും ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ അപലിപ്പിച്ചു. അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ യോഗം വിളിച്ചിരിക്കുകയാണ് ഖത്തര്‍. വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ദോഹയില്‍ യോഗം.
72 മണിക്കൂറിനിടെ പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളെ ആണ് ഇസ്രായേല്‍ ആക്രമിച്ചത്. ഖത്തറിന് പുറമെ പലസ്തീന്‍, ലബ്‌നാന്‍, സിറിയ, യമന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ ഇസ്രായേലിന്റെ ബോംബുകള്‍ വീണു. യമനിലും പലസ്തീനിലും സിറിയയിലും നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഖത്തറിലെ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. മുസ്ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.

മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. മാത്രമല്ല, താരതമ്യേന കരുത്തുള്ള സൈനിക ശക്തി പാകിസ്താനും തുര്‍ക്കിയും ഇറാനും ഈജിപ്തുമാണ്. എല്ലാവരും ഒറ്റക്കെട്ടാകണം എന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിനെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കണം എന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവജ മുഹമ്മദ് ആസിഫ് പറഞ്ഞു.
ഖത്തറുമായി വലിയ അടുപ്പം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. മിക്ക രാജ്യങ്ങളിലും ഖത്തറിന്റെ കോടികളുടെ നിക്ഷേപമുണ്ട്. പല സംഘര്‍ഷ സാഹചര്യങ്ങളിലും മധ്യസ്ഥത വഹിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇവിടെ ആക്രമണം നടത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. ഇസ്രായേലിന്റെ മാത്രം തീരുമാനമായിരുന്നു അത് എന്നു പറഞ്ഞ് അമേരിക്കയും കൈയ്യൊഴിഞ്ഞു.
യുഎന്‍ രക്ഷാസമിതി യോഗം വിളിച്ചു
യുഎന്‍ രക്ഷാസമിതി വ്യാഴാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് സമയം ഉച്ച കഴിഞ്ഞാണ് യോഗം. ഖത്തറില്‍ ആക്രമണം നടത്തുകയും സമീപ രാജ്യങ്ങള്‍ ആക്രമിക്കുകയും ചെയ്ത ഇസ്രായേല്‍ നടപടി ചര്‍ച്ച ചെയ്യണം എന്ന് പാകിസ്താന്‍ ആവശ്യപ്പെട്ട് അനുസരിച്ചാണ് രക്ഷാസമിതി യോഗം ചേരുന്നത്. ഖത്തറിലെ യോഗത്തിലേക്ക് പാകിസ്താന്റെ പ്രതിനിധിയും എത്തും.
ആയുധപുരകള്‍ ലക്ഷ്യമിട്ടാണ് സിറിയിയില്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. ഹൂത്തികളെ ലക്ഷ്യമിട്ടായിരുന്നുവത്രെ യമനിലെ ആക്രമണം. എന്നാല്‍ ലബ്‌നാനിലെ ആക്രമണം എന്തിനായിരുന്നു എന്ന് വ്യക്തമല്ല. കഴിഞ്ഞ നവംബറില്‍ ലബ്‌നാനുമായി ഒപ്പുവച്ച സമാധാന കരാര്‍ ഇസ്രായേല്‍ ലംഘിച്ചിരിക്കുകയാണ്. ഖത്തറിലെ പോലെ ഹമാസ് നേതാക്കള്‍ താമസിക്കുന്ന രാജ്യമാണ് തുര്‍്ക്കി. തുര്‍ക്കിയാകും ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഖത്തറിലെ ആക്രമണം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് എന്ന് ഇസ്രായേല്‍ പറഞ്ഞു. അതേസമയം, ടുണീഷ്യയില്‍ ആക്രമണം നടത്തിയത് ഗാസയിലേക്ക് വരുന്ന സമധാന സംഘത്തെ ലക്ഷ്യമിട്ടായിരുന്നു. തുണീഷ്യയിലെ തുറമുഖത്തും ജലമേഖലയിലും രണ്ട് ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. പോര്‍ച്ചുഗീസ് പതാകയുള്ള കപ്പലും ബ്രിട്ടീഷ് പതാകയുള്ള കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒമ്പത് രാജ്യങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. ഇറാനില്‍ നിന്ന് മാത്രമായിരുന്നു തിരിച്ചടി.












Click it and Unblock the Notifications